» »ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി ഒരിടം

ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി ഒരിടം

Written By: Elizabath

ജീവിതം ആസ്വദിക്കാന്‍ മാത്രം ഉള്ളതാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള നഗരമാണ് ബെംഗളുരു.
വി.വിപുരത്തെ ഭക്ഷണശാലകളും കൊമേഷ്യല്‍ സ്ട്രീറ്റിലെ ഷോപ്പിങ്ങും എം.ജി റോഡിലെ പാര്‍ട്ടികളും സിനിമകളും നീണ്ട നടപ്പാതകളും ലാല്‍ ബാഗ് പോലുള്ള പൂന്തോട്ടങ്ങളുമൊക്കെ ചേര്‍ന്ന് ബെംഗളുരുവിനെ ഒരു സ്വര്‍ഗ്ഗം തന്നെയാക്കി മാറ്റിയിരിക്കുകയാണ്. 

 ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി മലമുകളിലെ കോട്ടകള്‍

എന്നാല്‍ ഈ അടിച്ചുപൊളി മാത്രമല്ല ബെംഗളുരു. പ്രധാനപ്പെട്ട സ്ഥലങ്ങളെയൊക്കെ ആളുകള്‍ മൂടുമ്പോള്‍ ഇതൊന്നുമില്ലാതെ കുറച്ചിടങ്ങള്‍ ബാക്കിയാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ ശാന്തമായിരിക്കുന്ന കുറച്ച് ഇടങ്ങള്‍.

kommaghatta

PC: Srushti

അത്തരത്തിലുള്ള ഒരിടമാണ് ബെംഗളുരുവിലെ കൊമ്മഗട്ട തടാകം.
പ്രശസ്തമായ എന്‍െഎസിഇ(നൈസ്)റോഡിന് സമീപം കെങ്കേരിയില്‍ സ്ഥിതി ചെയ്യുന്ന കൊമ്മഗട്ട തടാകം ഇവിടുത്തെ ശാന്തമായ ഓഫ് ബീറ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ഒഴിവു ദിവസങ്ങള്‍ മടുപ്പിക്കാത്ത രീതിയില്‍ പുറത്തിറങ്ങി ചെലവഴിക്കണമെന്ന് തോന്നുമ്പോല്‍ കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരിടമാണിത്.

kommaghatta

PC: Srushti

വളരെ മനോഹരമായി പരിപാലിക്കപ്പെടുന്ന ഈ തടാകവും പരിസരവും സന്ദര്‍ശകരെ തീര്‍ച്ചയായും മറ്റൊരു ലോകത്തെത്തിക്കും എന്നതില്‍ സംശയമില്ല. മരങ്ങളും പൂച്ചെടികളുമൊക്കെയായി ശാന്തമായ ഒരു അന്തരീക്ഷമാണ് ഇവിടെയെത്തുന്നവര്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നത്.

kommaghatta

PC: Srushti

ഒട്ടേറ പക്ഷികള്‍ ദിവസവും വന്നുപോകുന്ന ഇവിടം പക്ഷിനിരീക്ഷണത്തിന് താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരിടമാണ്.
വൈകുന്നേരങ്ങള്‍ അലസമായി സൂര്യാസ്തമയവും കണ്ട് ചിലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടേക്ക് കടന്നുവരാം. മഴപെയ്യുമ്പോള്‍ ഇവിടെ സന്ദര്‍ശിക്കുന്ന്ത മികച്ച ഒരനുഭവമായിരിക്കും.

kommaghatta

PC: Srushti

ബെംഗളുരുവില്‍ സര്‍വ്വീസ് നടത്തുന്ന ബി.എം.ടി.സി. 221, 401M തുടങ്ങിയ ബസുകള്‍ കെങ്കേരി വഴിയാണ് കടന്നുപോകുന്നത്.