Search
  • Follow NativePlanet
Share
» »കടലോരങ്ങൾക്ക് നടുവിലായുള്ളൊരു വാരാന്ത്യ കവാടം

കടലോരങ്ങൾക്ക് നടുവിലായുള്ളൊരു വാരാന്ത്യ കവാടം

കൊൽക്കത്തയിലെ ഇരുളടഞ്ഞതും സങ്കർഷമുഖവുമായ ജീവിതത്തിരക്കിനിടയിൽ നിന്നും ഒരു അവധിയെടുത്ത് ശങ്കർപൂരിലെത്തി ഇവിടുത്തെ കടലോരത്തിനു മുകളിൽ കുട വിരിച്ചു നിൽക്കുന്ന തുറന്ന ആകാശത്തെ നോക്കി കാണാം.

ബംഗാൾ ഉൾക്കടലിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കടലോരങ്ങൾ എല്ലാം തന്നെ സ്വാഭാവിക സൗന്ദര്യം കൊണ്ട് ഏവരുടെയും മനം കവരുന്ന ഒന്നാണ്. അകാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ പശ്ചിമബംഗാൾ എന്ന സംസ്ഥാനത്തെ എങ്ങനെ മാറ്റി നിർത്താനാകും? കടലോരങ്ങളുടെ സ്വന്തം ഭവനമായ ഇവിടം എല്ലാ സഞ്ചാരികളും വെന്നെത്താൻ കൊതിക്കുന്ന ഒരു സ്ഥലം കൂടിയാണ്. കൊൽക്കത്ത നഗരത്തിന്റെ പ്രദേശ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിലെ മനോഹരങ്ങളായ ബീച്ചുകളിലേക്ക് റോഡുമാർഗ്ഗത്തിൽ വളരെ എളുപ്പം എത്താവുന്നതാണ്.

അങ്ങനെയെങ്കിൽ ഈ സീസണിൽ ശങ്കർപൂരിലെ സൗന്ദര്യ പ്രഭയേറിയ കടലോരങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചാലോ..? കറയറ്റതും ശുദ്ധതയേറിയതുമായ ഇവിടുത്തെ കാലോരങ്ങൾ പൊതുവേ ആൾതിരക്കു കുറഞ്ഞതാണ്. കൊൽക്കത്തയുടെ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ഒരവധിയെടുക്കാൻ ഏതാനും മാസങ്ങളായി നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ നമുക്ക് ഇവിടേക്ക് യാത്ര ചെയ്യാം.

നിങ്ങളുടെ ബാഗുകൾ ഇപ്പോൾ തന്നെ പാക്ക് ചെയ്ത് വച്ചോളൂ. ശങ്കർപൂരിലേക്ക് ഉള്ള റോഡുയാത്ര അതി മനോഹരമായിരിക്കും. കൊൽക്കത്തയിൽ നിന്നും ശങ്കർപൂരിലേക്കുള്ള റോഡുകൾ യാത്രയ്ക്കായി വളരേ മികച്ചതാണ്. ബീച്ച്സൈഡ് വ്യൂ ഒക്കെ കണ്ടു കൊണ്ട് സന്തോഷവാനായി നമുക്കവിടെ എത്തിച്ചേരാം. ഈങ്ങോട്ടുള്ള യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്നു വായിക്കുക...

ശങ്കർപൂർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

ശങ്കർപൂർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

ശങ്കർപൂർ നഗരം വർഷത്തിലുടനീളം സന്ദർശനത്തിന് അനുയോജ്യമായ ഒരു സ്ഥലമാണ്. എന്നിരുന്നാലും, വേനൽക്കാലത്തെ ചൂടിൽ നിന്ന് ഒഴിച്ചുനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശങ്കർപൂർപട്ടണം സന്ദർശിക്കാൻ പറ്റിയ സമയം സെപ്തംബർ മുതൽ മാർച്ചിന്റെ അവസാനം വരെയാണ്. ഈ കാലയളവിലെ കാലാവസ്ഥ വ്യവസ്തിതി യാത്രയ്ക്ക് അനുയോജ്യമായ കളമൊരുക്കുന്നു.

