Search
  • Follow NativePlanet
Share
» »ഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാം

ഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാം

ക്രിസ്മസ്-പുതുവർഷ യാത്രാ പ്ലാനുകളില്‌ ഏറ്റവുമധികം ആളുകൾ ഇന്‍ർനെറ്റിൽ തിരയുന്ന യാത്രാ പാക്കേജുകളിലൊന്ന് കാശ്മീരിലേക്കുള്ളതാണ്. കാശ്മീർ സന്ദർശിക്കുവാൻ ഏറ്റവും മികച്ച സീസൺ ആയ വിന്‍ററിനോട് ചേർന്നു നില്‍ക്കുന്ന അവധിദിവസങ്ങൾ ഈ സമയത്ത് കിട്ടും എന്നതു തന്നെയാണ് ഹിമാലയൻ കാഴ്ചകൾ കാണുവാൻ ആളുകളെ പ്രേരിപ്പിക്കുന്നതും. എന്നാൽ പോകുവാന്‍ ഇഷ്ടംപോലെ പാക്കേജുകൾ ലഭ്യമാണെങ്കിലും കാശ്മീരിൽ പോയാൽ മറക്കാതെ എന്തൊക്കെ ചെയ്യണമെന്ന് കാര്യത്തിൽ നമുക്ക് സംശയങ്ങൾ കാണും. വിന്‍ററിൽ കാശ്മീരിൽ പരീക്ഷിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

ദാൽ തടാകത്തിലെ ശിക്കാര യാത്ര

ദാൽ തടാകത്തിലെ ശിക്കാര യാത്ര

വിന്‍ററിൽ മാത്രമല്ല, വർഷത്തിലേതു സമയത്തു പോയാലും നിങ്ങൾ കാശ്മീരിൽ നിർബന്ധമായും പരീക്ഷിച്ചിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ദാൽ തടാകത്തിലെ ശിക്കാര യാത്ര. കാശ്മീർ യാത്രയിൽ എന്തൊക്കെ വലിയ കാര്യങ്ങൾ ചെയ്തുവെന്നു പറഞ്ഞാലും അതിൽ നിന്നൊന്നും ലഭിക്കാത്ത ഒരു സന്തോഷവും പൂർണ്ണതയും ഈ ശിക്കാര യാത്ര നിങ്ങൾക്കു തരും. വളരെ തണുത്ത കാലാവസ്ഥയാണെങ്കിൽ തടാകത്തിലെ വെള്ളം പോലും ഐസ് ആകുന്നത് ഇവിടെ വളരെ സാധാരണമാണ്. എന്തുതന്നെയായാലും യാത്രയിൽ ഒരു ഒരു ശിക്കാര റൈഡ് പ്ലാൻ ചെയ്തു പോകുവാൻ മറക്കരുത്.

PC:Darshan Chudasama/Unsplash

വിന്‍റർ രുചികളിലേക്ക് കടക്കാം

വിന്‍റർ രുചികളിലേക്ക് കടക്കാം

ഓരോ നാടിനെയും പരിചയപ്പെടുവാനുള്ള എളുപ്പവഴി അവിടുത്തെ നാടൻഭക്ഷണങ്ങളും വ്യത്യസ്ത രുചികളും പരീക്ഷിക്കുക എന്നതാണ്. കാശ്മീർ യാത്രയിലും വ്യത്യസ്തമല്ല. ഒരുപാട് വൈവിധ്യം നിറഞ്ഞ ഭക്ഷണലോകമാണ് കാശ്മീരിന്‍റേത്. കാശ്മീരി പുലാവ്, കെഹ്‌വ, ദം ആലൂ, യഖ്‌നി, കബാബ് എമ്മിവ അതിൽ ചിലതുമാത്രമാണ്. ഈ രുചികളൊക്കെ കാഷ്മീരിലുടനീളം ലഭ്യമാണ്. എന്നാൽ വിന്‍റർ യാത്രയിൽ നിങ്ങൾ നോൺ-വെജ് വിഭവങ്ങൾ പരീക്ഷിക്കുവാൻ തയ്യാറാകുന്ന ഒരാളാണെങ്കിൽ നിർബന്ധമായും പരീക്ഷിക്കേണ്ട പ്രാദേശിക കശ്മീരി ഭക്ഷണമാണ് ഹാരിസ്സ ശൈത്യകാലത്ത് കശ്മീരികളുടെ പ്രധാന ഭക്ഷണമായ ഇത് ആട് മാസം കൊണ്ടാണ് തയ്യാറാക്കുന്നത്. ഇതിന്റെ രുചിയെ വ്യത്യസ്തമാക്കുന്നത് ഈ വിഭവത്തിന്റെ വേവ് സമയമാണ്. ഏകദേശം 12 മണിക്കൂറോളം ഇത് തയ്യാറാക്കുവാൻ വേണ്ടിവരും.

