Search
  • Follow NativePlanet
Share
» »ഐതിഹ്യപെരുമകളുറങ്ങുന്ന കണ്വാശ്രമം

ഐതിഹ്യപെരുമകളുറങ്ങുന്ന കണ്വാശ്രമം

തിരുവനന്തപുരത്തെ അധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന കണ്ണ്വാശ്രമത്തിന്റെ വിശേഷങ്ങൾ

പ്രകൃതിയുടെ സ്പന്ദനം തൊട്ടറിയാവുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരത്തിന് സമീപത്തുള്ള കണ്വാശ്രമം.നൂറ്റാണ്ടുകൾക്കു മുമ്പ് കണ്വമുനി ഏകാന്തതപസ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഇടത്തിലൂടെ നിജുകുമാർ നടത്തിയ യാത്രയുടെ വിശേഷങ്ങൾ...

 കണ്വമുനിയുടെ പാദസ്പര്‍ശമേറ്റ ഇടം

കണ്വമുനിയുടെ പാദസ്പര്‍ശമേറ്റ ഇടം

കേരളത്തിൽ അധികമാരും അറിയാത്തൊരു സ്ഥലമാണ് കണ്വാശ്രമം.. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം തിരുവനന്തപുരം ജില്ലയിലെ വർക്കല-നടയറ റോഡിലൂടെ സഞ്ചരിക്കുമ്പോൾ SN കോളേജ് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മാറി ഒരു കുന്നിന്റെ മുകളിലുള്ള വനപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്...!
നൂറ്റാണ്ടുകൾക്കു മുമ്പ് കണ്വമുനി ഏകാന്തതപസ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണിതെന്നാണ് ഐതിഹ്യം.. കണ്വമുനിയുടെ പാദസ്പര്‍ശമേറ്റെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം പ്രകൃതിയുടെ സ്പന്ദനം തൊട്ടറിയാവുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്നാണ്. നാലായിരം വര്‍ഷത്തെ ചരിത്രമുറങ്ങുന്ന കണ്വാശ്രമം ഇന്നും പ്രകൃതിയുടെ മനോഹാരിത അല്‍പം പോലും നഷ്ടമാകാതെ തനിമയോടെ നിലനില്‍ക്കുന്നു..

പ്രകൃതിയെ കാണാൻ

പ്രകൃതിയെ കാണാൻ

ഭൂമിയുടെ ശ്വാസകോശമായ വനം, തെളിനീര് നിറഞ്ഞ കല്‍ക്കുളം, അനേകം പക്ഷികള്‍ക്ക് വാസസ്ഥലമൊരുക്കി കല്‍ക്കുളത്തിനരികിലെ വന്‍ പേരാല്‍വൃക്ഷം, നക്ഷത്രവനം, മുനിമാര്‍ തപസിരുന്ന ഗുഹകള്‍, എന്നിവയെല്ലാം കണ്വാശ്രമത്തിലെത്തിയാല്‍ കാണാന്‍ കഴിയും.. ഉദയാസ്തമയ സൂര്യകിരണങ്ങള്‍ ഒരു സ്ഥലത്തുനിന്ന് കാണാന്‍ കഴിയുമെന്നതും കണ്വാശ്രമത്തിന്‍റെ പ്രത്യേകതയാണ്.. കണ്വമുനി കരിങ്കല്‍ പാളിയില്‍ വര്‍ഷങ്ങളോളം മുട്ടുകുത്തിനിന്ന് തപസ് ചെയ്തപ്പോഴുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്രകള്‍ ഇപ്പോഴും ഇവിടെ സൂക്ഷിക്കുന്നു.. ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ കല്‍ക്കുളം. പൂര്‍ണമായും കല്ലിനു മുകളില്‍ ജലം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നതിനാലാണ് കല്‍ക്കുളം എന്ന പേര് വന്നത്.. ഏതു സമയത്ത് കൽക്കുളത്തിനു സമീപത്ത് വന്നാലും കൃഷ്ണപ്പരുന്തുകൾ കൂട്ടമായി വെള്ളം കുടിക്കാൻ പറന്നിറങ്ങുന്ന കാഴ്ച നമുക്കിവിടെ കാണാൻ കഴിയും..

ഐതിഹ്യങ്ങളിലെ കണ്വാശ്രവം

ഐതിഹ്യങ്ങളിലെ കണ്വാശ്രവം

ശിവസാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന ഒരു കൂറ്റൻ ആൽമരമാണ് കണ്വാശ്രമവനപ്രദേശത്തെ മറ്റൊരു പ്രധാന ആകർഷണം...
ദുഷ്യന്തന്റെയും ശകുന്തളയുടേയും പുരാണ കഥയുമായും ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നതായി പറയപ്പെടുന്നു.. കൂടാതെ ത്രേതായുഗത്തിൽ സീതാരാമന്മാരും ലക്ഷ്മണനും അജ്ഞാതവാസകാലത്ത് ഈ വനപ്രദേശത്ത് ഏറെക്കാലം താമസിച്ചിരുന്നതായും മറ്റൊരു ഐതിഹ്യമുണ്ട്...

 എന്തുകൊണ്ട് കണ്വാശ്രമം സന്ദർശിക്കണം

എന്തുകൊണ്ട് കണ്വാശ്രമം സന്ദർശിക്കണം

ഐതിഹ്യങ്ങൾ എന്തു തന്നെയായാലും മനസ്സിന് അപാരമായ ശാന്തത ലഭിക്കുന്ന ഒരു മനോഹര സ്ഥലമാണിവിടം.. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് പ്രദേശങ്ങളിലൊന്നാണ് വർക്കല.. പക്ഷേ വർക്കലയിൽ ഇങ്ങനൊരു സ്ഥലമുള്ളതായി ഇവിടുള്ള പ്രദേശവാസികൾക്കുപോലും അറിയില്ലായെന്നതാണ് ഏറെ അത്ഭുതകരം.. അതുകൊണ്ടുതന്നെ വർക്കലയിൽ വരുന്നവർ പാപനാശം ബീച്ചും, ശിവഗിരിയും കണ്ട് മടങ്ങുകയാണ് പതിവ്.. ജീവിതത്തിലെ തിരക്കുകളിൽ നിന്നും അൽപനേരത്തെ ശാന്തത ആഗ്രഹിക്കുന്നവർക്കും, ചെറിയൊരു അഡ്വഞ്ചർ ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള സ്ഥലമാണ് വർക്കല കണ്വാശ്രമം..!

ഫേസുബുക്ക് പോസ്റ്റ്

ഫേസുബുക്ക് പോസ്റ്റ് വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X