Search
  • Follow NativePlanet
Share
» » തെറ്റുകൾ തിരുത്താം, നല്ലതിലേക്ക് മടങ്ങാം, കർക്കടക രാശിക്കാര്‍ക്ക് ആരാധിക്കാം ഇങ്ങനെ!

തെറ്റുകൾ തിരുത്താം, നല്ലതിലേക്ക് മടങ്ങാം, കർക്കടക രാശിക്കാര്‍ക്ക് ആരാധിക്കാം ഇങ്ങനെ!

സമാധാനവും സന്തുഷ്ടിയുമുള്ള ജീവിതത്തിന് ക്ഷേത്രദര്‍ശനങ്ങൾക്കും പ്രാർത്ഥനകൾക്കുമുള്ള പങ്ക് വലുതാണ്. എല്ലായ്പ്പോഴും സാധിച്ചില്ലെങ്കിലും ജന്മസമയം നോക്കിയുള്ള രാശി ക്ഷേത്ര ദര്‍ശനം വല്ലപ്പോഴും നടത്തണം. ദോഷങ്ങൾ അകലുവാനും സ്വസ്ഥമായി ജീവിക്കുവാനും ഈ രാശീക്ഷേത്രദർശനം സഹായിക്കും എന്നാണ് വിശ്വാസം. ഇതാ, കര്‍ക്കട കാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതാണെന്നു നോക്കാം.

കർക്കടകം

കർക്കടകം

കർക്കടകം രാശി- രാശിചക്രത്തിൽ നാലാമൻ. ജലരാശിയെന്ന അറിയപ്പെടുന്ന കർക്കടകത്തിന്റെ രാശിരൂപം ഞണ്ട് ആണ്. പെരുമാറ്റത്തിൽ ഹൃദ്യത സൂക്ഷിക്കുന്നവരാണ് ഈ രാശിക്കാർ എന്നാണ് പൊതുവേ പറയപ്പെടുന്നത്. മറ്റുള്ളവരോടെ ഏറ്റവും പരിഗണനയോടെ പെരുമാറുവാൻ സാധിക്കുന്നവരാണ് ഇവർ. സ്വന്തക്കാരായ ആളുകളെ ഏറെ കരുതലോടെ സൂക്ഷിക്കുന്നവരാണ് ഈ രാശിക്കാർ. പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും അതിൽ വിജയിക്കുവാനും താല്പര്യം കാണിക്കുന്ന ഇവർ എല്ലാ കാര്യങ്ങളിലും പ്രത്യേകം യോജിച്ചുപോകുന്നവരാണ്. ആളുകളോടെ മികച്ച രീതിയിൽ ഇടപെടുന്ന ഇവരുടെ സംഭാഷണരീതി ഏറെ ശ്രദ്ധിക്കപ്പെടും. ആത്മവിശ്വാസം, സത്യസന്ധത, അഭിമാനം, ആളുകളെ മനസ്സിലാക്കുവാനുള്ള കഴിവ് തുടങ്ങിയവയാണ് ഇവരുടെ പ്രത്യേകതകൾ.

കർക്കടകം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

കർക്കടകം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

തങ്ങളുടെ അഭിവൃദ്ധിക്കും നന്മയ്ക്കുമായി കർക്കിടകം രാശിക്കാർ രാശിക്ഷേത്രം സന്ദർശിക്കണം. കർക്കടേശ്വർ ക്ഷേത്രം, രാമേശ്വരത്തുള്ള നന്ദനാർ കോവിൽ എന്നിവയാണ് കർക്കിടകം രാശിയുടെ ക്ഷേത്രങ്ങൾ.

കർക്കടേശ്വർ ക്ഷേത്രം

കർക്കടേശ്വർ ക്ഷേത്രം

തമിഴ്നാട്ടിൽ തഞ്ചാവൂരിന് സമീപമാണ് കർക്കടക രാശിയുടെ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്ന കർക്കടേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി നന്ദു കോവിൽ എന്നും ഇതറിയപ്പെടുന്നു. കർക്കടക രാശിയിലെും മറ്റു രാശികളുടെയും ദോഷാങ്ങൾക്കു പരിഹാരമായി ഇവിടം സന്ദർശിച്ചാൽ മതിയെന്നാണ് വിശ്വാസം. പാടൽപെട്ര സ്ഥലങ്ങളിലൊന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചോള രാജാക്കന്മാർ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്തു എന്നതിനപ്പുറം ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രങ്ങൾ ഒന്നും ലഭ്യമല്ല.

