Search
  • Follow NativePlanet
Share
» »കര്‍ണാടക ടൂറിസം: മണ്ഡ്യ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കര്‍ണാടക ടൂറിസം: മണ്ഡ്യ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

By Maneesh

ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മണ്ഡ്യ കരിമ്പിന്‍ തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് പറ്റിയ നിരവധി സ്ഥലങ്ങള്‍ മണ്ഡ്യ ജില്ലയില്‍ ഉണ്ട്. ഏറെ ചരിത്ര പ്രധാന്യമു‌ള്ള ശ്രീ‌രംഗപട്ടണ മുതല്‍ വെ‌ള്ളച്ചാട്ടത്തിന് പേരുകേട്ട ശിവാന സമുദ്രവരെ സ്ഥി‌തി ചെയ്യുന്നത് മണ്ഡ്യ ജില്ലയിലാണ്.

ചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണ

01. രംഗന‌ത്തിട്ടു പക്ഷി സങ്കേതം

01. രംഗന‌ത്തിട്ടു പക്ഷി സങ്കേതം

മണ്ഡ്യ ജില്ലയില്‍ ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. 67 ചതുരശ്ര കിലോമീറ്ററിലായി അഞ്ച് ചെറിയ ദ്വീപുകളിലായാണ് രംഗനത്തിട്ടു പക്ഷിസങ്കേതത്തിന്റെ കിടപ്പ്. വിശദമായി വായിക്കാം

Photo Courtesy: David Brossard

02. പാണ്ഡവപുരം

02. പാണ്ഡവപുരം

ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ ഇഷ്ടപ്പെട്ടു എന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Vinayraghavendra
03. ക‌രിഘട്ട

03. ക‌രിഘട്ട

സമുദ്രനിരപ്പില്‍ നിന്നും 2696 മീറ്റര്‍ ഉയരത്തിലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കരിഘട്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈകുണ്ഠ ശ്രീനിവാസന്‍ എഥവാ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ബിര്‍ഗു സ്വാമിയാണ് ആറടി ഉയരത്തിലുള്ള ഈ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന് മധ്യഭാഗത്തായി മഹാവിഷ്ണുവിന്റെയും പടിഞ്ഞാറ് വശത്തേക്ക് മാറി പത്മാവതിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. വിശദമായി വായിക്കാം

Photo Courtesy: Akashbalakrishna
04. ബാല്‍മുറി ഫാള്‍സ്

04. ബാല്‍മുറി ഫാള്‍സ്

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ബാല്‍മുറി ഫാള്‍സ്. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിയിലാണ് മനുഷ്യനിര്‍മിതമായ ഈ അണ. കാവേരിനദിക്ക് കുറുകെയാണ് ഈ റിസര്‍വ്വോയര്‍ പണിതിരിക്കുന്നത്. ശീതകാലത്ത് വെള്ളം കൂടുന്ന സമയത്താണ് ജലകേളികള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായി എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

05. കെരെ തോന്നൂര്‍

05. കെരെ തോന്നൂര്‍

ശ്രീരംഗപട്ടണത്ത് നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് പ്രകൃതിസുന്ദരമായ കേരെ തൊന്നൂരിലേക്ക്. തലയുയര്‍ത്തി നില്‍ക്കുന്ന നീളന്‍ മരങ്ങള്‍ക്കിടയിലാണ് മനോഹരമായ കേരെ തോന്നൂര്‍ എന്ന തടാകം സ്ഥിതിചെയ്യുന്നത്. കന്നഡയില്‍ കേരെ എന്ന വാക്കിന് തടാകം എന്നാണ് അര്‍ത്ഥം. ഈ ലേക്കിന് ടിപ്പു സുല്‍ത്താന്‍ മോതി തലാബ് എന്നൊരു പേര് വിളിച്ചിരുന്നു. വിശദമായി വായിക്കാം

06. ശ്രീരംഗപട്ടണം

06. ശ്രീരംഗപട്ടണം

ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാന്യമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ശ്രീരംഗപട്ടണം. രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഈ നഗരത്തിന് പേര് ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹൊയ്‌സാല - വിജയനഗര ശില്‍പനിര്‍മാണ ചാതുര്യത്തിന്റെ മകുടോദാഹരണമായ ഈ മനോഹര ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. ടിപ്പു സുല്‍ത്താന്റെ കാലത്തു മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും സ്വാഭാവികമായും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയുമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദാരിയ ദൗലത്ത്, ജുമാ മസ്ജിദ് തുടങ്ങിയവയാണ് അവയില്‍ ഇന്തോ - മുസ്ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ കഥ പറയുന്ന ചിലത്. വിശദമായി വായിക്കാം