PC:Ryan Kwok/Unsplash

മലമുകളിലിരുന്ന് ചായ കുടിക്കാം

മലമുകളിലിരുന്ന് ചായ കുടിക്കാം

ചായയിയിലും വെറൈറ്റികൾ ഒരുപാടുണ്ട് കാശ്മീരിൽ. കുങ്കുമവും റോസ് പൂവിന്‍റെ ഇതളും വെണ്ണയുമെല്ലാം ചേർത്തുള്ള വ്യത്യസ്ത രുചികൾ ഇവിടെ പരീക്ഷിക്കാം. ഇവിടുത്തെ ചായയുടെ രുചികൾ രണ്ട് തരത്തിൽ എക്സ്പ്ലോർ ചെയ്യാം. അതിലൊന്ന് വഴിവക്കിൽ നിന്നും സാധാരണ കടകളിൽ നിന്നും ചായ കുടിക്കുക എന്നതാണ്. യഥാർത്ഥ ചായയുടെ രുചി നിങ്ങൾക്ക് ഇവിടെ നിന്നും മനസ്സിലാകും. രണ്ടാമത്തേത്, മഞ്ഞുവീഴ്ച ആസ്വദിച്ച് ഒരു കഫേയില്‍ പോയി ചായ നുകരുക എന്നതാണ്. എന്തായാലും ചായ കുടിക്കുവാൻ മറക്കരുത്.

PC:Drew Jemmett/Unsplash

സ്കീയിങ്ങും കേബിൾ കാർ യാത്രയുമില്ലാതെന്ത് കാശ്മീർ

സ്കീയിങ്ങും കേബിൾ കാർ യാത്രയുമില്ലാതെന്ത് കാശ്മീർ

കാശ്മീർ വിന്‍റർ യാത്രയിൽ പരീക്ഷിക്കേണ്ട മറ്റൊന്ന് ഗുൽമാർഗിലേക്കുള്ള യാത്രയാണ്. എത്ര തിരക്കുണ്ടെങ്കിലും ഇവിടേക്ക് പോകുവും മറ്റിടങ്ങളേക്കാൾ അധികം സമയം ചിലവഴിക്കുവാനും സാധിക്കുന്ന രീതിയിൽ വേണം യാത്ര പ്ലാന്‍ ചെയ്യുവാൻ. കാരണം നിങ്ങളുടെ കാശ്മീര്‍ യാത്രയുടെ മുഴുവൻ രസവും ഗുൽമാർഗിൽ നിന്നു സ്വന്തമാക്കാം. ആദ്യം ഇവിടെ ചെയ്യുവാനുള്ളത് സ്കീയിങ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച വിന്‍റർ സ്കീയിങ് ഡെസ്റ്റിനേഷനായ ഇവിടെ തുടക്കക്കാർക്കു പോലും ധൈര്യമായി പരീക്ഷിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് സ്കീയിങ് സ്ലോപ്പുകൾ ഉള്ളത്.
കേബിൾ കാർ യാത്ര പ്രായവ്യത്യാസമില്ലാതെ ആസ്വദിക്കുവാൻ സാധിക്കുന്ന ഒന്നാണ്. കേബിൾ കാർ യാത്രയിൽ നിങ്ങൾക്ക് മഞ്ഞുപുതച്ചു കിടക്കുന്ന പ്രദേശത്തിന്റെ ഭംഗി വളരെ രസത്തിൽ കാണുവാനും ചിത്രങ്ങൾ പകർത്തുവാനും സാധിക്കും.

