Search
  • Follow NativePlanet
Share
» »രാത്രിയിലെ ബെംഗളുരു ഇങ്ങനെയൊക്കെയാണ്!!

രാത്രിയിലെ ബെംഗളുരു ഇങ്ങനെയൊക്കെയാണ്!!

പകലിന്റെ ബഹളങ്ങൾ കഴിഞ്ഞു രാത്രി ആയാലും ഉറങ്ങാത്ത നാടാണ് ബെംഗളുരു. പകൽ പൂട്ടിട്ടതിനെയെല്ലാം രാത്രിയിൽ പുറത്തെടുക്കുന്ന നഗരം കാഴ്ചകൾ കൊണ്ടും സമ്പന്നമാണ്. പകൽ സമയത്തെക്കാളും ആക്ടീവായിരിക്കുന്ന ഒട്ടേറെ ഇടങ്ങൾ നഗരപരിധിയിലും അല്ലാതെയും കാണുവാൻ സാധിക്കും. ഏതുതരത്തിലുള്ള ആഗ്രഹങ്ങൾക്കും കൂട്ടു നിൽക്കുന്ന ഈ നഗരത്തിന്റെ രാത്രികൾ ഒരിക്കലെങ്കിലും അറിയേണ്ടതാണ്...

ഭക്ഷണപ്രേമികൾക്ക്

ഭക്ഷണപ്രേമികൾക്ക്

കൂടിപ്പോയാൽ രാത്രി പത്തു മണി...അതിനുമപ്പുറം തേടിച്ചെല്ലുന്ന ഹോട്ടലുകളിലെല്ലാം ക്ലോസ്ഡ് എന്നൊരു ബോർഡ് കാണാം. പക്ഷേ, ബെംഗളുരുവിലെ സ്ഥിതി അങ്ങനെയേ അല്ല...രാത്രി കാലങ്ങളിൽ തേടിച്ചെല്ലുന്നവരെ കാത്തിരിക്കുന്ന ഒട്ടേറെ ഭക്ഷണശാലകൾ ഇവിടെ വിവിധ ഭാഗങ്ങളിൽ കാണാൻ സാധിക്കും. ശാന്തിനഗർ, ജെപി നഗർ, ഇലക്ട്രോണിക് സിറ്റി, യുബി സിറ്റി, ഇന്ദിരാ നഗർ, മഡിവാള തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഇടങ്ങളിലും രാത്രികാലങ്ങളിൽ തുറന്നിരിക്കുന്ന ഭക്ഷണ ശാലകൾ കാണാം

രാത്രിയാത്രികർക്ക്

രാത്രിയാത്രികർക്ക്

ഭക്ഷണം വേണ്ട, രാത്രിയിൽ യാത്ര മാത്രം മതി എന്നുള്ളവരും ഉണ്ടല്ലോ. അവർക്കും ആസ്വദിക്കുവാൻ പറ്റിയ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. ഇവിടുത്തെ ജീവിതം മൊത്തത്തിൽ ഒരു മടുപ്പാണ് എന്നു പറയുന്നവരെ കൊണ്ട്

തിരുത്തിപ്പറയിപ്പിക്കുവാൻ പറ്റിയ ഒന്നാണ് രാത്രി യാത്രകൾ.

സ്കന്ദാഗിരി

സ്കന്ദാഗിരി

ബെംഗളുരുവിലെ ഏറ്റവും മികച്ച രാത്രി ട്രക്കിങ്ങ് നടത്തുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് സ്കന്ദാഗിരി. ട്രക്ക് ചെയ്ത് മലമുകളിലെത്തി സൂര്യാസ്തമയം കണ്ട് അന്ന് രാത്രി അവിടെ ക്യാംപ് ചെയ്ത് പിറ്റേന്ന് സൂര്യോദയവും കണ്ട് തിരിച്ചിറങ്ങുന്ന കിടിലൻ അനുഭവമാണ് ഇവിടുത്തേത്. ബെംഗളുരുവിൽ നിന്നും 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരി ചിക്കബല്ലാപൂർ ജില്ലയിലാണ്. സമുദ്ര നിരപ്പിൽ നിന്നും 4429 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം നാലു മുതൽ അഞ്ച് മണിക്കൂർ വരെ വേണം കയറുവാൻ.

ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?

PC:mmindia

രാംനഗര

രാംനഗര

ബെംഗളുരു നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാംനഗരയാണ് ഇവിടുത്തെ രാത്രിയാത്രകൾക്ക് പറ്റിയ മറ്റൊരിടം. ബെംഗളുരു-മൈസൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾക്കു താഴെ ക്യാംപ് ചെയ്യുന്ന ഒരനുഭവമാണ് നല്കുന്നത്. പാറക്കെട്ടുകൾ കൊണ്ട് അതിശയിപ്പിക്കുന്ന ഒരു നാട് കൂടിയാണിത്.

PC:Vaibhavcho

റോഡ് ട്രിപ്പുകൾ

റോഡ് ട്രിപ്പുകൾ

ട്രക്കിങ്ങ് അല്ലാതെ ഇവിടുത്തെ രാത്രി ജീവിതം ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഒന്നാണ് റോഡ് ട്രിപ്പുകൾ. നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ എത്ര ചക്രമുരുട്ടിയാലും മതിവരാത്ത റൈഡേഴ്സ് ഇവിടെയുള്ളപ്പോൾ ഇതിലും നല്ലോരു ഓപ്ഷൻ വേറെ കാണില്ല.

