Search
  • Follow NativePlanet
Share
» » കേരളത്തിലെ ആദ്യ കാളിക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

കേരളത്തിലെ ആദ്യ കാളിക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

By Elizabath

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം...ഈ പേരു കേള്‍ക്കാത്തവരും ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവരും മലയാളനാട്ടില്‍ കാണില്ല. അത്രയധികം പ്രശസ്തമാണ് കേരളത്തിലെ ആദ്യകാളി ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രം. രഹസ്യഅറയില്‍ കറുത്ത തുണികൊണ്ട് മൂടി പ്രതിബിംബം മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഒരിക്കല്‍ ജൈനന്‍മാരുടെയും ബുദ്ധവിശ്വാസികളുടെയും കേന്ദ്രമായിരുന്നുവത്രെ. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിശ്വാസികൾ കൊടുങ്ങല്ലൂരമ്മയെ കാണാനെത്തുന്നു. ആധികളും വ്യാധികളും തീർത്തുകൊടുക്കുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍ വായിക്കാം

ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം

ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം

കേരളത്തിലെ ആദ്യകാളിക്ഷേത്രമെന്ന വിശേഷണമുള്ള കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രം കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായാണ് കരുതുന്നത്. ഇവിടെ നിന്നും ആവാഹിച്ചാണ് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് ഈ ക്ഷേത്രത്തെ മാതൃക്ഷേത്രമായി കണക്കാക്കുന്നത്. കൊടുങ്ങല്ലൂര്‍ അമ്മ എന്നും ശ്രീകുറുബ എന്നും ദേവി ഇവിടെ അറിയപ്പെടുന്നു

PC:Aruna

ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിഷ്ഠ

ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിഷ്ഠ

കൊടുങ്ങല്ലൂരില്‍ ഇന്നു കാണുന്ന ക്ഷേത്രത്തിന്റെ ആദ്യരൂപം നിര്‍മ്മിച്ചത് ചേരന്‍ ചെങ്കുട്ടവനാണെന്നാണ് വിശ്വാസം. ചിലപ്പതികാരത്തിലെ കണ്ണകി അന്നും ഇന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീരസ്ത്രീ തന്നെയാണ്. ചിലപ്പതികാരത്തില്‍ പറയുന്നതുപോലെ ഒറ്റമുലയുള്ള കണ്ണകിയെയാണ് ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ചതെന്നാണ് പറയപ്പെടുന്നത്.

PC:Fayaz29

 ബുദ്ധക്ഷേത്രവും ജൈനക്ഷേത്രവും

ബുദ്ധക്ഷേത്രവും ജൈനക്ഷേത്രവും

ക്ഷേത്രം സ്ഥാപിച്ചവരുടെ ഹൈന്ദവ വിശ്വാസത്തിന് ഉടവ് സംഭവിച്ചപ്പോള്‍ ഈ ക്ഷേത്രം ബുദ്ധക്ഷേത്രമായെന്നും അതല്ല, ജൈനക്ഷേത്രമാവുകയാണുമ്ടായതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ പിന്നീട് കമ്‌ടെത്തിയ അടയാളങ്ങള്‍ തെളിവാക്കിയാണ് ചരിത്രകാരന്‍മാര്‍ ഉത്തരമൊരു നിഗമനത്തില്‍ എത്തിയത്.

PC: Aruna

ഭഗവതി ക്ഷേത്രമായ കഥ

ഭഗവതി ക്ഷേത്രമായ കഥ

കഥകള്‍ പലതുണ്ട് ഇവിടം ഭഗവതി ക്ഷേത്രമായതിനെക്കുറിച്ച്. ശൈവമതത്തിന്റെ പ്രചാരത്തോടെയാണ് ഇവിടം പൂര്‍ണ്ണമായും ഭഗവതി ക്ഷേത്രമായതത്രെ.
ചിലപ്പതികാരത്തില്‍ പറയുന്നതുപോലെ ഭര്‍ത്താവിനെ വധിച്ചതില്‍ കലിപൂണ്ട കണ്ണകി ഇവിടെ എത്തുകയും പിന്നീട് ഇവിടുത്തെ നടയില്‍ വെച്ച് പരാശക്തിയില്‍ ലയിച്ചു എന്നുമാണ് വിശ്വാസം. രൗദ്രഭാവത്തിലാണ് ഇവിടെ കാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Aruna

രുധിരമഹാകാളി

രുധിരമഹാകാളി

കോപിഷ്ഠയായി ഉഗ്രഭാവത്തില്‍ നില്‍ക്കുന്ന ഭദ്രകാളിയാണ് ഇവിടുത്തേത്.

PC:Ssriram mt

പ്രതിബിംബത്തില്‍ ആരാധന

പ്രതിബിംബത്തില്‍ ആരാധന

നേരിട്ട് ദര്‍ശനം പാടില്ലാത്തതിനാല്‍ രഹസ്യഅറയില്‍ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നതിന്റെ പ്രതിബിംബം വടക്കേനടയില്‍ കാണാം. ഇതിനെയാണ് ഇവിടെ ആരാധിക്കുന്നത്. കൂടാതെ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ചതെന്ന് കരുതുന്ന ത്രിപുരസുന്ദരിയിലാണ് നിത്യപൂജകള്‍ നടത്തുന്നത്.

