» »ആയിരം സ്വപ്നങ്ങളുടെ നഗരം

ആയിരം സ്വപ്നങ്ങളുടെ നഗരം

Written By: Elizabath

എന്തൊക്കെയാണ് എന്നതിലുപരി എന്തൊക്കെ അല്ല എന്ന ചോദ്യമാണ് ഈ നഗരത്തിന് കൂടുതല്‍ യോജിക്കുക. സന്തോഷത്തിന്റെ നഗരം, ഘോഷയാത്രകളുടെ നഗരം, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് ആയിരം സ്വപ്നങ്ങളുടെ സ്വന്തം കൊല്‍ക്കത്ത നഗരത്തിന്. രബീന്ദ്രനാഥ ടാഗോറിനെയും സ്വാമി വിവേകാനന്ദനെയുമൊക്കെ ഓര്‍ക്കുമ്പോള്‍ അറിയാതെ മനസ്സില്‍ കയറിയ ഈ നഗരത്തെ പരിചയപ്പെടാം.

മഹാനഗരം

മഹാനഗരം

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നത് കൊല്‍ക്കട്ടയായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാര കേന്ദ്രം പണിയുന്നതിനായി തിരഞ്ഞെടുത്ത ഒരു ചതുപ്പു പ്രദേശമാണ് ഇന്നുകാണുന്ന തരത്തിലുള്ള മഹാനഗരമായി പരിണമിച്ചത്. ചരിത്രാവശിഷ്ടങ്ങളോ സാംസ്‌കാരികാവശിഷ്ടങ്ങളോ ഇല്ലാത്ത ഇവിടം ഒരു പുതിയ നഗരത്തിനു സമാനമാണ്.
സ്വാതന്ത്ര്യസമരത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയുമൊക്കെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെ ഓരോ തെരുവുകള്‍ക്കും എന്തിനധികം ഓരോ റോഡുകള്‍ക്കും പറയാനുണ്ടാവും ആയിരമായിരം കഥകള്‍.

pc: Abhijit Kar Gupta

ദക്ഷിണേശ്വര്‍ കാളി മന്ദിര്‍

ദക്ഷിണേശ്വര്‍ കാളി മന്ദിര്‍

വിവേകാനന്ദന്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചിരുന്നത് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിലാണ്.
ഹൂഗ്ലി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാളി ദേവിയ്ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ബംഗാള്‍ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പൗരാണികമായ നവരത്‌ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകല്പന.
ഇതിന്റെ മറുകരയിലുള്ള ബേലൂര്‍മഠ് രാമകൃഷ്ണ മിഷന്റെ ആസ്ഥാനമാണ്.

pc: Jim Carter

ജോരസങ്കോ താക്കൂര്‍ ബാരി

ജോരസങ്കോ താക്കൂര്‍ ബാരി

താക്കൂറുകളുടെ ഭവനം അഥവാ ടാഗോറിന്റെ ഭവനം എന്നറിയപ്പെടുന്ന ജോരസങ്കോ താക്കൂര്‍ ബാരി
ടാഗോര്‍ കുടുംഹത്തിന്റെ പാരമ്പര്യ ഭവനമാണ്.രബീന്ദ്രനാഥ ടാഗോര്‍ ജനിച്ചത് ഈ ഭവനത്തിലാണ് എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇപ്പോള്‍ രബീന്ദ്ര ഭാരതി സര്‍വ്വകലാശാലയുടെ ഉള്ളിലായാണ് ഈ സ്ഥലം.

pc: Biswarup Ganguly

ഹൗറ പാലം

ഹൗറ പാലം


രബീന്ദ്രസേതു എന്നറിയപ്പെടുന്ന ഹൗറ പാലം കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിച്ചുകൊണ്ട് ഹൂബ്ലി നദിക്കു കുറുകെയാണ് പണിതിരിക്കുന്നത്. നിരവധി സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഹൗറാപാലത്തിലൂടെ ദിവസേന ഒരു ലക്ഷത്തോളം വാഹനങ്ങളാണ് കടന്നുപോവുന്നത്.

pc: sou raja

എസ്പ്ലനേഡ്

എസ്പ്ലനേഡ്

ഷോപ്പിങ് പ്രിയരുടെ സ്വര്‍ഗ്ഗമാണ് കൊല്‍ക്കത്തയിലെ എസ്പ്ലനേഡ്. ഇലക്ട്രിക്കല്‍ ഐറ്റംസും ഷൂസുകളും വസ്ത്രങ്ങളും വിലപേശി മേടിക്കാന്‍ പറ്റിയ സ്ഥലമാണിത്. എന്തും കിട്ടുന്ന ഇവിടെ ധാരാളം ഷോപ്പിങ് മാളുകളുമുണ്ട്.

pc: Paul Hamilton

 ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയമാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബെംഗാളിന്റെ കീഴില്‍ സ്ഥാപിച്ച ഈ മ്യൂസിയത്തില്‍ ആറു വിഭാഗങ്ങളിലായി 35 ഗാലറികളാണുള്ളത്. കല, ചരിത്രം, ഭൂമിശാസ്ത്രം, തുടങ്ങിയവയില്‍ മികച്ച ശേഖരങ്ങളാണ് ഇവിടെയുള്ളത്.

pc: njanam92

വിക്ടോറിയ മെമ്മോറിയല്‍

വിക്ടോറിയ മെമ്മോറിയല്‍

മൈദാന്‍ എന്നറിയപ്പെടുന്ന കല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡിനടുത്താണ് വിക്ടോറിയ മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മാരകമായ ഈ കെട്ടിടം താജ്മഹലിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

pc: Paul Hamilton

കാളിഘട്ട്

കാളിഘട്ട്

51 ശക്തിപീഠങ്ങളില്‍ ഒന്നായ കാളിഘട്ടില്‍ കാളി ദേവിയെയാണ് പൂജിക്കുന്നത്. കൊല്‍ക്കത്തയില്‍ ഏറ്റവപമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടെ കൂടിയാണിത്. ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടുന്നത്.


pc: PROVnGrijl

കാഴ്ചകള്‍ അവസാനിക്കാത്ത കൊല്‍ക്കത്ത

കാഴ്ചകള്‍ അവസാനിക്കാത്ത കൊല്‍ക്കത്ത

കൊല്‍ക്കത്തയിലെ കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ബിര്‍ള ക്ഷേത്രവും പ്ലാനെറ്റോറിയവും സെന്റ് പോള്‍സ് കത്തീഡ്രലും സയന്‍സ് സിറ്റിയുമൊക്കെ ഇവിടെ എന്നും സഞ്ചാരികളെ കാത്തിരിക്കുന്ന ചില സ്ഥലങ്ങളാണ്.

pc: Matthias Rosenkranz

Read more about: kolkata, west bengal