» »മനുഷ്യനെ കല്ലാക്കും ഈ വിചിത്ര ക്ഷേത്രം

മനുഷ്യനെ കല്ലാക്കും ഈ വിചിത്ര ക്ഷേത്രം

Written By: Elizabath

എത്ര വലുപ്പത്തിലുള്ള ഏത് ക്ഷേത്രവും ആയിക്കോട്ടെ...ശാപത്തിന്റെയും അനുഗ്രഹത്തിന്റെയും കഥ പറയാത്ത ഒരു ക്ഷേത്രവും നമ്മുടെ രാജ്യത്ത് കാണാന്‍ സാധിക്കില്ല. ദേവേന്ദ്രന്‍ മുതല്‍ മഹാബലി വരെയുള്ളവരും മുപ്പത്തിമുക്കോടി ദേവതകളും ഒക്കെ കടന്നു വരുന്ന ക്ഷേത്രങ്ങളിലും ഈ അനുഗ്രഹവും ശാപവും ചേരുന്ന കഥകള്‍ കാണാം... പുരാണങ്ങളുമായും ചരിത്രവുമായും അടുത്തു കിടക്കുന്ന ക്ഷേത്രങ്ങളില്‍ മാത്രമല്ല, ഐതിഹാസികമായ പല നിര്‍മ്മിതകളും ഇത്തരം കഥകളുടെ കേന്ദ്രമായി മാറാറുണ്ട്. അത്തരത്തില്‍ ആരെയും പേടിപ്പിക്കുന്ന, ഒരു പടി മാത്രം അകന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ കിരാഡു ഗ്രാമത്തിലെ ക്ഷേത്രങ്ങളിലേത്. പേടിപ്പിക്കുന്ന ശാപത്തിന്റെ കഥകള്‍ പറയുന്ന കിരാഡു ക്ഷേത്രത്തെക്കുറിച്ച് അറിയാം.

കേരളത്തിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

മരുഭൂമിക്ക് നടുവിലെ ക്ഷേത്രം

മരുഭൂമിക്ക് നടുവിലെ ക്ഷേത്രം

രാജസ്ഥാനില്‍ താര്‍ മരുഭൂമിക്ക് നടുവിലായാണ് കിരാഡു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ആളുകള്‍ എത്താന്‍ ഭയപ്പെടുന്ന ഈ ക്ഷേത്രത്തിന് പറയാന്‍ ധാരാളം കഥകളുണ്ട്.

PC: Wikipedia

മണലാരണ്യത്തിലെ അഞ്ച് ക്ഷേത്രങ്ങള്‍

മണലാരണ്യത്തിലെ അഞ്ച് ക്ഷേത്രങ്ങള്‍

ബര്‍മെര്‍ ജില്ലയിലാണ് പാതി നശിച്ച നിലയില്‍ അഞ്ച് ക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കുക. അഞ്ചെണ്ണത്തില്‍ സേമോശ്വര ക്ഷേത്രം എന്ന ശിവക്ഷേത്രം മാത്രമാണ് ഇപ്പോഴും നല്ല രീതിയില്‍ സംരക്ഷിക്കപ്പെടുന്നത്. ബാക്കിയൊക്കെയും നശിച്ച നിലയിലാണ്.

PC:Youtube

എത്തുന്നവരെ കല്ലാക്കുന്ന ക്ഷേത്രം

എത്തുന്നവരെ കല്ലാക്കുന്ന ക്ഷേത്രം

ക്ഷേത്രം അന്വേഷിച്ച് ഇവിടെ എത്തുന്നവര്‍ കുറവല്ല എങ്കിലും രാത്രി കാലങ്ങളില്‍ ഇവിടെ താമസിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. രാത്രിയില്‍ ഇവിടെ കഴിയുന്നവര്‍ കല്ലായി മാറുമെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട ധാരാളം കഥകളും ഇവിടെയുണ്ട്.

