Search
  • Follow NativePlanet
Share
» »മരുഭൂമിയിലൂടെ വണ്ടിയോടിക്കാന്‍ ദുബായ് വരെ പോകേണ്ട, ഇന്ത്യയിലെ കിടിലന്‍ ലൊക്കേഷനുകളിതാ!!

മരുഭൂമിയിലൂടെ വണ്ടിയോടിക്കാന്‍ ദുബായ് വരെ പോകേണ്ട, ഇന്ത്യയിലെ കിടിലന്‍ ലൊക്കേഷനുകളിതാ!!

ദുബായിലേക്ക് വിമാന ടിക്കറ്റ് എടുത്ത് പണം അധികം ചിലവഴിക്കാതെ രാജസ്ഥാന്‍ വരെ പോയി സാന്‍ഡ് ക്രൂസിങ് നടത്താം. ഇതാ അതിനു പറ്റിയ മികച്ച ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

മരുഭൂമിയിലെ മണ്‍ക്കൂനകളിലൂടെ വണ്ടി ഓടിച്ചു പോകുന്ന കാഴ്ചകള്‍ സിനിമകളിലൂടെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന മണലിലൂടെ നിരനിരയായി കയറ്റിയിറക്കി പോകുന്ന കാഴ്ചകള്‍ പക്ഷേ കാണണമെങ്കില്‍ ദുബായിലോ അല്ലെങ്കില്‍ മറ്റ് അറേബ്യന്‍ രാജ്യങ്ങളിലോ പോകണമെന്നാണ് പലരും കരുതുന്നത്. എന്നാലിതാ ഇന്ത്യയില്‍ നമ്മുടെ രാജസ്ഥാന്‍ വരെ പോയാല്‍ മതി മികച്ച ഡ്യൂൺ ക്രൂയിസിംഗ് അനുഭവങ്ങള്‍ക്കായി. രാജസ്ഥാനിലെ മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലായുള്ള മണല്‍ക്കൂനകളിലും മണല്‍ത്തിട്ടകളിലും നിങ്ങള്‍ക്ക് സവാരി നടത്താം. ദുബായിലേക്ക് വിമാന ടിക്കറ്റ് എടുത്ത് പണം അധികം ചിലവഴിക്കാതെ രാജസ്ഥാന്‍ വരെ പോയി സാന്‍ഡ് ക്രൂസിങ് നടത്താം. ഇതാ അതിനു പറ്റിയ മികച്ച ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ഓസിയാന്‍ ഡെസേര്‍ട്ട്, ജോധ്പൂര്‍

ഓസിയാന്‍ ഡെസേര്‍ട്ട്, ജോധ്പൂര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡ്യൂണ്‍ ക്രൂസിങ് അനുഭവം നല്കുന്ന സ്ഥലമാണ് ജോധ്പൂരിലെ ഓസിയാന്‍ ഡെസേര്‍ട്ട്. ദുബായ് വരെ പോയി ഡ്യൂണ്‍ ക്രൂസിങ് ചെയ്യുന്നതിന്റെ പകുതി മാത്രം ചിലവ് മതി ജോധ്പൂരില്‍ പോകുവാനും ആസ്വദിക്കുവാനും. മാത്രമല്ല, ദുബായിലും മറ്റുമുള്ളത്രയും തിരക്ക് ഇവിടെ അനുഭവപ്പെടാത്തതിനാല്‍ വളരെ ആസ്വദിച്ചും ശാന്തമായും ക്രൂസിങ് നടത്താം. മരുഭൂമിയിലെ ക്യാംപിങ് എന്താണെന്നും അത് ഏതൊക്കെ വിധത്തില്‍ ആസ്വദിക്കാം എന്നും അവിടുത്തെ ഡെസേര്‍ട്ട് ക്യാംപുകളില്‍ നിന്നു നിങ്ങള്‍ക്ക് പഠിക്കാം. ജീപ്പ് സഫാരിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. നിങ്ങളുടെ ഉള്ളിലെ സാഹസികതകള്‍ മുഴുവനായും പുറത്തെടുക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ ആക്റ്റിവിറ്റികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരവധി പാക്കേജുകള്‍ വിവിധ കമ്പനികള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

PC:Jakub David

മഹാബാര്‍ ഡെസേര്‍ട്ട്

മഹാബാര്‍ ഡെസേര്‍ട്ട്

ഡ്യൂണ്‍ ക്രൂസിങ്ങിലും മരുഭൂമിയിലെ മറ്റ് വിനോദങ്ങളിലും മറ്റൊരു സ്ഥലങ്ങള്‍ക്കും പകരംവയ്ക്കുവാന്‍ കഴിയാത്ത യാത്രാനുഭവങ്ങള്‍ നല്കുന്ന സ്ഥലമാണ് ബാര്‍മറിലെ മഹാബാര്‍ ഡെസേര്‍ട്ട്. ജയ്സാല്‍മീറില്‍ നിന്നും 157 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാര്‍മറില്‍ നിന്നും വെറും 9 കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ മഹാബാര്‍ ഡെസേര്‍ട്ടില്‍ എത്തിച്ചേരാം. ഡ്യൂണ്‍ ക്രൂസിങ്ങിന് വളെ മികച്ച ഇവിടെ വൈറെയും സാഹസിക പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ സാധിക്കും. ചെറിയ ഒരു അവധിക്കാലം ചിലവഴിക്കുവാന്‍ അധികം ചിലവില്ലാത്ത ഒരിടമാണ് നോക്കുന്നതെങ്കില്‍ അതിനു എന്തുകൊണ്ടും യോജിച്ച സ്ഥലമായിരിക്കും മഹാബാര്‍ ഡെസേര്‍ട്ട്.