PC: Biswarup Ganguly

കൊൽക്കത്തയിൽ നിന്നും എങ്ങനെ ശങ്കർപൂരിലേക്ക് യാത്ര ചെയ്യും?

കൊൽക്കത്തയിൽ നിന്നും എങ്ങനെ ശങ്കർപൂരിലേക്ക് യാത്ര ചെയ്യും?

വിമാനമാർഗം: നിങ്ങൾ കൊൽക്കത്തയിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ നിന്ന് ശങ്കർപൂരിലേക്ക് എത്തിച്ചേരാനായി ഏതാണ്ട് 184 കിലോമീറ്റർ ദൂരമുണ്ട് .

റെയിൽ മാർഗമാണ് നിങ്ങളുടെ യാത്രയെങ്കിൽ ശങ്കർപൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള റംനഗർ റെയിൽവേ സ്റ്റേഷനിൽ നിങ്ങൾക്ക് ട്രെയിനിറങ്ങാം. സ്റ്റേഷനിൽ നിന്ന് ഒരു ടാക്സി പിടിച്ചു ശങ്കർപൂർ ടൗണിലേക്ക് എത്താം

ഇനി റോഡ് മാർഗമാണ് സഞ്ചാരമെങ്കിൽ കൊൽകത്തയുടെ സമീപന പ്രദേശത്തുള്ള എല്ലാ പട്ടണങ്ങളിൽ നിന്നും നിങ്ങൾക്ക് ബസ്സുകളും ടാക്സികളുമൊക്കെ ലഭ്യമാണ്. അതു കൊണ്ടുതന്നെ റോഡ് വഴി നിങ്ങൾക്ക് ശങ്കർപൂരിലേയ്ക്ക് എളുപ്പം എത്തിച്ചേരാൻ കഴിയും. കൊൽക്കത്തയിൽ നിന്ന് 184 കിലോമീറ്റർ അകലെയായാണ് ഇത് നഗരം സ്ഥിതി ചെയ്യുന്നത്.

റൂട്ട് 1: കൊൽക്കത്ത - തമ്ലുക്ക് - കൊണ്ടായ് - ശങ്കർപൂർ

റൂട്ട് 2: കൊൽക്കത്ത - ഡെബ്ര - ബെൽദ - ശങ്കർപൂർ

റൂട്ട് 2 നെ അപേക്ഷിച്ച് 30 മിനിറ്റ് കുറവ് മതിയാവും റൂട്ട് 1 വഴി പുറപ്പെടുകയാണെങ്കിൽ. ഇതാണ് വഴിയെങ്കിൽ നിങ്ങൾക്ക് 4 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താം. ശങ്കർപൂരിലേക്കുള്ള നിങ്ങളുടെ യാത്രാമധ്യേ വിശ്രമിക്കാനായി ഒരു ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ താഴെപ്പറയുന്ന സ്ഥലങ്ങൾ നിങ്ങൾക്ക് അതിനായി തിരഞ്ഞെടുക്കാം.

താംമ്ലൂക്ക്

താംമ്ലൂക്ക്

ശങ്കർപൂരിലേക്കുള്ള യാത്രാമധ്യേ ഒരു ഇടവേളയെടുക്കാനായി സ്ഥലം തിരയുകയാണോ..? എങ്കിൽ അതിനായി ഏറ്റവും നല്ലൊരു സ്ഥാനം താമ്ലുക് തന്നെയാണ് കൊൽക്കത്തയിൽ നിന്ന് 91 കിലോമീറ്റർ അകലത്തിലായി, രൂപ്നാരായൺ നദിയുടെ തീരത്തായാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. ഈ ചരിത്ര നഗരിയിൽ വന്നെത്തുന്ന നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പര്യവേഷണം ചെയ്യാനായുണ്ട് .

പഴയ ക്ഷേത്രങ്ങളിൽ തുടങ്ങി ഈ നാടിന്റെ മഹോന്നതമായ നദീയോരങ്ങളിൽ വരെ നിങ്ങൾക്ക് പലവിധ അത്ഭുതങ്ങളും വിസ്മയങ്ങളും കണ്ടെത്താൻ കഴിയും. രുപ്നാരായൺ നദിയുടെ തീരത്തുള്ള പ്രശാന്തമായ ജലപൊയ്കയിൽ നിങ്ങൾക്ക് ബോട്ടിംഗും നീന്തലും ഒക്കെ ആസ്വദിക്കാം.... അപ്പോൾ പിന്നെ എങ്ങനെയാ.... പച്ചപ്പിന്റെ ചുറ്റുപാടുള്ള താമ്ലൂക്കിലേക്ക് ഉടൻ തന്നെ യാത്ര പുറപ്പെടുകയല്ലേ...?