PC:Digjot Singh/Unsplah

മഞ്ഞിലൂടെ കുതിരപ്പുറത്തൊരു യാത്ര

മഞ്ഞിലൂടെ കുതിരപ്പുറത്തൊരു യാത്ര

മഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന കാശ്മീരിന്റെ കുന്നുകളിലൂടെ, കുതിരയുടെ പുറത്തുള്ള ഒരു സഞ്ചാരം എങ്ങനെയുണ്ടാവും?! കാശ്മീരിലെത്തിയാല് നിങ്ങൾക്ക് വലിയ ചിലവോ ബുദ്ധിമുട്ടോ ഇല്ലാതെ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് കുതിരപ്പുറത്തുള്ള ഒരു ചെറിയ യാത്ര. പഹല്‍ഗാമിലാണ് ഇത് കൂടുതലും ലഭ്യമായിട്ടുള്ളത്.

PC:Ana Singh/Unsplash

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

ക്യാംപിങ്

ക്യാംപിങ്

മഞ്ഞുപെയ്യുന്ന മലമുകളിൽ ഒരു ക്യാംപിങ്ങോ അല്ലെങ്കിൽ അവിടേക്കൊരു ട്രക്കിങോ നടത്തിയാൽ എങ്ങനെയുണ്ടാവും?? വിന്‍ററിലാണെങ്കില്‍ പറയുകയേ വേണ്ട! സൂപ്പർ ആയിരിക്കും എന്നല്ലേ.. ശൈത്യകാലത്ത് ഇവിടെ കാശ്മീർ സന്ദർശനത്തിന് തീർച്ചയായും ചെയ്യുവാൻ പറ്റിയ കാര്യങ്ങളിലൊന്നാണ് സ്നോ ക്യാംപിങ്ങും ട്രക്കിങ്ങും എന്നാൽ, ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ്. ഇത്തരം ആക്റ്റിവിറ്റികൾ നടത്തി പരിചയവും അനുഭവസമ്പത്തുമുള്ള ഗ്രൂപ്പുകളോ ടൂർ ഓപ്പറേറ്റർമാര്‍ ആയോ ബന്ധപ്പെട്ടു വേണം ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ. ഒരിക്കലും നിങ്ങളുടെ സ്വന്തം അറിയും ആത്മവിശ്വാസവും വെച്ച് ഇത്തരം കാര്യങ്ങളിൽ റിസ്ക് എടുക്കരുത്.

PC: Bryce Evans/Unsplash

തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾതണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

തണുത്തുറഞ്ഞ നദിയിലൂടെ നടക്കാം

തണുത്തുറഞ്ഞ നദിയിലൂടെ നടക്കാം

കാശ്മീരിൽ വിന്‍റർ സീസണിൽ ചെയ്യുവാൻ പറ്റിയ ഏറ്റവും സാഹസികമായ കാര്യങ്ങളിലൊന്ന് തണുത്തുറഞ്ഞു കിടക്കുന്ന സൻസ്കർ നദിയിലൂടെ നടക്കുക എന്നതാണ്. ഹെമിസ് ദേശീയോദ്യാനത്തിന് കുറുകെ ലേയുടെ തെക്ക് ഭാഗത്തേക്ക് ഒഴുകുന്ന സൻസ്കർ നദി കടന്നുപോകുന്നത് നിങ്ങളുടെ യാത്രകളിലെ ഒരു നാഴികക്കല്ല് ആയിരിക്കും. നദി മഞ്ഞുകാലത്ത് കട്ടിയുള്ള മഞ്ഞുപാളിയായി മാറുന്നു, അങ്ങനെ ചാദർ ട്രെക്കിന് അനുയോജ്യമായ ഒരു വേദിയായി മാറുന്നു.ശൈത്യകാലത്ത് കാശ്മീരിലെ പ്രശസ്തമായ ആകർഷണമാണ് ചാദർ ട്രെക്ക്.

PC:Goutam1962

കാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾകാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾ

കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവുംകാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X