India
Search
  • Follow NativePlanet
Share
» »മുഖം മാറി മോക്ഷകവാടം... കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

മുഖം മാറി മോക്ഷകവാടം... കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

വാരണാസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്ന് എന്ന ചോദ്യത്തിന് സംശയം പോലുമില്ലാതെ നല്കുവാന്‍ പറ്റിയ ഉത്തരം കാശി വിശ്വനാഥ ക്ഷേത്രം എന്നതാണ്. ശൈവവിശ്വാസനമനുസരിച്ചുള്ള ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം പടിഞ്ഞാറന്‍ ഗംഗായുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ശിവഭക്തര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും വിശുദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

മോക്ഷത്തിലേക്ക് വാതില്‍ തുറക്കുന്ന കാശിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവന്റെ കണ്ടുപരിചയിച്ച പതിവ് രൗദ്രകോപ ഭാവങ്ങളില്‍ നിന്നും വ്യത്യസ്തനായ, വിശ്വാസികളെ കരുണയോടെ കാത്തിരിക്കുന്ന, ആത്മാക്കളെ മോക്ഷത്തിലേക്ക് നയിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രത്യേകത.

വിശ്വനാഥനായി

വിശ്വനാഥനായി

വിശ്വനാഥന്‍ അഥവാ വിശ്വേശ്വരനായി ശിവന്‍ വാഴുന്ന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം. കാശിയുടെ ഗുരുവും നാഥനും രാജാവും ഇവിടെ ശിവനാണ്. അതിപുരാതന കാലം മുതല്‍ തന്നെ ഇവിടെ നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തെ ഹൈന്ദവ വിശ്വാസങ്ങളിലും ശിവപുരാണങ്ങളിലും കാണുവാന്‍ സാധിക്കും. പരമശിവന്‍റെ ജഡയില്‍ നിന്നും താഴെയിറങ്ങി വന്നതുപോലെയാണത്രെ ആകാശക്കാഴ്ചയില്‍ കാശിയുടെ കിടപ്പ്.

ആത്മാക്കളെത്തിച്ചേരുന്ന കാശി

ആത്മാക്കളെത്തിച്ചേരുന്ന കാശി

മോക്ഷകവാടമാണ് കാശി... മോക്ഷത്തിലേക്കുള്ള വാതില്‍ സ്ഥിതി ചെയ്യുന്നിടം... ഇവിടെയെത്തി മരിച്ചാല്‍ ആത്മാവിന് സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, മറ്റു വിശുദ്ധ നഗരങ്ങളായ അയോധ്യയില്‍ നിന്നും ഉജ്ജയിനില്‍ നിന്നും ഹരിദ്വാറില്‍ നിന്നുമെല്ലാം ആത്മാക്കള്‍ എത്തിച്ചേരുന്നതും ഇവിടെയാണത്രെ... ഇവിടെ നിന്നാണ് അന്തിമമോക്ഷത്തിലേക്കുളള ആത്മാക്കളുയെ യാത്ര ആരംഭിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കഴിഞ്ഞുപോയ ചരിത്രം