PC:Atlas Green

ഖുരി സാന്‍ഡ് ഡ്യൂണ്‍സ്

ഖുരി സാന്‍ഡ് ഡ്യൂണ്‍സ്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സാന്‍ഡ് ഡ്യൂണ്‍ ക്രൂസിങ്ങാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു വരേണ്ടത് ഖുരി സാന്‍ഡ് ഡ്യൂണ്‍സിലേക്കാണ്. ജയ്സാല്‍മീറിലാണ് ഈ ഡ്യൂണ്‍സ് ഉള്ളത്. വെറുതേ മണലില്‍ വണ്ടിയോടിക്കുകയല്ല ഇവിടെ ചെയ്യുന്നത്, ഇതിനൊപ്പം തന്നെ മരഭൂമിയില്‍ നിന്നും അതിമനോഹരവും ഒരിക്കലും മറക്കുവാന്‍ സാധിക്കാത്തതുമായ സൂര്യോദയവും സൂര്യാസ്തമയവും നിങ്ങള്‍ക്ക് ആസ്വദിക്കുവാനുള്ള അവസരവും ഇവിടെ ലഭിക്കും. ഒട്ടകങ്ങളുടെ പുറത്തുകയറിയുള്ള യാത്ര, മരുഭൂമിയിലെ ജീപ്പ് സഫാരി എന്നിങ്ങനെ വേറെയും കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

PC:Oliver Schweizer

ഖിംസാര്‍ ഡെസേര്‍ട്ട് സാന്‍ഡ് ഡ്യൂണ്‍സ്

ഖിംസാര്‍ ഡെസേര്‍ട്ട് സാന്‍ഡ് ഡ്യൂണ്‍സ്

ജോധ്പൂരിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നായ ഖിംസാര്‍ ആണ് ഡ്യൂണ്‍ ക്രൂസിങിന് പറ്റിയ മറ്റൊരു സ്ഥലം. ഖിൻസർ ഗ്രാമത്തിന് സമീപമാണ് ഈ സ്ഥലമുള്ളത്. തിരക്കുകളില്‍ നിന്നും മാറിയുള്ള കുറച്ച് ദിവസങ്ങള്‍ക്കായി ധൈര്യപൂര്‍വ്വം ഇവിടം തിരഞ്ഞെടുക്കാം. ജയ്പൂരിനും ജോധ്പൂരിനും ഇടയിയാലാണ് ഈ സ്ഥലമുള്ളത് എന്നതിമാല്‍ യാത്രകള്‍ എളുപ്പമുള്ളതാകുന്നു. രാജസ്ഥാന്‍ യാത്രയിലെ ഒരിടത്താവളം എന്ന വിധത്തില്‍ ഇവിടം തിരഞ്ഞെടുക്കുന്നത് ബാക്കിയുള്ള യാത്രകളെയും എളുപ്പമുള്ളതാക്കും. ഡ്യൂണ്‍സ് ക്രൂസിങ് മാത്രമല്ല ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ക്യാമ്പിംഗ്, ഒട്ടക സവാരി തുടങ്ങിയ കാര്യങ്ങളും നിങ്ങള്‍ക്ക് ഇവിടെനിന്നും ചെയ്യാം, ഇതിനടുത്തായി ഒരു ചെറിയ തടാകവുമുണ്ട്. യാത്രയില്‍ ഈ ഇടം കൂടി ഉള്‍പ്പെടുത്താം.

PC:Arshla Jindal

ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!

ജയ്പൂര്‍

ജയ്പൂര്‍

നീണ്ട യാത്രകള്‍ പരമാവധി ഒഴിവാക്കിയുള്ള അവധിക്കാലത്താണ് നിങ്ങള്‍ക്ക് ഡ്യൂണ്‍ ക്രൂസിങ് ചെയ്യേണ്ടതെങ്കില്‍ ജയ്പൂരിന് വരാം. രാജസ്ഥാന്റെ തലസ്ഥാന നഗരമായതിനാല്‍ തന്നെ ഇന്ത്യയുടെ എല്ലാഭാഗങ്ങളിലും നിന്നു മികച്ച രീതിയില്‍ യാത്രാസൗകര്യങ്ങള്‍ ഇവിടേക്കുണ്ട്. ജയ്പൂര്‍ നഗരത്തില്‍ നിന്നും വളരെ കുറച്ച് ദൂരത്തിനുള്ളില്‍ തന്നെ സാന്‍ഡ് ഡ്യൂണ്‍സ് ക്രൂസിങ് നടത്തുന്ന ഇടങ്ങളുണ്ട്. ക്യാംപിങ്, ഒട്ടക സവാരി തുടങ്ങിയ വേറെയും കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.

PC:Francesco Ungaro

മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്രജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

Read more about: rajasthan adventure jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X