» »ഇല്ലം വിടാം...കൊല്ലം കാണാം..

ഇല്ലം വിടാം...കൊല്ലം കാണാം..

Written By: Elizabath

സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് കൊല്ലം..യാത്രകള്‍ കൊതിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന, വലിച്ചടുപ്പിക്കുന്ന മനോഹാരിത ഉള്ളിലൊളിപ്പിച്ചാണ് കൊല്ലം കാത്തിരിക്കുന്നത്.
ബീച്ചുകളും കായലുകളും തുരുത്തും ക്ഷേത്രങ്ങളും മലകളും കുന്നുകളും നിറഞ്ഞ ഈ സുന്ദരഭൂമി ഉത്സവങ്ങളും മേളങ്ങളുമായി ഒരുങ്ങിയിട്ടുണ്ട്. കൊല്ലത്തെ അറിയാം...

കൊല്ലത്തിന്റെ സ്വന്തം കാഴ്ചകള്‍

കൊല്ലത്തിന്റെ സ്വന്തം കാഴ്ചകള്‍

കാഴ്ചകളുടെ വിസ്മയലോകം തന്നെയാണ് കൊല്ലം എന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെയായിരിക്കണം പൂര്‍വ്വികര്‍ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നു പറഞ്ഞിരുന്നത്.
ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷനായി കൊല്ലം മാറിയത്
വളരെ പെട്ടന്നാണ്. ബീച്ചുകളും കായലുകളും തുരുത്തും ക്ഷേത്രങ്ങളും മലകളും കുന്നുകളും ബോട്ട് യാത്രയും രുചികളും ഒക്കെ ഇവിടേക്ക് ആളെ കൂട്ടുന്ന സംഭവങ്ങളാണ്.

PC:Thangaraj Kumaravel

ജഡായുപ്പാറ

ജഡായുപ്പാറ

കൊല്ലത്തിന്റ വിനോദസഞ്ചാരരംഗത്ത് പുതുതായി എഴുതിച്ചേര്‍ക്കപ്പെട്ട സ്ഥലമാണ് ജഡായുപ്പാറ. കൊല്ലത്തെ ആഗോള ടൂറിസത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കെല്‍പ്പുള്ള ജഡായുപ്പാറയിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്.

PC: Official Site

ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിസം പ്രോജക്ട്

ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിസം പ്രോജക്ട്

ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിസം പ്രോജക്ട് എന്ന പേരിലുള്ള ഈ പദ്ധതി 60 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.
250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ജഡായുവിന്റെ ശില്പം പതിനയ്യായിരം ചരുരശ്ര അടി സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: Official Site

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

കൊല്ലം സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ചയാണ് മണ്‍റോ തുരുത്ത.
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്തു നിന്നും ഒരു തോടിന്റെ കൈവഴികളിലൂടെ നടത്തുന്ന യാത്രയാണ് മണ്‍റോ തുരുത്തിനെ സഞ്ചാരികള്‍ക്കിടയില്‍ സ്വീകാര്യനാക്കുന്നത്.

PC: Girish Gopi

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍

തുരുത്ത് എന്നത് സഞ്ചാരികള്‍ക്കു മാത്രമായുള്ള സ്ഥലമല്. തുരുത്തില്‍ ധാരാളം ആളുകളും താമസിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ യാത്രയുടെ ആകര്‍ഷണം തുരുത്തിലെ മനുഷ്യജീവിതങ്ങളെ അടുത്തറിയുക എന്നതുകൂടിയാണ്.
അതിരാവിലെയോ വെയില്‍ ആറിയതിന് ശേഷം വൈകിട്ട് മൂന്നു മണിക്കു ശേഷവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

PC: Girish Gopi

തങ്കശ്ശേരി ലൈറ്റ് ഹൗസ്

തങ്കശ്ശേരി ലൈറ്റ് ഹൗസ്

115 വര്‍ഷത്തെ തലയെടുപ്പുമായി നില്‍ക്കുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ് കൊല്ലത്തെ മറ്റൊരു ആകര്‍ഷണമാണ്. 1902 ല്‍ സ്ഥാപിക്കപ്പെട്ട ഈ ലൈറ്റ് ഹൗസിന് 144 അടിയാണ് ഉയരം. കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ് കൂടിയാണിത്.