Photo Courtesy: Adam Jones Adam63
07. മഹദേ‌വപുര

07. മഹദേ‌വപുര

ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മഹേദേവപുര. നിബിഢവനത്തിന് നടുവിലൂടെ കാവേരി നദി ഒഴുകി വരുന്ന മനോഹരമായ ഒരു പ്രകൃതി സുന്ദര ദൃശ്യമാണ് മഹാദേവപുര. ശ്രീരംഗപട്ടണത്തിന് സമീപത്തെ പ്രശസ്തമായ ഒരു പിക്‌നിക് സ്‌പോട്ട് കൂടിയാണ് ഇവിടം. ഗെണ്ടെ ഹൊസള്ളി പക്ഷിസങ്കേതമാണ് മഹാദേവപുരയിലെ പ്രധാന ആകര്‍ഷണം. 600 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും ഇവിടെ കാണാം. മൈസൂര്‍, ബാംഗ്ലൂര്‍, മാണ്ഡ്യ തുടങ്ങിയവയാണ് സമീപത്തെ പ്രധാന വിനോഗസഞ്ചാര കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Prof. Mohamed Shareef from Mysore
08. ഭീമേശ്വരി

08. ഭീമേശ്വരി

പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി. വിശദമായി വായിക്കാം

Photo Courtesy: Anne Roberts

09. ദൊഡമക്കലി

09. ദൊഡമക്കലി

നാഗരികത തൊട്ടുതീണ്ടാത്ത മനോഹരമായ ഒരു പ്രകൃതിദൃശ്യമാണ് ദൊഡ്ഡമക്കലി. കാവേരി ഫിഷിംഗ് ക്യാപിന് സമീപത്തായുള്ള ദൊഡ്ഡമക്കലിയുടെ വന്യസൗന്ദര്യം നുകരാന്‍ ഭീമേശ്വരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ യാത്രചെയ്താല്‍ മതി. നഗരത്തില്‍ വളര്‍ന്നു ശീലിച്ചവര്‍ക്ക് ദുര്‍ഘടവും പ്രാകൃതവുമായിത്തോന്നാനിടയുണ്ട് ഇവിടത്തെ കാഴ്ചകളും വഴികളും. ബാംഗ്ലൂരില്‍ നിന്നും 132 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമാ‌യി വായിക്കാം

Photo Courtesy: Manoj Vasanth

10. ഗാലിബോര്‍

10. ഗാലിബോര്‍

കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഗാലിബോര്‍. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഗാലിബോറിലേക്ക് ബാംഗ്ലൂരില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട്. അര്‍ക്കാവതി നദി കാവേരിയുമായി ചേരുന്ന സംഗമസ്ഥാനത്തുനിന്നും പത്ത് കിലോമീറ്റര്‍ ദൂരത്താണ് സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട ഗാലിബോര്‍. അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്. വിശദമായി വായിക്കാം

Photo Courtesy: krishanu_seal

11. മുത്തത്തി

11. മുത്തത്തി

ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bikash Das

12. ശിവാന സമുദ്ര

12. ശിവാന സമുദ്ര

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. വിശദമായി വായിക്കാം

Photo Courtesy: Gopala Krishna

13. മേലുകോട്ടെ

13. മേലുകോട്ടെ

കര്‍ണാടകയില്‍ മൈസൂരിനടുത്തായി മാണ്ഡ്യാ ജില്ലയിലെ പാണ്ഡവപുര താലുക്കിലാണ് മേലുകോട്ട സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മേലുകോട്ടെ. തിരുനാരായണപുരം എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് മാണ്ഡ്യ വഴി ജക്കനഹള്ളിയില്‍ എത്തിച്ചേരുക. ഇവിടെ നിന്ന് മേലുകോട്ടെയിലേക്ക് അഞ്ച് കിലോമീറ്റര്‍ ഉണ്ട്. മൈസൂരില്‍ നിന്നും മാണ്ഡ്യവഴി എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂര്‍ മൈസൂര്‍ റോഡിലാണ് മാണ്ഡ്യ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം


Photo Courtesy: sai sreekanth mulagaleti

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X