PC: Arnab Dutta

കൊണ്ടായ്

കൊണ്ടായ്

ശങ്കർപൂരിൽ നിന്ന് 26 കിലോമീറ്റർ അകലത്തിലായും കൊൽക്കത്തയിൽ നിന്ന് 150 കിലോമീറ്റർ ദൂരത്തിലായും സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ ഏറ്റവും പഴക്കമുള്ള സ്ഥലങ്ങളിലൊന്നാണ് കൊണ്ടായ്. പഴയകാല ക്ഷേത്രങ്ങളിൽ തുടങ്ങി ശിൽപ ചാരുതയാർന്ന മുസ്ലീം പള്ളികളും അടക്കമുള്ള നിരവധി പുരാതന സ്മാരകങ്ങൾ ഇവിടെയുണ്ട്..

കശുവണ്ടി വ്യവസായത്തിനും, ഉപ്പ് വ്യവസായങ്ങൾക്കുമൊക്കെ പേരുകേട്ട സ്ഥലമാണ് ഇവിടം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ വീക്ഷിക്കുന്നതിന് പുറമെ കൊണ്ടായിൽ വന്നെത്തി ഇത്തരം വ്യവസായങ്ങളുടെ ചലനാന്മകതയെ വീക്ഷിക്കാവും. ഇവിടെയെത്തിയാൽ നിങ്ങൾക്ക് വ്യത്യസ്ത നിറഞ്ഞ സ്ഥലങ്ങളായ കപാൽകുണ്ടാല ക്ഷേത്രവും, ബസന്തി മന്ദിരവുമൊക്കെ സന്ദർശിക്കാം..

PC: Biswarup Ganguly

അന്തിമ ലക്ഷ്യസ്ഥാനം - ശങ്കർപൂർ

അന്തിമ ലക്ഷ്യസ്ഥാനം - ശങ്കർപൂർ

ദിഘാ കടലോര പ്രേദേശത്തിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ കടലോര ഗ്രാമമാണ് ശങ്കർപൂർ. ദിഘാ അതുപോലെ തന്നെയുള്ള മറ്റൊരു ബീച്ച് റിസോർട്ട് നഗരമാണ്. പശ്ചിമബംഗാളിലെ കുപ്രസിദ്ധമായ മറ്റു കടൽതീരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശങ്കർപൂർ ബീച്ചീനും ദിഘാ ബീച്ചിനും ആൾതിരക്കു കുറഞ്ഞ അന്തരീക്ഷ വ്യവസ്ഥിതിയുടെ പേരിൽ ഏറെ പ്രാധാന്യമുണ്ട്

പശ്ചിമ ബംഗാളിന്റെ കിഴക്കൻ മെഡിനിപൂർ ജില്ലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗര ജീവിതത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അകന്നു നിന്നുകൊണ്ട് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശാന്തമാക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ശങ്കർപൂരിനടുത്തായി നിരവധി മനോഹരമായ നിരവധി ബീച്ചുകൾ നിലകൊള്ളുന്നു. അവയെല്ലാം നിങ്ങളെ സന്തോഷിപ്പിച്ചുകൊണ്ട് വളരെക്കാലം ഇവിടെ തങ്ങാൻ നിർബന്ധിതരാക്കും

ഇവിടെ ശങ്കർപൂരിൽ വന്നെത്തുന്ന എല്ലാ സഞ്ചാരികളും തീർച്ചയായും സന്ദർശിക്കേണ്ട കടലോരങ്ങൾ ചുവടെ പറയുന്നവയാണ് .