PC: Clockery

കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്ക്

കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്ക്

കൊല്ലം ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്ക് അഥവാ പിക്‌നിക് വില്ലേജ് സമയം ചെലവഴിക്കാന്‍ പറ്റിയ ഒരിടമാണ്. പാര്‍ക്ക്, ഹോട്ടല്‍ ബോട്ടിങ് സൗകര്യം എന്നിവയെല്ലാമുള്ള ഈ പാര്‍ക്ക് അഷ്ടമുടി കായലിന്റെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: Arunvrparavur

തേവള്ളി കൊട്ടാരം

തേവള്ളി കൊട്ടാരം

കേരളത്തിലെ പ്രശസ്തമായ കൊട്ടാരങ്ങളില്‍ ഒന്നാണ് അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തേവള്ളി കൊട്ടാരം. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വസതിയായിരുന്നു.

PC: Thessentials

അമ്പനാട് ഹില്‍സ്

അമ്പനാട് ഹില്‍സ്

സമതല പ്രദേശമായ കൊല്ലത്തെ അപൂര്‍വ്വം മലകളില്‍ ഒന്നാണ് അമ്പനാട് ഹില്‍സ്. ഇവിടെ അപൂര്‍വ്വമായ തേയിലത്തോട്ടവും അമ്പനാട് ആണുള്ളത്. സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റ് ആയതിനാല്‍ ഇവിടെ കടക്കുന്നതിന് മുന്‍കൂട്ടി അനുമതി ആവശ്യമാണ്.
പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴുത്തുരുട്ടിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് അമ്പനാട് ഹില്‍സ് സ്ഥിതി ചെയ്യുന്നത്.

PC: Radhakrishnancdlm

അഷ്ടമുടി കായല്‍

അഷ്ടമുടി കായല്‍

കൊല്ലം എന്ന പേരിനോട് ചേര്‍ത്തു വായിക്കേണ്ടതാണ് അഷ്ടമുടി കായലും. എട്ട് ശാഖകളായി പടര്‍ന്നു കിടക്കുന്നതിനാല്‍ അഷ്ടമമുടിക്കായല്‍ എന്നു പേരുവന്ന ഈ കായല്‍ ലോകത്തിലെ സംരക്ഷിത നീര്‍ത്തടങ്ങളില്‍ ഒന്നുകൂടിയാണ്. അഷ്ടമുടിക്കായലിന്റെ തീരത്താണ് കൊല്ലം നഗരം സ്ഥിതി ചെയ്യുന്നതും.

PC: P.K.Niyogi

കറങ്ങാന്‍ എട്ടുമണിക്കൂര്‍

കറങ്ങാന്‍ എട്ടുമണിക്കൂര്‍

അഷ്ടമുടിക്കായല്‍ മുഴുവന്‍ കറങ്ങണെമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുറച്ചധികം കഷ്ടപ്പെടണം. എട്ടു മണിക്കൂറാണ് ഇവിടം കറങ്ങിത്തീര്‍ക്കാനായി വേണ്ടത്.
കനാലുകളും ഗ്രാമങ്ങളും ഒക്കെയാണ് ഈ യാത്രയിലെ ആകര്‍ഷണങ്ങള്‍.

PC:The Raviz

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

കൊല്ലത്തിന്റെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ മഹാത്മാ ഗാന്ധി ബീച്ച്. നഗരത്തില്‍ നിന്നും രണ്ടു കീലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ് ബീച്ചുള്ളത്. വൈകുന്നേരങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

PC: Surajram Kumaravel

ശാസ്താംകോട്ട കായല്‍

ശാസ്താംകോട്ട കായല്‍

കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്ന ശാസ്താംകോട്ട കായല്‍ ഇവിടുത്തെ ശുദ്ധജല തടാകമാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം കൂടിയാണിത്. കൊല്ലത്തു നിന്നും 25 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

PC:Arunelectra

പാലരുവി

പാലരുവി

കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തെന്‍മലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. പാലുപോലെ പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടമായതിനാല്‍ത്തന്നെയാണ് ഇതിനെ പാലരുവി എന്ന പേരുവന്നത്. വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്

PC: Satheesan.vn

തെന്മല

തെന്മല

കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. ഇക്കോടൂറിസമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC:Kannanshanmugam,shanmugamstudio,Kollam

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...