കഴിഞ്ഞുപോയ ചരിത്രം

വളരെ സമ്പന്നമായ ചരിത്രമാണ് കാശിയുടേത്. വിശ്വാസങ്ങളിലും പുരാണങ്ങളിലും പറഞ്ഞതിനു ശേഷമുള്ല മറ്റൊരു ചരിത്രവും ഈ നഗരത്തിനുണ്ട്. പലതവന്‍ തകര്‍ക്കപ്പെടുകയും പിന്നീട് ഓരോ തവണയും അതില്‍ നിന്നെല്ലാം ഉയര്‍ത്തെണീക്കുകയും ചെയ്ത ഒരു കാലത്തിന്റെ കഥയും ഇവിടെയുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി ആണ് ക്ഷേത്രത്തിന് വലിയ തകര്‍ച്ചകള്‍ സമ്മാനിച്ചത്. അതിനു ശേഷം പുനര്‍നിര്‍മ്മാണം നടക്കുന്ന സമയത്ത് കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകര്‍ക്കുക മാത്രമല്ല, അവിടെ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് തടയുകയും ചെയ്തു. അതിനു ശേഷം 17-ാം നൂറ്റാണ്ടില്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണി ആരംഭിച്ചു. ഇപ്പോഴിവിടെ കാണുന്ന ക്ഷേത്രഗോപുരങ്ങള്‍ 1780 ല്‍ മറാഠാ രാജ്ഞി അഹല്യാബായ് ഹോൽക്കര്‍ നിര്‍മ്മിച്ചതാണ്. ഗോപുരങ്ങള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് 1839ൽ മഹാരാജ രഞ്ജീത് സിങ് നൽകിയ സ്വർണം ഉപയോഗിച്ചാണ് എന്നാണ് മറ്റൊരു വിശ്വാസം.

കാലഭൈരവനും ക്ഷേത്രവും

കാലഭൈരവനും ക്ഷേത്രവും

ശിവന്‍ രാജാവായി വാഴുന്ന കാശിയുടെ കാവല്‍ക്കാരന്‍ കാലഭൈരവനാണ്. ശിവന്റെ രൗദ്രരൂപമാണ് കാല ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്നാണ് വിഷശ്വാസം. ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതിനും വളരെ പ്രാധാന്യമുണ്ടത്രെ.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി

കാശിയുടെ പൗരാണികതയ്ക്ക് കോട്ടം സംഭവിക്കാതെ ഇവിടെ നടത്തുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി. ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴി ചെയ്യുന്നത്. 1,000 കോടി രൂപ മുതല്‍മു‌ടക്കിലാണ് പദ്ധതി. ഇടനാഴി നിലവില്‍ വന്നതോടെ ഗംഗാനദീ തീരത്തുനിന്ന് 400 മീറ്റര്‍ ദൂരം നടന്നാല്‍ ക്ഷേത്രത്തിലെത്താം.
PC:Franklin Price Knott

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പുതുതായി നിർമ്മിച്ച കാശി ഇടനാഴിയിൽ രുദ്രാക്ഷം, ബെയ്ൽ, പാരിജാതം, ആംല, അശോക മരങ്ങൾ എന്നിവയാൽ അലങ്കരിക്കും. ക്ഷേത്ര പരിസരത്തും മന്ദിർ ചൗക്കിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററുകൾ

പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററുകൾ

വിവിധ മതപരമായ ചടങ്ങുകൾക്കും സൗകര്യങ്ങൾക്കും വ്യത്യസ്ത കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വിശ്വനാഥ് ധാമിൽ മൂന്ന് പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്കറുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ഭക്തർക്കായി പൂജാ സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.

പുനസ്ഥാപിച്ച ക്ഷേത്രങ്ങള്‍

പുനസ്ഥാപിച്ച ക്ഷേത്രങ്ങള്‍

5 ലക്ഷം ചതുരശ്ര അടിയിൽ 40-ലധികം പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുകയും മനോഹരമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഭക്തർക്ക് വൈവിധ്യമാർന്ന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 23 പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.പ്ലാന്‍ ചെയ്തു തുടങ്ങാം..

ഗുരെസ് മുതല്‍ ഹെമിസ് വരെ.. ആളുകളില്ലാ നാടുകളിലൂടെഗുരെസ് മുതല്‍ ഹെമിസ് വരെ.. ആളുകളില്ലാ നാടുകളിലൂടെ

പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്‍റര്‍ പാക്കേജ്... പോകാം ഈ കുന്നിന്‍മുകളിലേക്ക്പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്‍റര്‍ പാക്കേജ്... പോകാം ഈ കുന്നിന്‍മുകളിലേക്ക്

Read more about: varanasi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X