Search
  • Follow NativePlanet
Share
» »ഇതാണ് ഖർദോങ് ചുരം, വണ്ടിയോടിക്കാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ്

ഇതാണ് ഖർദോങ് ചുരം, വണ്ടിയോടിക്കാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ്

By Maneesh

ജമ്മു കശ്മീരി‌ലെ ലഡാക്ക് പ്രദേശത്തെ ഒരു ചുരമാണ് ഖർദോങ് ചുരം. സമുദ്ര നിരപ്പിൽ നിന്ന് 5, 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചുരമാണ് ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം എന്നാണ് പറയപ്പെടുന്നത്.

എത്തിച്ചേരാൻ

ജ‌മ്മു കശ്മീരിലെ ലേയിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് ഇവിടേയ്ക്കുള്ള റോഡിൽ ആദ്യത്തെ കുറച്ച് ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളു. പിന്നീടങ്ങോട്ട്. ഇളകി കിടക്കുന്ന ഉരുളൻ കല്ലുകളിലൂടെ വേണം യാത്ര ചെയ്യാൻ. കനത്ത മഞ്ഞ് വീഴ്ച ഉണ്ടാകാറുള്ള സ്ഥലമായതിനാൽ, മഞ്ഞ് വീണ് റോഡ് താറുമാറാകുന്നത് പതിവാണ്.

01. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്

01. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്

നുബ്രാവാലിയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമാണ് ഈ ചുരം. സമുദ്രനിരപ്പില്‍ നിന്ന് 18380 അടി യാണ് ഇവിടെ ഉയരം. കെ ടോപ്പ് എന്നും അറിയപ്പെടുന്ന ഇവിടം ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത യോഗ്യമായ റോഡെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Ashishyadav.photographs

ർദോങ് ചുരം റോഡ് നിർമ്മാണം

ർദോങ് ചുരം റോഡ് നിർമ്മാണം

1972 ആഗസ്റ്റ് 17ന് 201 എഞ്ചിനീയറര്‍ റെജിമെന്റിന്റേയും ഇന്ത്യന്‍ പട്ടാളത്തിലെ മദ്രാസ് സാപ്പിയേഴ്സിന്റേയും സഹകരണത്തോടെയുമാണ് ഖർദോങ് ചുരം റോഡ് നിര്‍മാണം ആരംഭിച്ചത്.

ഒരു വർഷം

ഒരു വർഷം

ദുര്‍ഘട മലമ്പാതയിലൂടെ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ റോഡ് 1973 ആഗസ്റ്റ് 27നാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

Photo Courtesy: John Hill

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷൻ

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷൻ

വര്‍ഷത്തിന്റെ ഏറിയകൂറും മഞ്ഞു വീഴ്ച ഉണ്ടാകാറുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള ചുമതല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് ആണ്.
Photo Courtesy: Samson Joseph

കാരക്കോണം

കാരക്കോണം

വടക്കുഭാഗത്ത് കാരക്കോണം മലനിരകളുടെയും തെക്ക് ലഡാക്ക് മലനിരകളുടെയും അനുപമ സൗന്ദര്യം കാദുംഗ്ലാ പാസിലേക്ക് പോകുന്നവര്‍ക്ക് ആസ്വദിക്കാനാകും.
Photo Courtesy: Michael Day

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X