Search
  • Follow NativePlanet
Share
» »കണ്ണൂരിലെ ഇരട്ട ബീച്ചുകളെ അറിയാം

കണ്ണൂരിലെ ഇരട്ട ബീച്ചുകളെ അറിയാം

പയ്യാമ്പലം, മുഴപ്പിലങ്ങടാട്, പാലക്കടം തട്ട്, ആറളം....കണ്ണൂർ എന്നു കേട്ടാൽ സഞ്ചാരികളുടെ മനസ്സിൽ ഓടിയെത്തുന്ന കാര്യങ്ങൾ ഇതു മാത്രമല്ല. തെയ്യവും രുചികരമായ കണ്ണൂർ സ്പെഷ്യൽ വിഭവങ്ങളും ആറളവും ഒക്കെ ചേരുന്നതു കൂടിയാണ് യഥാർഥ കണ്ണൂർ. കണ്ണൂരിൽ എത്രയൊക്കെ കറങ്ങിയിട്ടുണ്ട് എന്നു പറഞ്ഞാലും സ‍ഞ്ചാരികൾക്ക് അത്രയ്ക്കങ്ങ് പിടികിട്ടാത്ത ഒന്നാണ് ഇവിടുത്തെ ഇരട്ട ബീച്ചുകൾ. കിഴുന്ന, ഏഴര എന്നീ രണ്ടു ബീച്ചുകൾ ചേർന്ന് ഇരട്ട ബീച്ചുകളായി മാറിയപ്പോൾ സഞ്ചാരികൾക്ക് ലഭിച്ചത് ഒരുഗ്രൻ ഇടമാണ്. കണ്ണൂരിന്റെ സ്വന്തം ഇരട്ട ബീച്ചുകളായ കിഴുന്ന ഏഴര ബീച്ചിന്റെ വിശേഷങ്ങൾ

കണ്ണൂരിന്റെ അത്ഭുതം

കണ്ണൂരിന്റെ അത്ഭുതം

സഞ്ചാരികൾക്കു മുന്നിൽ കണ്ണൂർ ഇനിയും തുറക്കാത്ത അധ്യായം എന്നു വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇടമാണ് ഇവിടുത്തെ ഇരട്ട ബീച്ചുകൾ. പുറമേ നിന്നുള്ളവർക്ക് അത്ര പിടിപാട് ഇല്ല എങ്കിലും പ്രദേശവാസികളുടെ പ്രിയപ്പെട്ട ഇടമാണിത്,.

PC:Ks.mini

കിഴുന്നയില്ലെങ്കിൽ ഏഴരയുമില്ല

കിഴുന്നയില്ലെങ്കിൽ ഏഴരയുമില്ല

ഒന്നിനോടൊന്ന് ചേർന്നു കിടക്കുന്ന ബീച്ചുകളാണ് കിഴുന്നയും ഏഴരയും. അതുകൊണ്ടുതന്നെ പേരു പറയുമ്പോൾ പോലും രണ്ടും ഒരുമിച്ച് മാത്രമേ പറയാറുള്ളു.

PC:Ks.mini

നഗരത്തിൽ നിന്നും മാറി

നഗരത്തിൽ നിന്നും മാറി

കണ്ണൂർ നഗരത്തിൽ നിന്നും മാറി ഏകദേശം 12 കിലോമീറ്ററോളം അകലെയാണ് കിഴുന്ന ഏഴര ബീച്ചുകൾ സ്ഥിതി ചെയ്യുന്നത്.

PC:Ks.mini

ആരും എത്താതെ ഇടം

ആരും എത്താതെ ഇടം

അധികം സഞ്ചാരികളൊന്നും എത്താത്തെ ഒറ്റപ്പെട്ട നിലയിലാണ് ഈ ബീച്ചുള്ളത്. പാറക്കൂട്ടങ്ങളും ചെറിയ കാറ്റും ശക്തി കുറഞ്ഞ തിരമാലകളും എല്ലാമാണ് ഈ ഇരട്ട ബീച്ചുകളുടെ പ്രത്യേകത.

PC:Ks.mini

വൃത്തിയുള്ള ബീച്ചുകൾ

വൃത്തിയുള്ള ബീച്ചുകൾ

കണ്ണൂരിലെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി വൃത്തിയുടെയും ശാന്തതയുടെയും കാര്യത്തിൽ അല്പം ഉയർന്നതു തന്നെയാണ് കിഴുന്ന ഏഴര ബീച്ചുകൾ.

PC: Ks.mini

ഫോട്ടോഗ്രഫിയും സൂര്യനമസ്കാരവും

ഫോട്ടോഗ്രഫിയും സൂര്യനമസ്കാരവും

കടൽക്കാഴ്ചകൾ ആസ്വദിക്കുക എന്നതിലുപരിയായി ഇവിടെ ആളുകൾ എത്തിച്ചേരുന്നത് സൂര്യനമസ്കാരത്തിനും നീന്തലിനും പിന്നെ ഫോട്ടോഗ്രഫിക്കുമാണ്. ആഴം കുറഞ്ഞ കടലായതിനാൽ ഇവിടെ കടലിലിറങ്ങാനും നീന്തൽ പഠിക്കുവാനും കുറച്ചു കൂടി സൗകര്യമാണ്. ഫോട്ടോഗ്രഫിക്കും കല്യാണ ആൽബം ഷൂട്ട് ചെയ്യാനും ഒക്കെയായി നിരവധി ആളുകൾ ഇവിടെ എത്തുന്നു.

