Search
  • Follow NativePlanet
Share
» »മാറ്റിവയ്ക്കേണ്ട യാത്രകൾ

മാറ്റിവയ്ക്കേണ്ട യാത്രകൾ

By Elizabath Joseph

മഴ കേരളത്തിന്റെ ജീവിതത്തെ മൊത്തത്തിൽ ബാധിച്ചിട്ട് ദിവസങ്ങളായി. വെള്ളപ്പൊക്കത്തിൽ വീടുവിട്ടിറങ്ങിയവരും വീടുകളിൽ കുടങ്ങിക്കിടക്കുന്നവരും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുമൊക്കെ മഴയുടെ ഈ ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രങ്ങളാണ്. ഈ അവസരത്തിൽ സുരക്ഷാ കാര്യങ്ങൾ ഒരുപരിധി വരെ നമ്മുടെ കയ്യിലാണ്. ചില ചെറിയ കാര്യങ്ങളിലുള്ള മുൻകരുതലുകൾ രക്ഷിക്കുക നമ്മുടെ ജീവിതം തന്നെയായിരിക്കും എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ചെയ്യുവാനുള്ള മറ്റൊരു കാര്യം യാത്രകൾ പരമാവധി ഒഴിവാക്കുക എന്നതാണ്. റോഡുകളും റെയിൽവേ പാതകളും പാലങ്ങളും ഒക്കെ തീർത്തും അപകടകരമായ അവസ്ഥയിലാണുള്ളത്. അതിനാൽ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നത് അപകടത്തെ ഒഴിവാക്കുന്നതിന് തുല്യമാണെന്ന് മനസ്സിലാക്കുക. കേരളത്തിലെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ യാത്രികർ ഒഴിവാക്കേണ്ട ചില സ്ഥലങ്ങൾ നോക്കാം...

യാത്രകൾ പൂർണ്ണമായും ഒഴിവാക്കാം

യാത്രകൾ പൂർണ്ണമായും ഒഴിവാക്കാം

കേരളം ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ യാത്രകൾ നമുക്ക് പരമാവധി കുറയ്ക്കാം. വെള്ളപ്പൊക്കം മുന്നറിയിപ്പില്ലാതെ അപകടങ്ങൾ സൃഷ്ടിക്കുന്നതിനാൽ സുരക്ഷിത സാഹചര്യമാണെങ്കിൽ വീടുകളിൽ തുടരുകയോ അല്ലാത്ത പക്ഷം അടുത്ത് ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറുകയോ ചെയ്യാം

PC:Charles Thompson

പത്തനംതിട്ട

പത്തനംതിട്ട

വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഇടമാണ് പത്തനംതിട്ട. ഇവിടുത്തെ മിക്ക താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണുള്ളത്. ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുവാൻ ശ്രമിക്കുക. അവിടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്കും അത് സഹായകമായിരിക്കും.

PC:rajaraman sundaram

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയുടെ ഭംഗി ചിത്രങ്ങളിലൂടെയെങ്കിലും ആസ്വദിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ ഇന്ന്

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളും വെള്ളത്തിനടിയിലാണുള്ളത്. വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി കണ്ട് പലരും മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് ആളുകൾ മാറിത്താമസിക്കുന്നത്.

PC:micah craig

കോട്ടയം

കോട്ടയം

മീനച്ചിലും മണിമലയാറും തീർക്കുന്ന സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവന്നിരുന്നത്. ഇന്ന് കരകവിഞ്ഞൊഴുകുന്ന മീനച്ചിലാണ് ഇന്നാട്ടുകാരുടെ പേടി., പാലാ ടൗൺ, ഈരാറ്റുപേട്ട, ഭരണങ്ങനാം തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഉണ്ടായിതിലും ശക്തമായ വെള്ളപ്പൊക്കമാണ് ഇപ്പോളുള്ളത്. പാലാ-കോട്ടയം, പാലാ-ഭരണങ്ങാനം, പാലാ-തൊടുപുഴ, പാലാ- പൊൻകുന്നം തുടങ്ങിയ റൂട്ടുകളില്‍ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.

മൂന്നാർ

മൂന്നാർ

മൂന്നാറിലേകക് അടുക്കുവാൻ പറ്റാത്ത സമയമാണെങ്കിലും ഇപ്പോഴും ഇവിടേക്ക് പോകുവാനുള്ള സൗകര്യങ്ങൾ തിരക്കുന്ന ധാരാളമാളുകളുണ്ട്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സീസണാണ് അപകടമാണെന്നറിഞ്ഞിട്ടും ഇവിടെയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്. നേര്യമംഗലം-അടിമാലി വഴിയുള്ള മൂന്നാർ യാത്ര അപകടകരമായ ഒന്നാണ്. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുവാൻ സാധ്യത വളരയെധികമാണ്. എതുകൊണ്ടുതന്നെ ഇത്തരം യാത്രകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Prashant Ram

 കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും മറ്റു പലഭാഗങ്ങളിലേക്കുമുള്ള ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തി വെച്ച അവസ്ഥയിലാണുള്ളത്.

എറണാകുളം

എറണാകുളം

വെള്ളപ്പൊക്കത്തിന്റെ കെടുതികൾ വളരെയധികം അനുഭവിക്കുന്ന മറ്റൊരിടമാണ് എറണാകുളം ജില്ല. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിലായിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും കുറച്ചു മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വെള്ളപ്പൊക്കം പെട്ടന്നാണ് ഇവിടെ വ്യാപിക്കുന്നത്., വെള്ളത്തിനടിയിലായ വീടുകളും റോഡുകളും ഒക്കെയാണ് ഇപ്പോഴിവിടുത്തെ കാഴ്ച.

ഇടുക്കി

ഇടുക്കി

ഡാമുകളുടെ സാന്നിധ്യവും ഇവിടുന്നു തുറന്നു വിടുന്ന ജലവുമൊക്കെ ഇടുക്കിയെ ദുരന്തബാധിത പ്രദേശമാക്കി മാറ്റുന്നു. ഇടുക്കിയിലെ വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്. ഉരുൾപൊട്ടലും കനത്ത മഴയുമാണ് ഇവിടുത്തെ ആളുകളെ വലയ്ക്കുന്നത്. ഡാമുകളിൽ നിന്നുള്ള വെള്ളം തുറന്നു വിടുന്നതും ജലനിരപ്പുയരുവാൻ കാരണമാകുന്നുണ്ട്.

വയനാട്

വയനാട്

അപ്രതീക്ഷിതമായി ഉയർത്തിയ ബാണാസുര സാഗർ അണക്കെട്ടിലെ വെള്ളവും നിലയ്ക്കാത്ത മഴയുമാണ് വയനാടിനെ ഭീതിയിലാക്കുന്നത്. പ്രളയഭീതിയിലാണ് ഇവിടെയുള്ളവർ കഴിയുന്നത്. വയനാട് ചുരത്തിലും മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

PC:Pradip Nemane

മലപ്പുറം

മലപ്പുറം

ഭാരതപ്പുഴ കവിഞ്ഞൊഴുകിയപ്പോൾ പ്രതിസന്ധിയിലായ ഇടമാണ് മലപ്പുറം. ഇവിടുത്തെ പല ചെറു നദികളും ആറുകളും കരകവിഞ്ഞൊഴുകുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ തന്നെയാണ് ഇവിടെയും വില്ലൻ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X