Search
  • Follow NativePlanet
Share
» »ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്

ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്

ഹിമാലയ മലമടക്കുകളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കിബ്ബര്‍ ഗ്രാമം...മഞ്ഞുമരുഭൂമിയായ സ്പിതിയുടെ ഉയരങ്ങളിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം... ആകെയുള്ളത് വെറും 80 വീടുകളും അവിടുത്തെ 366 താമസക്കാരും... പിന്നെ വന്നുപോകുന്ന സഞ്ചാരികളും... ലോകത്തില്‍ വാഹനങ്ങള്‍ എത്തിച്ചേരുന്ന ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിലൊന്നായ കിബ്ബര്‍ ആണ് ഊ കഥയിലെ താരം.
തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ തരിശു നിലങ്ങളാലും പച്ചപ്പു നിറഞ്ഞ പുല്‍മേടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന കിബ്ബര്‍ സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ആകര്‍ഷിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ...

വാഹനം എത്തിച്ചേരുന്ന ഏറ്റവും ഉയരത്തിലെ ഗ്രാമം

വാഹനം എത്തിച്ചേരുന്ന ഏറ്റവും ഉയരത്തിലെ ഗ്രാമം

സമുദ്രനിരപ്പില്‍ നിന്നും 4205 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വാഹനം എത്തിച്ചേരുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം കൂടിയാണ്. സ്പിതി പോലെ തന്നെയാണ് ഇവിടുത്തെയും അന്തരീക്ഷം. വിരസനമെന്നത് എത്തിച്ചേര്‍ന്നിട്ടിയില്ലാത്ത റോഡും വഴികളുമാണ് ഇവിടെയുള്ളത്.

 കിബ്ബർ വന്യജീവി സങ്കേതം

കിബ്ബർ വന്യജീവി സങ്കേതം

കിബ്ബറിലെ പ്രധാന ആകര്‍ഷണം ഇവിടുത്തെ കിബ്ബർ വന്യജീവി സങ്കേതം ആണ്. 1992 ൽ സ്ഥാപിക്കപ്പെട്ട ഇതിന് 2220.12 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. അപൂര്‍വ്വങ്ങളായാ ധാരാളം സസ്യങ്ങളും വൃക്ഷങ്ങളും ഈ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ മുതല്‍ 6700 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ബാര്‍ട്ടര്‍ സിസ്റ്റം

ബാര്‍ട്ടര്‍ സിസ്റ്റം

കുതിരയെ കൊടുത്ത് യാക്കിനെ മേടിക്കുന്ന തരത്തില്‍ ഇന്നും ബാര്‍ട്ടര്‍ സിസ്റ്റം നിലനില്‍ക്കുന്ന നാടാണ് കിബ്ബര്‍. പരാങ് ലായില്‍ നിന്നും ലഡാക്കിലേക്ക് മൂന്നു ദിവസം നീളുന്ന യാത്ര നടത്തി തങ്ങള്‍ക്കു വേണ്ടത് മേടിക്കുന്നവരാണ് ഇവിടെയുള്ളവര്‍.

കല്ലില്‍ നിര്‍മ്മിച്ച വീടുകള്‍

കല്ലില്‍ നിര്‍മ്മിച്ച വീടുകള്‍

സ്പിതിയുടെയും ഹിമാചലിന്‍റെയും മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്ലുകളിലാണ് ഇവിടുത്തെ ഭവനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അപൂര്‍വ്വമായി മാത്രമാണ് ഇഷ്ടികയില്‍ നിര്‍മ്മിച്ച വീടുകള്‍ കാണുവാനുള്ളത്. കാഴ്ചയില്‍ ഒരുപോലെയാണ് ഇവിടുത്തെ മിക്ക വീടുകളുമുള്ളത്. എത്തിച്ചേരുവാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും ഇവിടെ ഗ്രാമത്തില്‍ ഡിസ്പെന്‍സറിയും ആശുപത്രിയും സ്കൂളും പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും കമ്മ്യൂണിറ്റി ടെലിവിഷന്‍ സെറ്റുമെല്ലാം ഉണ്ട്.

പ്രകൃതിദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം

പ്രകൃതിദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം


ഫോട്ടോഗ്രാഫേഴ്സിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ പറ്റിയ ഇടമാണ് കിബ്ബറും സ്പതിയുമെല്ലാം. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും മലിനീകരണം സംഭവിച്ചിട്ടില്ലാത്ത അന്തരീക്ഷവും മികച്ച ഫ്രെയിമുകളണ് സമ്മാനിക്കുക. ആകാശക്കാഴ്ചകളും ഫോട്ടോകളും പകര്‍ത്തുന്നവര്‍ക്കും ഇവിടം മികച്ച സ്ഥലമാണ്

 കീ മൊണാസ്ട്രി

കീ മൊണാസ്ട്രി

സ്പിതിയിലെ ഏറ്റവും വലിയ ആകര്‍ഷണമായ കീ മൊണാസ്ട്രി കിബ്ബറില്‍ നിന്നും വളരെ കുറച്ച് കിലോമീറ്ററുകള്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സ്പിതി താഴ്വരയിലാണ് ഇതുള്ളത്. സമുദ്രനിരപ്പിൽ നിന്നും 4,166 മീറ്റർ ഉയരത്തിലാണ് ഈ കീ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ലാമമാരുടെ വിദ്യാഭ്യാസം നടത്തുന്ന ഈ ആശ്രമം വലിയ ബുദ്ധാശ്രമങ്ങളില്‍ ഒന്നുകൂടിയാണ്. എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ ആണ് ഈ ആശ്രമം നിര്‍മ്മിക്കുന്നത്.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കാസയിൽ നിന്ന് റോഡ് മാർഗം കിബ്ബറിൽ എത്തിച്ചേരാം. കാസയിൽ നിന്ന് കിബ്ബറിലേക്ക് ഒരു പ്രാദേശിക ബസ് ഉണ്ട്, അത് എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ കിബ്ബറിലെത്തും., അതേ ബസ് രാവിലെ കാസയിലേക്ക് മടങ്ങും.

 സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

മെയ് മുതൽ ജൂലൈ വരെയുള്ള വേനൽക്കാല മാസങ്ങളാണ് കിബ്ബർ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം, . കാലാവസ്ഥ തണുപ്പാണെങ്കിലും സുഖകരമാണ്. കാഴ്ചകൾക്കും ട്രെക്കിംഗിനും അനുയോജ്യമായ സമയമാണിത്. താപനില പൂജ്യത്തേക്കാൾ കുറയുന്നതിനാൽ ശൈത്യകാലത്ത് വരുന്നത് ഒഴിവാക്കുക, കൂടാതെ റോഡുകൾ മാസങ്ങളോളം അടച്ചിരിക്കാം. ഈ പ്രദേശത്ത് മഴ പ്രവചനാതീതമായതിനാൽ ജാക്കറ്റും കുടയും എടുക്കുവാന്‍ മറക്കാതിരിക്കുക . ഉയർന്ന അളവിലുള്ള മഴ പലപ്പോഴും മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാക്കുന്നതിനാൽ മഴക്കാലത്ത് യാത്ര ഒഴിവാക്കാം.

സ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾസ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

ചിത്രങ്ങള്‍ക്കു കടപ്പാട്: Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X