PC:Ks.mini

ഇവിടം എത്തിയാൽ

ഇവിടം എത്തിയാൽ

കിഴുന്ന ഏഴര ബീച്ചുകളിൽ എത്തിയാൽ പ്രധാനമായും ചെയ്യുവാനുള്ളത് കടലിന്‌‍റെ സൗന്ദര്യം ആസ്വദിക്കുക എന്നതു തന്നെയാണ്. കൂടാതെ നീന്തലിനും സൂര്യ നമസ്കാരത്തിനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ ഇവിടെ താമസിക്കുവാൻ താല്പര്യമുള്ളവർക്ക് ഹോം സ്റ്റേകളും ലഭ്യമാണ്. എന്നാൽ ഇത് എണ്ണത്തിൽ വളരെ കുറവായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രം വരുന്നതായിരിക്കും നല്ലത്.

PC:Ks.mini

 ബീച്ച് മാത്രമല്ല

ബീച്ച് മാത്രമല്ല

കിഴുന്ന ഏഴര ബീച്ച് സന്ദർശിക്കുവാൻ എത്തിയാൽ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഉറുമ്പച്ചൻ കോട്ടം, ഉദയമംഗലം ഗണപതി ക്ഷേത്രം, കുട്ടിക്കകം മുനമ്പ് ബീച്ച്, ധർമ്മടം ബീച്ച്, കിഴുന്ന ഫിഷിങ് ഹാർബർ, വയനാട്ടു കുലവൻ ക്ഷേത്രം, കിഴുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പെരുംതൃക്കോവിൽ ശിവക്ഷേത്രം, തുടങ്ങിയവയാണ് സമീപത്തെ ആകർഷണങ്ങൾ.

PC:Ks.mini

എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം

എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാമിത്. എന്നാൽ കനത്ത മഴ പെയ്യുന്ന സമയങ്ങളിൽ ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Ks.mini

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂരിൽ നിന്നും 11 കിലോമീറ്റർ അകലെ എടക്കാട് പഞ്ചായത്തിലാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷനാണ്.

തീരാത്ത വിശേഷങ്ങളുള്ള കണ്ണൂർ

തീരാത്ത വിശേഷങ്ങളുള്ള കണ്ണൂർ

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള കണ്ണൂർ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. കോട്ടകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി എത്ര പോയാലും കണ്ടു തീർക്കുവാൻ കഴിയാത്ത കാഴ്ചകളുള്ള ഈ നാട് സഞ്ചാരികളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും. കണ്ണൂർ കാണാൻ വന്നാൽ വെറുതേ കുറേ കാഴ്ചകൾ കണ്ടങ്ങ് പോകാൻ പറ്റും എന്നോർക്കേണ്ട. അത്രയധികം സ്ഥലങ്ങളാണ് ഇവിടെയുള്ളത്. ഫോട്ടോഗ്രഫിക്ക് പറ്റിയ കണ്ണൂരിലെ പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ!!

കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ!!

ആകാശക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്ന കണ്ണൂരിന്റെ മോഹങ്ങൾ പൂവണിയുവാൻ ഇനി നാളുകൾ മാത്രം....ഭൂമിയിൽ മാത്രമല്ല, ആകാശത്തിലും ഉത്തരമലബാർ ഇനി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനമിട്ട് പറന്നുയരുവാൻ കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ!!

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

പാരമ്പര്യത്തെ കൂട്ടു പിടിക്കുന്ന വള്ളിയൂർക്കാവ്

പാരമ്പര്യത്തെ കൂട്ടു പിടിക്കുന്ന വള്ളിയൂർക്കാവ്

വയനാടിന്റെ കാർഷിക ജീവിതങ്ങൾക്ക് അന്നും ഇന്നും ഒരുപോലെ കൂടെനിന്നിരുന്ന ഒരൊറ്റ ഇടമേയുള്ളൂ. ആധുനികതയും വികസനങ്ങളും നാടിന്റെ മുക്കിലും മൂലയിലും എത്തിയപ്പോഴും കൈവിട്ടു പോകാതെ പാരമ്പര്യത്തെ കൂട്ടു പിടിക്കുന്ന വള്ളിയൂർക്കാവ്. കാലത്തെ അടയാളപ്പെടുത്തുമ്പോൾ പോലും സൂചികയായി നിലനിന്നിരുന്ന വള്ളിയൂർക്കാവ് താഴെഭഗവതി ക്ഷേത്രം ഒരു നാടിന്റെ തുടിപ്പുകൾ പതിറ്റാണ്ടുകളായി സൂക്ഷിക്കുന്ന കേന്ദ്രസ്ഥാനം കൂടിയാണ്.

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

മലയോരത്തിന്റെ ഹരിത നഗരം

മലയോരത്തിന്റെ ഹരിത നഗരം

മൈസുരുമായി നേരിട്ടുള്ള വ്യാപാര ബന്ധങ്ങൾ ഒരു കാലത്ത് സജീവമായിരുന്ന ഇവിടം കണ്ണൂരിൽ മണ്ണിനെ പൊന്നാക്കിയവർ ജീവിക്കുന്ന നാടുകൂടിയാണ്. നദികളും അരുവികളും പച്ച പുതച്ച കുന്നുകളും താഴ്വാരങ്ങളും ഒക്കെ ചേരുന്ന ഇവിടം അടുത്തുള്ള ഗ്രാമങ്ങൾക്ക് വ്യവസായ കേന്ദ്രമാണ്. മലയോരത്തെ പൊന്നണിയിക്കുന്ന ഇരിട്ടിയിലെ വിശേഷങ്ങൾ...

ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം

പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ

രാത്രിയിലെ ബെംഗളുരു ഇങ്ങനെയൊക്കെയാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more