നൈസ് റോഡ്

നൈസ് റോഡ്

വെറുതേ നഗരത്തിന്റെ സൗന്ദര്യം കണ്ട് കറങ്ങിത്തിരിഞ്ഞ് മാത്രം വന്നാൽ മതി എന്നുണ്ടെങ്കിൽ നൈസ് റോഡ് തിരഞ്ഞെടുക്കാം.

ബെംഗളുരു ഇന്‍റർനാഷണൽ എയർപോർട്ട്

ബെംഗളുരു ഇന്‍റർനാഷണൽ എയർപോർട്ട്

രാത്രിയിലും ഉറങ്ങാത്ത തിരക്കേറിയ ജീവിതങ്ങൾ കാണുവാൻ താല്പര്യമുണ്ടെങ്കിൽ ബെംഗളുരു ഇന്‍റർനാഷണൽ എയർപോർട്ട് റോഡ് പിടിക്കാം. പാതിരാത്രിയിലും ചൂടുള്ള ഭക്ഷണവുമായി കാത്തിരിക്കുന്ന ദാബകളും വഴിയിലെ കാഴ്ചകളും ഒട്ടും മടുപ്പിക്കില്ല എന്നുറപ്പ്.

നന്ദി ഹിൽസ്

നന്ദി ഹിൽസ്

എയർപോർട്ട് റോഡിൽ യാത്ര നിർത്തണമെന്നു തോന്നാത്തവർക്ക് ഇനിയും മുന്നോട്ട് പോകാം. ഇവിടെ നിന്നും ചിക്കബെല്ലാപൂരിലേക്കുള്ള തിരിവിൽ നിന്നും റോഡ് പോകുന്നത് നന്ദി ഹിൽസിലേക്കാണ്. നഗരത്തിൽ നിന്നും 60 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന നന്ദി ഹിൽസ് ഇവിടെ സൂര്യോദയം കാണുവാൻ ഏറ്റവും യോജിച്ച ഇടം കൂടിയാണ്.

നദിക്കരുകിലെ ക്യാംപിങ്

നദിക്കരുകിലെ ക്യാംപിങ്

റോഡ് ട്രിപ്പും രാത്രിയിലെ ക്യാംപിങ്ങിലും ഒന്നും താല്പര്യമില്ലാത്തവർക്ക് മറ്റൊരു വഴിയുണ്ട്. അതാണ് നദിക്കരുകിലെ ക്യാംപിങ്ങ്. വീക്കെൻഡുകളിൽ പ്ലാൻ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച സംഗതികളിലൊന്നാണിത്.

മാഞ്ചനബെലെ

മാഞ്ചനബെലെ

ബെംഗളുരുവിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള മാഞ്ചനബലെ റിവർസൈഡ് ക്യാപിങ്ങിനു യോജിച്ച ഒരിടമാണ്. പകൽ സമയങ്ങളിൽ ഇവിടെ കയാക്കിങ്ങും നീന്തലും ഒക്കെയായി സമയം ചിലവഴിക്കുവാനും സൗകര്യമുണ്ട്.

 ബീമേശ്വരിയിലെ ഒരു രാത്രി

ബീമേശ്വരിയിലെ ഒരു രാത്രി

കാവേരി നദിയുടെ തീരത്തെ ഭീമേശ്വരിയിൽ ഒരു രാത്രി താമസിച്ചാൽ എങ്ങനെയുണ്ടാവും? ബെംഗളുരുവിൽ നിന്നും 104 കിലോമീറ്റർ അകലെയുള്ള ഭീമേശ്വരി പ്രകൃതിഭംഗിയും സാഹസിക വിനോദങ്ങളും ഒരുപോലെ ചേർന്ന ഇടമാണ്.

അടിച്ചുപൊളിക്കുവാൻ പബ്ബുകൾ

അടിച്ചുപൊളിക്കുവാൻ പബ്ബുകൾ

ബെംഗളുരുവിൽ ജീവിക്കുന്നവരും നദരം കാണാനെത്തുന്നവരുമെല്ലാം ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ് ഇവിടുത്തെ പബ്ബ് ലൈഫ്. നൃത്തച്ചുവടുകളും ലഹരിയും നിറഞ്ഞ രാത്രികളും വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും ഒക്കെയായി രാത്രി പകലാക്കുന്ന ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

ഷെർലക് ഹോംസിനെ ഇംഗ്സീഷ് പഠിപ്പിച്ച നാട് ഇതോ? ഇനിയുമുണ്ട് ഇവിടുത്തെ വിചിത്ര വിശേഷങ്ങള്‍

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

ബാംഗ്ലൂരില്‍ നിന്ന് കൂര്‍ഗിലേക്കുള്ള ചെലവ് കുറഞ്ഞ എളുപ്പവഴി! 10 ഇഷ്ട ഇടങ്ങളിലേക്കുള്ള എളുപ്പ വഴി

Read more about: bangalore food festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more