PC: Biswarup Ganguly

ശങ്കർപൂർ ബീച്ച്

ശങ്കർപൂർ ബീച്ച്

നിശ്ശബ്ദതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മധ്യേ നിന്നുകൊണ്ട് ഒരു ഒഴിവുകാലം ആഘോഷിക്കാനായി ആരാണ് ആഗ്രഹിക്കാത്തത്..? പശ്ചിമബംഗാളിലെ കടലോരങ്ങളുടെ അനന്ത സൗന്ദര്യത്തെയും പ്രകൃതി ഭംഗിയേയും വെറുതെ നോക്കിയിരുന്നു സമയം കളയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ശങ്കർപൂർ ബീച്ച് തീർച്ചയായും നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തണം. പച്ചപ്പു നിറഞ്ഞ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട ഈ കടൽതീരം എല്ലാ പ്രശ്നങ്ങളും മറന്ന് സ്വയം ഉല്ലാസവാനായി ഇരിക്കാൻ അവസരമൊരുക്കുന്ന മികച്ച ഒരു ലക്ഷ്യസ്ഥാനമാണ്

ദിഘാ ബീച്ച്

ദിഘാ ബീച്ച്

സ്വദേശത്തും വിദേശത്തും നിന്നുമെത്തുന്ന നിരവധി ആളുകൾ ഒരേപോലെ സന്ദർശിക്കുന്ന കടലോരങ്ങളിൽ ഒന്നാണ് ദിഘ ബീച്ച്. അതുകൊണ്ടുതന്നെ, തിരക്കേറിയ സമയങ്ങളിൽ വന്നെത്തിയാൽ ഈ കടലോരത്ത് നിങ്ങൾക്ക് നൂറുകണക്കിന് ടൂറിസ്റ്റുകളെയും സന്ദർശകരേയും കാണാൻ കഴിയും. തീരനഗര പ്രദേശമായ ദിഘയിലാണ് ഈ കടലോരം സ്ഥിതിചെയ്യുന്നത്. ഗവർൺമെന്റ് ഏറ്റവുമധികം ശ്രദ്ധചെലുത്തി ശുദ്ധപൂർണമായി പരിപാലിക്കുന്ന ചുരുക്കം ചില ബീച്ചുകളിലൊന്നാണ് ഇത്. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിൽ സ്വയം നഷ്ടപ്പെട്ടുപോകാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ദിഘാ ബീച്ച് സന്ദർശിക്കുക. അതോടൊപ്പം തന്നെ ഇവിടുത്തെ തുറസ്സായ ആകാശത്തിന്റെ അതിവ സൗന്ദര്യം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പോലെ തോന്നിപ്പിക്കും..

PC: Atudu

 മന്ദർമ്മാണി ബീച്ച്

മന്ദർമ്മാണി ബീച്ച്

അവിശ്വസനീയമായ സൗന്ദര്യ പ്രഭയെ മുടിക്കെട്ടിവച്ചിരിക്കുന്ന അന്തരീക്ഷ വ്യവസ്തിയാണ് മന്ദർമ്മാണി ബീച്ചിൽ വന്നെത്തിയാൽ നിങ്ങൾക്ക് കാണാൻ കഴിയുക. ശങ്കർപൂരിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പ്രഭാത സവാരിക്കുും സന്ധ്യാസമയത്ത് ഉള്ള നടത്തത്തിനും അനുയോജ്യമായ സ്ഥലമാണ് ഇത്. പ്രഭാത പ്രദോഷ വേളകളിലെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും അവിസ്മരണീയമായ കാഴ്ചകൾ കണ്ണുകളെ കോൾമയിർ കൊള്ളിക്കുന്നതാണ്.. ഈ സമയങ്ങളിൽ ഇവിടെ പ്രത്യക്ഷപ്പെടുന്ന പ്രകൃതിചാരുതയെ ചിത്രങ്ങളായി പകർത്തിയെടുക്കാനായി വന്നെത്തുന്ന നിരവധി ഫോട്ടോഗ്രാഫർമാരെ നിങ്ങൾക്ക് അപ്പോഴിവിടെ കാണാൻ കഴിയും. ചക്രവാളത്തിന്റെ ആനന്ത സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മന്ദർമ്മാണി ബീച്ചിലേക്ക് ഒരിക്കലെങ്കിലും ഒരു യാത്ര ആവശ്യമല്ലേ...?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X