ശാപത്തിന് പിന്നിലെ കഥ

ശാപത്തിന് പിന്നിലെ കഥ

ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്ന പാര്‍മര്‍ രാജവംശത്തിലെ സോമേശ്വര രാജാവ് തന്റെ രാജ്യത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി ഒരു സന്യാസിയെ രാജ്യത്തേക്ക് ക്ഷണിക്കുകയുണ്ടായി. രാജ്യം അദ്ദേഹത്തിന്റെ ശ്രമഫലമായി നല്ല രീതിയിലായപ്പോള്‍ അസുഖബാധിതനായ സന്യാസിയെ എല്ലാവരും ഉപേക്ഷിച്ചു. അവിടുത്തെ ഒരു ചുമട്ടുകാരന്റെ ഭാര്യ മാത്രമാണ് അദ്ദേഹത്തിന്റെ സഹായത്തിന് വന്നത്. കോപം വന്ന അദ്ദേഹം അവിടുത്തെ മനുഷ്യത്വമില്ലാത്ത ജനങ്ങള്‍ ഇല്ലാതായി പോകട്ടെ എന്നു ശപിച്ചു. കൂടാതെ അവിടെ ഉള്ളവര്‍ കല്ലായിതീരും എന്നും ശപിച്ചു. തന്നെ ശുശ്രൂഷിച്ച ചുമട്ടുകാരന്റെ ഭാര്യയെ മാത്രം അദ്ദേഹം ശാപത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. തിരിഞ്ഞുനോക്കാതെ ഗ്രാമാതിര്‍ത്തി വൈകുന്നേരത്തിനു മുന്‍പേ കടക്കണമെന്ന് അയാള്‍ അവരോട് ആവശ്യപ്പെട്ടു.

ശാപം ഫലിച്ചപ്പോള്‍

ശാപം ഫലിച്ചപ്പോള്‍

അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് അവിടെയുള്ള എല്ലാം, മനുഷ്യരടക്കം കല്ലായി മാറി. തിരിഞ്ഞു നോക്കാതെ പോയ ചുമട്ടുകാരന്റെ ഭാര്യ ഗ്രാമാതിര്‍ത്തി എത്തിയപ്പോള്‍ ആകാംക്ഷ കൊണ്ട് തിരിഞ്ഞു നോക്കുകയുണ്ടായി. ഉടനെ അവിടെത്തന്നെ അവരും കല്ലായി മാറി. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ തിരിഞ്ഞു നോക്കുന്ന നിലയിലുള്ള കല്‍പ്രതിമ ഈ സ്ത്രീയുടേതാണത്രെ.

ശില്പങ്ങളും കൊത്തുപണികളും

ശില്പങ്ങളും കൊത്തുപണികളും

ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ കൊത്തുപണികളും ശില്പങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. രാമായണ കഥകളും അപ്‌സരസ്സുകളുടെയും വ്യാളികളുടെയും രൂപങ്ങളും ഇവിടെ കാണാം.

രാജസ്ഥാനിലെ ഖജുരാവോ

രാജസ്ഥാനിലെ ഖജുരാവോ

രാജസ്ഥാനിലെ ഖജുരാവോ എന്നും കിരാഡു ക്ഷേത്രം അറിയപ്പെടുന്നുണ്ട്. രതിശില്പങ്ങള്‍ നിറഞ്ഞ ഖജുരാവോയിലെ ക്ഷേത്രത്തിനോട് സാമ്യമുള്ള ശില്പങ്ങള്‍ ഇവിടെ കാണുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്

കാണാം..പക്ഷേ താമസിക്കാനാവില്ല

കാണാം..പക്ഷേ താമസിക്കാനാവില്ല

അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ ശൈലിയാണ് ഇവിടുത്തെ ക്ഷേത്രത്തിന്റേത്. അവിടുത്തെ ബോര്‍ഡില്‍ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ഇവിടുത്തെ ഈ ക്ഷേത്രാവശിഷ്ടങ്ങള്‍ നിങ്ങള്‍ക്ക് പോയികാമാം. എന്നാല്‍ സൂര്യാസ്തമയത്തിനു ശേഷം ഇവിടെ നില്‍ക്കരുത് താരണം നിഴല്‍ മാഞ്ഞാല്‍ പ്രേതങ്ങള്‍ ഇവിടെ ഇറങ്ങും. !!

മികച്ച സമയം

മികച്ച സമയം

പൊതുവേ ചൂടു കൂടിയ കാലാലസ്ഥയാണ് രാജസ്ഥാന്റെ പ്രത്യേകത. അതിനാല്‍ തന്നെ തണുപ്പു കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നതാവും നല്ലത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. കൂടുതലായും സഞ്ചാരികള്‍ ഇവിടെ എത്തുന്നതും ഈ സമയത്താണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനില്‍ താര്‍ മരുഭൂമിക്ക് നടുവിലാണ് തികിരാഡു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബാര്‍മെര്‍ ജില്ലയില്‍ നിന്നും 41 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ജയ്‌സാല്‍മീറില്‍ നിന്നും 157 കിലോമീറ്ററാണ് ദൂരം.

Read more about: rajasthan jaisalmer

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...