PC:Ssriram mt

പത്തേക്കറിനുള്ളിലെ ക്ഷേത്രം

പത്തേക്കറിനുള്ളിലെ ക്ഷേത്രം

പത്ത് ഏക്കര്‍ വിസ്തീര്‍ണ്ണത്തിനുള്ളിലാണ് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചുറ്റമ്പലം, ശ്രീകോവില്‍ തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം ഇതിനകത്താണുള്ളത്.

PC:Aruna Radhakrishnan

ശിവക്ഷേത്രത്തിനു സമാനം

ശിവക്ഷേത്രത്തിനു സമാനം

കൊടുങ്ങല്ലൂര്‍ ക്ഷേത്രം നിലവില്‍ ഭഗവതി ക്ഷേത്രം ആണെങ്കിലും ഇതിന്റെ നിര്‍മ്മാണ ശൈലി പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ശിവക്ഷേത്രത്തിനു സമാനമാണ് ഇതിന്റെ നിര്‍മ്മാണ ശൈലി എന്നാണ്.
തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ തുടങ്ങിയവയെല്ലാം ശിവക്ഷേത്രത്തിനു സമാനമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Aruna

കൊത്തുപണികളും ചിത്രങ്ങളും

കൊത്തുപണികളും ചിത്രങ്ങളും

ക്ഷേത്രത്തോട് ചേര്‍ന്ന് ധാരാളം കൊത്തുപണികളും ചിത്രപ്പണികളും കാണാന്‍ സാധിക്കും. രാമായണം, മഹാഭാരതം തുടങ്ങിയവയുടെ ഭാഗങ്ങള്‍ ക്ഷേത്രത്തിന്റെ പലഭാഗത്തായി കൊത്തിവെച്ചിരിക്കുന്നത് കാണാം.

PC:Ssriram mt

 രഹസ്യ അറ

രഹസ്യ അറ

ക്ഷേത്രത്തിന്റെ രഹസ്യങ്ങളും ശക്തിയും എല്ലാം ഇവിടുത്തെ രഹസ്യഅറയ്ക്കകത്ത് ആണെന്നാണ് വിശ്വാസം. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും കറുത്ത തുണികൊണ്ട് മൂടപ്പെട്ട അത്യുഗ്രമൂര്‍ത്തിയായ രുധിര മഹാകാളിയുടെ പ്രതിഷ്ഠയും ഒക്കെ ഈ രഹസ്യസങ്കേതത്തിലുണ്ടെന്നാണ് കരുതിപ്പോരുന്നത്. കണ്ണകിയുടെ ശരീര അവശിഷ്ടങ്ങളും ഇതിനകത്തുണ്ട് എന്ന് വിശ്വസിക്കുന്നു.

PC:Challiyan

 ഭഗവതി രൂപം

ഭഗവതി രൂപം

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായി അറിയപ്പെടുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ദാരിക വധത്തിനു ശേഷം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന ഭദ്രയാണി ഇവിടെയുള്ളത്. ആറടി ഉയരത്തില്‍ എട്ടു കൈകളോടു കൂടിയ രൂപമാണ് ഇവിടുത്തേത്.

PC: Sujithvv

നന്ദി ഇല്ലാത്ത ശിവക്ഷേത്രം

നന്ദി ഇല്ലാത്ത ശിവക്ഷേത്രം

ശിവക്ഷേത്രമാണെന്ന് കരുതുന്നുണ്ടെങ്കിലും ഇവിടെ നന്ദിയുടെ പ്രതിഷ്ഠ ഇല്ല.

PC:Osama Shukir Muhammed Amin

 വസൂരി മാല

വസൂരി മാല

നാല് അടിയോളം ഉയരമുള്ള വസൂരിമാലയുടെ വിഗ്രഹമാണ് ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠ. പകര്‍ച്ച വ്യാധികളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനായാണ് ഭക്തര്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുന്നത്.

PC: Aruna

 മഞ്ഞള്‍പൊടി വഴിപാട്

മഞ്ഞള്‍പൊടി വഴിപാട്

പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷപെടാന്‍ വസൂരിമാലയ്ക്ക് സമര്‍പ്പിക്കുന്നതാണ് മഞ്ഞള്‍പൊടി വഴിപാട്

PC:Challiyan

കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ഭരണി

ഭക്തിയുടെ രൗദ്രഭാവം എന്നറിപ്പെടുന്ന ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നള്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാള്‍ വരെയാണ് കൊടുങ്ങല്ലൂര്‍ ഭരണി നീണ്ടു നില്‍ക്കുന്നത്.

PC:Challiyan

കാവുതീണ്ടല്‍

കാവുതീണ്ടല്‍

കൊടുങ്ങല്ലൂര്‍ ഭരണി സമയത്ത് ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് പ്രസിദ്ധമായ കാവുതീണ്ടല്‍.
മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്ന ചടങ്ങാണ് കാവുതീണ്ടല്‍ എന്നു പറയുന്നത്.

PC:Challiyan

കൊടുങ്ങല്ലൂർ ഭരണി 2023:ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാംകൊടുങ്ങല്ലൂർ ഭരണി 2023:ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാം

മീനഭരണി 2023: നന്മയുടെ വിജയം ആഘോഷിക്കാം, ദോഷങ്ങൾ മാറ്റാം, ദർശിക്കാം ഈ ക്ഷേത്രങ്ങൾമീനഭരണി 2023: നന്മയുടെ വിജയം ആഘോഷിക്കാം, ദോഷങ്ങൾ മാറ്റാം, ദർശിക്കാം ഈ ക്ഷേത്രങ്ങൾ

Read more about: kerala temples thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X