» »വിവാഹതടസ്സങ്ങളകറ്റാന്‍ ദേവി കന്യാകുമാരി

വിവാഹതടസ്സങ്ങളകറ്റാന്‍ ദേവി കന്യാകുമാരി

Written By: Elizabath

സമുദ്രങ്ങളുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. ഇന്ത്യയുടെ തെക്കേ അറ്റത്ത് മുനമ്പായി കാണപ്പെടുന്ന ഇവിടം വിശ്വാസികള്‍ക്ക് ഭക്തിയുടെ ആഴക്കടലാണ്. കേരളത്തിലെ നൂറ്റെട്ട് ദൂര്‍ഗാലയങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള കന്യാകുമാരി എല്ലാക്കാലത്തും വിശ്വാസികളുടെയും അല്ലാത്തവരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്.
വിവാഹം നടക്കാതെ നിത്യകന്യകയായി തുടരുന്ന കന്യാകുമാരി ദേവിയോട് പ്രാര്‍ഥിച്ചാല്‍ വിവാഹം നടക്കുമെന്നാണ് വിശ്വാസം.
ഉദയസൂര്യന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി ദേവി ക്ഷേത്രത്തിന് കഥകളും ഐതിഹ്യങ്ങളും ധാരാളമുണ്ട്. 51 ശക്തിപീഠങ്ങളില്‍ ഒന്നുകൂടിയാണിത്.

നിത്യകന്യകയായ കന്യാകുമാരി ദേവി

നിത്യകന്യകയായ കന്യാകുമാരി ദേവി

പാര്‍വ്വതിയുടെ അവതാരമായ കന്യാകുമാരി ദേവി പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ നിത്യകന്യകയാണ്. ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം നടക്കാത്തതിനാല്‍ കന്യകയായി ദേവി തുടരുന്നുവെന്നാണ് വിശ്വാസം.


pc:Parvathisri

ബാണാസുര നിഗ്രഹത്തിനായുള്ള ജന്‍മം

ബാണാസുര നിഗ്രഹത്തിനായുള്ള ജന്‍മം

അസുരനായ ബാണാസുരനെ വധിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായാണ് ആദിപരാശക്തി കുമാരിയായി ജന്‍മമെടുത്തത്. എന്നാല്‍ കുമാരിയില്‍ ആകൃഷ്ടനായ മഹാദേവനായ ശുചീന്ദ്രനാഥനുമായിദേവിയുടെ വിവാഹം തീരുമാനിച്ചു. ദേവി കന്യകയായി തുടര്‍ന്നാല്‍ മാത്രമേ ബാണാസുര നിഗ്രഹം സാധ്യമാകൂ എന്നറിയാവുന്ന ദേവഗണങ്ങള്‍ നാരദനെ സമീപിച്ചു. വിവാഹത്തിന് മുഹൂര്‍ത്തമുള്ള അര്‍ധരാത്രിയില്‍ ദേവിയുടെ അടുത്തേക്ക് പുറപ്പെട്ട മഹാദേവനു പിന്നില്‍ നാരദന്‍ കോഴിയായി കൂവി. നേരം പുലര്‍ന്നെന്നും മുഹൂര്‍ത്തം കഴിഞ്ഞുവെന്നും കരുതിയ മഹാദേവന്‍ തിരിച്ചുപോയത്രെ. കുമാരി ഇപ്പോഴും നിത്യകന്യകയായി തുടരുന്നുവെന്നാണ് വിശ്വാസം.

pc: Aleksandr Zykov

വിവാഹം നടക്കാന്‍ കന്യാകുമാരി ദേവി

വിവാഹം നടക്കാന്‍ കന്യാകുമാരി ദേവി

കന്യാകുമാരി ദേവിയെ ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ഉടന്‍ കല്യാണം നടക്കുമെന്നും വിവാഹിതര്‍ക്ക് ഉത്തമ ദാമ്പത്യം സാധ്യമാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇവിടെ ഒരിക്കെലങ്കിലും പ്രാര്‍ഥിച്ചവര്‍ക്ക് ദേവിയുടെ അനുഗ്രഹത്തിന്റെ കഥകള്‍ ഒന്നെങ്കിലും പറയാനുണ്ടാകും.


