ഹിമാലയത്തിലെ ഉയർന്ന കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചാർ ദാം ക്ഷേത്രങ്ങൾ വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ്. ജീവിതത്തിലൊരിക്കലെങ്കിലും ചാർ ദാം ക്ഷേത്രങ്ങള്‍ സന്ദർശിക്കണമെന്നും മോക്ഷഭാഗ്യം നേടണമെന്നും ആഗ്രഹിക്കാത്ത ഹൈന്ദവ വിശ്വാസികൾ കാണില്ല. നാല് പുണ്യ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളുടെ വിശ്വാസങ്ങൾക്ക് പുരാണങ്ങളോലം തന്നെ പഴക്കവുമുണ്ട്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്. ഓരോ വർഷവും പതിനായിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടനത്തിനായി വരുന്നത്.

എളുപ്പമല്ല യാത്രകള്‍
വളരെ ബുദ്ധിമുട്ടുകള് സഹിച്ചുമാത്രം എത്തിച്ചേരുവാൻ സാധിക്കുന്നവയാണ് ഓരോ ചാർദാം ക്ഷേത്രങ്ങളും. മണിക്കൂറുകളോളം നടന്നും വിശ്രമിച്ചും എത്തിച്ചേരുന്ന ഈ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് പരമമായ നിർവൃതി നല്കുന്നു കാലാവസ്ഥ പ്രതികൂലമാണങ്കിൽ പലപ്പോഴും ജീവൻ പണയവെച്ചാണ് വിശ്വാസികൾ ദുഷ്കകമായ പാതയിലൂടെ തീര്‍ത്ഥാടനത്തിനായി എത്തുന്നത്.

കേദാർനാഥിലേക്ക്
ദേവന്മാർ സംരക്ഷിക്കുന്ന ക്ഷേത്രം എന്നറിയപ്പെടുന്ന കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന ദൂരം ആകെ 16 കിലോമീറ്ററാണ്. . സോനപ്രയാഗില്‍ നിന്നും ഗൗരികുണ്ഡിലേക്ക് 5 കിലോമീറാണ്. നടന്നോ അല്ലെങ്കിൽ ഹെലികോപ്റ്ററിലോ മാത്രമേ കേദർനാഥ് തീർത്ഥാടനം നടത്തുവാൻ കഴിയൂ. ഹെലികോപ്റ്റർ യാത്രകൾ ഒരിക്കലും സാധാരണക്കാരായ സഞ്ചാരികൾക്ക് സാധിക്കുന്ന ഒന്നല്ലാത്തതിനാൽ നടന്നു കയറുകയാണ് സാധാരണ വിശ്വാസികൾ ചെയ്യുന്നത്.

ബദ്രിനാഥ്
ബദ്രീനാഥിലേക്കുള്ള തീർത്ഥാടനവും അത്രയെളുപ്പമല്ല. ഏകദേശം 3,100 മീറ്റർ ഉയരത്തിലാണ് ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. ഗർവാൾ ഹിമാലയത്തിൽ, അളകനന്ദ നദിയുടെ തീരത്ത്, നർ, നാരായണ പർവതനിരകൾക്കിടയിലാണ് ഈ പുണ്യനഗരം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ആറുമാസം ആണ് ഈ ക്ഷേത്രത്തിൽ തീർത്ഥാടനം അനുവദിക്കുന്നത്.

ടണൽ വരുന്നു
സാധാരണ ഗതിയിൽ കേഥാർനാഥ് സന്ദർശിച്ച ശേഷം ബദ്രിനഥ് സന്ദര്‍ശിക്കുകയാണ് ചാർ ദാം തീര്‍ത്ഥാടനത്തിൽ വിശ്വാസികൾ ചെയ്യുന്നത്. ഈ യാത്ര എളുപ്പമാക്കുന്നതിനായി രണ്ടു ഈ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കം നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. തീർത്ഥാടകരുടെ സുരക്ഷയും സമയലാഭവും ഉറപ്പു വരുത്തുന്നതിന് ഇത് സഹായിക്കുമെന്ന് ടൂറിസം, സാംസ്കാരിക മന്ത്രി സത്പാൽ മഹാരാജ് വ്യക്തമാക്കി. വളഞ്ഞ മലഞ്ചെരിവുള്ള പാതയെ അപേക്ഷിച്ച് ഈ തുരങ്കം രണ്ട് ധാമുകൾക്കിടയിലുള്ള പാത എളുപ്പമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

പദ്ധതിയിങ്ങനെ
ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ അനുസരിച്ച് ഈ പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. പിഡബ്ല്യുഡിഎൻഎച്ച് (പൊതുമരാമത്ത് വകുപ്പ് ദേശീയ പാത), ഇന്ത്യാ ഗവൺമെന്റും റോഡ് ഗതാഗത മന്ത്രാലയവും തമ്മിലുള്ള കരാർ തീർപ്പുകൽപ്പിച്ചിട്ടില്ലെങ്കിലും അതിന്റെ അവസാന ഘട്ടത്തിലാണ്. ബദരീനാഥ് ഹൈവേയെയും കേദാർനാഥ് ഹൈവേയെയും ബൈപാസുമായി ബന്ധിപ്പിക്കാൻ പിഡബ്ല്യുഡിഎൻഎച്ച് പദ്ധതിയിട്ടിട്ടുണ്ട്. ഇത് രുദ്രപ്രയാഗ് നഗരത്തെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കും.

900 മീറ്റർ
900 മീറ്റർ നീളമുള്ള ഈ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് രണ്ടര വർഷമാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു - ആദ്യത്തേത് മന്ദാകിനി നദിയിലെ ജവാദി ബൈപാസിന്റെയും പാലത്തിന്റെയും നിർമ്മാണമാണ്. തുരങ്കം നിർമിക്കുന്ന രണ്ടാം ഘട്ടം ഇനിയും തുടങ്ങാനുണ്ട്. മുഴുവൻ പദ്ധതിയുടെയും ഏകദേശ ചെലവ് 1.56 ബില്യൺ രൂപയാണ്.
മോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവും
വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്