അപൂർവ്വനായകിയും കർക്കടേശ്വരനും

അപൂർവ്വനായകിയും കർക്കടേശ്വരനും

ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ അദ്ദേഹത്തെ കർക്കടേശ്വരനായി കണക്കാക്കുന്നു. പത്നി പാർവ്വതി ദേവിയെ അപൂർവ്വനായകി എന്ന രൂപത്തിലാണ് ആരാധിക്കുന്നത്. ചോളരാജാക്കമാർ മണ്ണിൽ നിർമ്മിച്ച ഈ ക്ഷേത്രം പിന്നീട് കരിങ്കക്കിൽ നിർമ്മിക്കുകയായിരുന്നു. വിനായകൻ, മുരുകൻ, ദക്ഷിണാമൂർത്തി, സൂര്യൻ, ധന്വന്തരി, അഗസ്ത്യമുനി എന്നിവരെയും ഇവിടെ ആരാധിക്കുന്നു.

 ഇന്ദ്രനും ഞണ്ടും പിന്നെ ശിവനും

ഇന്ദ്രനും ഞണ്ടും പിന്നെ ശിവനും

ഒരിക്കൽ ഉഗ്രപകോപിയായ ദുർവ്വാസാവ് മഹർഷി ഒരു ഗന്ധർവ്വനെ ഞണ്ടായിത്തീരാൻ ശപിച്ചു.ശാപമോക്ഷം തേടിയ ഗന്ധർവനോട്ശിവനെ പൂജിച്ചാൽ ശാപമോക്ഷ ലഭിക്കുമെന്ന് പറയുകയും അതിനനുസരിച്ച് ഇവിടെ ഞണ്ട് പൂജനടത്തിപ്പോരുകയും ചെയ്തു.ഏതാണ്ട് ഇതേ സമയത്തു തന്നെ ഈ ക്ഷേത്രത്തിൽ ദേവന്മാരുടെ രാജാവായ ഇന്ദ്രനും ശിവനെ ആരാധിച്ചുപോന്നിരുന്നു. ഓരോ ദിവസവും 1008 താമരകൾ ശിവന് അര്‍പ്പിച്ചുള്ള ആരാധനയായിരുന്നു ഇന്ദ്രന്‍റേത്. ഒരിക്കൽ ഇത്രയും താമരപ്പൂക്കളിൽ ഒരെണ്ണം ഞണ്ടു കൊണ്ടുപോകുന്നത് ഇന്ദ്രൻ കണ്ടെത്തി. കോപം വന്ന ദേവൻ അതിനെ കൊല്ലാൻ ശ്രമിച്ചു. എന്നാല്‍ തന്നോട് പ്രാർത്ഥിച്ച ഞണ്ടിനെ ശിവൻ കൈവിട്ടില്ല. പകരം ശിവലിംഗത്തിൽ ഒരു ദ്വാരം ഉണ്ടാക്കി അതിൽ ഒളിച്ചു രക്ഷപ്പെടുവാൻ അനുവദിച്ചു. അങ്ങനെ ദൈവത്തിന്റെ മുമ്പിൽ എല്ലാ ജീവികളും തുല്യരാണെന്ന് ഇന്ദ്രൻ മനസ്സിലാക്കി. ഞണ്ട് ഉണ്ടാക്കിയ ദ്വാരം ഇപ്പോഴും ശിവലിംഗത്തിലുണ്ട്.

തെറ്റുതിരുത്തിയ ഇടം

തെറ്റുതിരുത്തിയ ഇടം

ഇന്ദ്രൻ തന്റെ തെറ്റ് ഇവിടെ വെച്ച് മനസ്സിലാക്കി എന്നും പിന്നീട് അതിൽനിന്നു പിന്മാറി നന്മയുടെ വഴി തിരഞ്ഞെടുത്തു എന്നുമാണ് വിശ്വാസം. അങ്ങനെ ഈ ക്ഷേത്രമിരിക്കുന്ന സ്ഥലം തിരുന്തുദേവൻകുടി എന്നാണ് അറിയപ്പെടുന്നത്.

നന്ദനാർ കോവിൽ, രാമേശ്വരം

നന്ദനാർ കോവിൽ, രാമേശ്വരം

കർക്കിടകം രാശിക്കാർക്ക് പോകുവാന് സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് രാമേശ്വരത്തെ നന്ദനാർ കോവിൽ. രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ ഭാഗം തന്നെയാണ് ഈ കോവിൽ,

PC:Vinayaraj

മിഥുനരാശിക്ക് അനുഗ്രഹം നല്കും ഈ ക്ഷേത്രങ്ങൾ, ദർശനം നടത്തണം ഒരിക്കലെങ്കിലുംമിഥുനരാശിക്ക് അനുഗ്രഹം നല്കും ഈ ക്ഷേത്രങ്ങൾ, ദർശനം നടത്തണം ഒരിക്കലെങ്കിലും

മേടം രാശിക്കാർക്ക് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം, ഐശ്വര്യവും സമൃദ്ധിയും നേടുവാൻ ഇവിടെ പ്രാർത്ഥിക്കാംമേടം രാശിക്കാർക്ക് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം, ഐശ്വര്യവും സമൃദ്ധിയും നേടുവാൻ ഇവിടെ പ്രാർത്ഥിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X