Search
  • Follow NativePlanet
Share
» »കലയുടെ ലോകമേളയ്ക്ക് 12ന് കൊടിയേറ്റം... അതിശയ കാഴ്ചകളിലേക്ക് വാതിൽതുറന്ന് കൊച്ചി മുസരിസ് ബിനാലെ

കലയുടെ ലോകമേളയ്ക്ക് 12ന് കൊടിയേറ്റം... അതിശയ കാഴ്ചകളിലേക്ക് വാതിൽതുറന്ന് കൊച്ചി മുസരിസ് ബിനാലെ

കൊച്ചി മുസരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബർ 12ന് തുടക്കമാവും. 2023 ഏപ്രിൽ 10 വരെ ബിനാലെ നീണ്ടുനിൽക്കും

വീണ്ടുമൊരു ബിനാലെക്കാലത്തിന് കൊച്ചി ഒരുങ്ങിയിരിക്കുകയാണ്. ലോകകലകളുടെ അന്താരാഷ്ട്ര ആഘോഷമായ കൊച്ചി മുസരിസ് ബിനാലെ സമകാലിക കലകളുടെ ഏറ്റവും വലിയ പ്രദർശന ചടങ്ങുകളിലൊന്നാണ്. മൂന്ന് വർഷത്തെ ഇടവേളയ്കക്കു ശേഷം വീണ്ടും ലോകകലാലോകത്തിന്റെ കൊച്ചിയിലേക്ക് കൊണ്ടുവരുവാൻ ബിനാലെ ഒരുങ്ങിയിരിക്കുകയാണ്.

കൊച്ചി മുസരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബർ 12ന് തുടക്കമാവും. 2023 ഏപ്രിൽ 10 വരെ ബിനാലെ നീണ്ടുനിൽക്കും. 90 ൽ അധികം കലാകാരന്മാരും കൂട്ടായ്മകളും ഈ ബിനാലെയുടെ ഭാഗമാകും. ഷുബിഗി റാവു ആണ്
2022-23കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ. നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും എന്ന തീമിലാണ് ഈ വർഷത്തെ ബിനാലെ നടത്തുന്നത്.

Kochi-Muziris Biennale 2022 All Set To Start in December-

PC:KMB FaceBook Page

കേരളത്തിലെ ഏറ്റവും പ്രസിദ്ധവും മികച്ചതുമായ ഈ കലാമേള പ്രാദേശികവും സമകാലികവുമായ കലകളെ സമന്വയിപ്പിക്കുന്നതാണ്. മുൻവർഷങ്ങളിലേതു പോലെ തന്നെ
വീഡിയോ ലാബ്, ആർട്ട് ബൈ ചിൽഡ്രൻ, ആർട്സ് + മെഡിസിൻ ലൈവ് മ്യൂസിക്, ആർട്ടിസ്റ്റുകളുടെ സിനിമ എന്നിവയുൾപ്പെടെയുള്ള പ്രോഗ്രാമുകളുടെ പരമ്പരയും മേളയിലുൾപ്പെടുത്തിയിട്ടുണ്ട്. ഈ പതിപ്പ് കൊച്ചി-മുസിരിസ് ബിനാലെയുടെ 10 വർഷം അടയാളപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

എല്ലാ വേദികളും എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കും. ആസ്പിൻവാൾ ഹൗസിൽ ദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും സൗജന്യ പബ്ലിക് ടൂറുകൾ നടത്തപ്പെടുന്നു.

കൊച്ചി-മുസരിസ് ബിനാലെ 2022-ടിക്കറ്റ്
ആസ്പിൻവാൾ ഹൗസിലും ഓൺലൈനിലും ബിനാലെ ടിക്കറ്റുകൾ ലഭ്യമാണ്.വിദ്യാർത്ഥികളുടെ ഇളവുകൾ ഉൾപ്പെടെയുള്ള കൂടുതൽ ടിക്കറ്റ് ഓപ്ഷനുകൾ ആസ്പിൻവാൾ ഹൗസിൽ ഉണ്ടായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.

നമ്മുടെ കൊച്ചി മെട്രോയിലോ, കൊള്ളാമല്ലോ!! മെട്രോയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളിതാനമ്മുടെ കൊച്ചി മെട്രോയിലോ, കൊള്ളാമല്ലോ!! മെട്രോയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളിതാ

ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നാണ് കൊച്ചി മുസരിസ് ബിനാലെ. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കലാപ്രദർശനങ്ങളാണ് ബിനാലെ. കൊച്ചി മുസരിസ് ബിനാലെയുടെ ആദ്യ എഡിഷൻ 2012 ഡിസംബർ 12ന് ആയിരിരുന്നു ആരംഭിച്ചത്. ഫോർട്ട് കൊച്ചിയിലെയും പരിസരങ്ങളിലെയും വിവിധ വേദികളിലായി ആണ് ബിനാലെ നടക്കുന്നത്.

കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

 Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം! Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X