ശബരിമല മണ്ഡല കാല തീർത്ഥാടനത്തിന് സ്പെഷ്യൽ സർവീസുകളുമായി കർണ്ണാടക ആർടിസി. കർണ്ണാടകയുടെ ബെംഗളുരു- പമ്പ സ്പെഷ്യൽ സർവീസുകൾക്ക് ഡിസംബർ 1 മുതൽ തുടക്കമാകും. മകരവിളക്ക് ആയ 2022 ജനുവരി 14 വരെ പ്രതിനദിനം രണ്ട് സർവീസുകളാണ് കർണ്ണാടക ആര്‍ടിസി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ടിക്കറ്റ് ബുക്കിങ് നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ശബരിമല-ബാംഗ്ലൂർ സർവീസുകളുടെ വിശദാംശങ്ങളിലേക്ക്
രാജഹംസ നോൺ എസി ബസ് സർവീസ്
തിരികെയുള്ള സർവീസ് വൈകിട്ട് 5.00 മണിക്ക് നിലക്കലിൽ നിന്നും തുടങ്ങും. മൈസൂരില് പിറ്റേന്ന് പുലർച്ചെ 8.30നും ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരിലും ബസ് എത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1153 രൂപയാണ്.
ഐരാവത് എസി ബസ് സർവീസ്
ബാംഗ്ലൂർ-പമ്പ രണ്ടാമത്തെ പ്രതിദിന ബസ് സർവീസ് ഡിസംബർ 1 മുതൽ തന്നെ ആരംഭിക്കും. ഈ സർവീസ് ഉച്ചകഴിഞ്ഞ് 2.01 ന് ശാന്തിനഗറിൽ നിന്നും സർവീസ് ആരംഭിക്കും. 2.45ന് മൈസൂര്‍ റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. പിറ്റേന്ന് രാവിലെ 6.45ന് നിലക്കൽ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും,
മടക്ക യാത്ര വൈകിട്ട് 6.00 മണിക്ക് നിലക്കലിൽ നിന്നാരംഭിച്ച് പിറ്റേന്ന് രാവിലെ 8.00 മണിക്ക് മൈസൂരിലും 11 മണിക്ക് ബാംഗ്ലൂരിലും എത്തിച്ചേരും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1487 രൂപ.
ടിക്കറ്റ് ബുക്കിങ്
ട്രെയിനിനും വരാം
ഡിസംബർ 5,12,19,26, ജനുവരി 2, 9, 16 തീയതികളിൽ സ്പെഷ്യൽ സർവീസ് നടത്തുന്ന ട്രെയിനാണിത്. തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച വൈകിട്ട് 4.45ന് കൊല്ലത്തെത്തും. ...
കൊല്ലം വിജയപുര സർവീസ് (07386)
ഡിസംബർ 7,14,21,28, ജനുവരി 4,11,18 ദിവസങ്ങളിലാണ് ഓടുന്നത്. ബുധനാഴ്ചകളിൽ രാവിലെ 10.45നു കൊല്ലത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 6.30നു വിജയപുരയിലെത്തും
ഡിസംബർ 4, 11, 18,25, ജനുവരി 1,8,15 ദിവസങ്ങളിലാണ്
ബെളഗാവി-കൊല്ലം സ്പെഷൽ സര്‍വീസ് നടത്തുന്നത്.
ഞായറാഴ്ചകളിൽ രാവിലെ 11.30നു ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 3.15നു കൊല്ലത്തെത്തും.
. ഡിസംബർ 5, 12, 19, 26, ജനുവരി 2, 9,16 ദിവസങ്ങളിലാണ് കൊല്ലം-ബെളഗാവി സ്പെഷൽ സർവീസ് നടത്തുന്നത്. തിങ്കളാഴ്ചകളിൽ വൈകിട്ട് 5.10നു കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 11നു ബെളഗാവിയിലെത്തും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