pc :Praveen

അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍

അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍

കന്യാകുമാരിയിലെ മണല്‍ത്തരികള്‍ കല്ലുമണികള്‍ പോലെയാണത്രെ. ഇതിനു പിന്നിലുമുണ്ട് ഒരു കഥ.
തചന്റെ വിവാഹം നടക്കാത്തതില്‍ പ്രതിഷേധിച്ച് കുമാരി സദ്യയ്ക്കായി ഒരുക്കിയ അരിയും മറ്റും വലിച്ചെറിഞ്ഞത്രെ. അങ്ങനെ ഇവിടുത്തെ കല്ലുകള്‍ക്ക് അരിമണിയുടെ രൂപം കിട്ടിയെന്നാണ് കഥ. കൂടാതെ സന്ദര്‍ശകര്‍ക്ക് ഇവിടെനിന്നും കല്ലുമണിയുടെ രൂപത്തിലുള്ള അരിമണികള്‍ മേടിക്കാനും സാധിക്കും.

PC: Youtube

കടല്‍ സഞ്ചാരികളുടെ ദേവി

കടല്‍ സഞ്ചാരികളുടെ ദേവി

കടലിലൂടെ സഞ്ചരിക്കുന്നവരെയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെയും കന്യാകുമാരി ദേവി കാത്തുകൊള്ളുമെന്നുരു വിശ്വാസമുണ്ട്.

pc:Raj

അഞ്ച് ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കിഴക്കേനട

അഞ്ച് ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കിഴക്കേനട

വര്‍ഷത്തില്‍ അഞ്ച് ദിവസം മാത്രമേ ഇവിടുത്തെ കിഴക്കേ നട തുറക്കാറുള്ളൂ.
ആറാട്ട്, കാര്‍ത്തിക, വിജയദശമി, കര്‍ക്കിടകത്തിലെയും മകരത്തിലെയും അമാവാസി എന്നീ ദിവസങ്ങളിലാണ് ഇവിടെ കിഴക്കേ നട തുറക്കുന്നത്.
ദേവിയാണ് കിഴക്കേനട അടച്ചത് എന്നൊരു കഥയും പ്രചാരത്തിലുണ്ട്. പണ്ട് കിഴക്കേ നട തുറന്നിരുന്ന സമയത്ത് ദേവിയുടെ പ്രഭയില്‍ ആകൃഷ്ടരായ കടല്‍ക്കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറിയെന്നും ദേി അവരെ ഓടിച്ചിട്ട് പിടിച്ച് കിഴക്കേനട അടച്ചുവെന്നുമാണ് വിശ്വാസം.
അല്ലാത്ത ദിവസങ്ങളില്‍ വടക്കേ നടയാണ് തുറക്കുന്നത്.

ദേവിയുടെ മൂക്കുത്തി

ദേവിയുടെ മൂക്കുത്തി

ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്ന വജ്ര മൂക്കുത്തി ഏറെ പ്രസിദ്ധമാണ്. രണ്ടു മടക്കുകളുള്ള സ്വര്‍ണ്ണ രുദ്രാക്ഷമായ വലംകയ്യിലേന്തി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ ദേവിയുള്ളത്.

pc: Youtube

കന്യാകുമാരി അഥവാ കേപ് കൊമറിന്‍

കന്യാകുമാരി അഥവാ കേപ് കൊമറിന്‍

കന്യാകുമാരിക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന പേരാണ് കേപ് കൊമറിന്‍ . ടോളമി കൊമരിയ എന്നും കന്യാകുമായി അറിയപ്പെടുന്നു.


pc: rundnd

 വിവേകാനന്ദപ്പാറ

വിവേകാനന്ദപ്പാറ

കന്യാകുമാരിയിലെത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റൊരിടമാണ് വിവേകാനന്ദപ്പാറ.കന്യാകുമാരിയിലെ വാവുതുറൈ എന്നു പേരായ മുനമ്പില്‍ നിന്ന അഞ്ഞൂറ് മീറ്ററോളം അകലെയായി കടലില്‍ സ്ഥിതി ചെയ്യുന്ന പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. വിവേകാനന്ദന്‍ ഒരിക്കല്‍ കടല്‍ നീന്തിക്കടന്ന് ഇവിടെയിരുന്നു ധ്യാനിച്ചിരുന്നുവത്രെ.

pc: Himadri Karmakar

ഗാന്ധിമണ്ഡപം

ഗാന്ധിമണ്ഡപം

മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച സ്ഥലത്ത് നിര്‍മ്മിച്ച മണ്ഡപമാണ് ഗാന്ധിമണ്ഠപം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ആകൃതിയിലാണ് മണ്ഡപത്തിന്റെ നിര്‍മ്മാണം.

pc: Kainjock