Search
  • Follow NativePlanet
Share
» »അറവാന് മംഗല്യഭാഗ്യമില്ല... ചടങ്ങ് മു‌ടങ്ങി കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം

അറവാന് മംഗല്യഭാഗ്യമില്ല... ചടങ്ങ് മു‌ടങ്ങി കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം

അറവാന് മംഗല്യഭാഗ്യമില്ല... ചടങ്ങ് മു‌ടങ്ങി കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം

വിചിത്രമെന്നു തോന്നിപ്പിക്കുന്ന പല ആചാരങ്ങള്‍ക്കൊണ്ടും തമിഴ്നാട് പ്രസിദ്ധമാണ്. ജെല്ലിക്കെട്ടും ആളിക്കത്തുന്ന തീയുടെ മുകളിലൂടെ നടക്കുന്ന തീമിതിയും ഒക്കെ ഇവിടുത്തുകാര്‍ക്ക് ഏറെ സുപരിചിതവും പുറംനാട്ടുകാര്‍ക്ക് അത്ഭുതവുമാണ്. അത്തരത്തില്‍ എടുത്തു പറയേണ്ട ഒരു ക്ഷേത്രമാണ് തമിഴ്നാട് വില്ലുപുരത്തുള്ള കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം. ചിത്ര പൗര്‍ണ്ണമി നാളില്‍ നടക്കുന്ന ട്രാന്‍സ്ഡെന്‍ജര്‍ വിവാഹ ആഘോഷങ്ങളാണ് ഇവിടുത്ത പ്രത്യേകത. വായിക്കാം...

കൂത്താണ്ടവര്‍ ക്ഷേത്രം‌

കൂത്താണ്ടവര്‍ ക്ഷേത്രം‌

വളരെ വ്യത്യസ്തങ്ങളായ ആചാരങ്ങള്‍ക്കു പേരുകേട്ടിരിക്കുന്ന ക്ഷേത്രമാണ് വില്ലുപുരത്തുള്ള കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം.
ട്രാന്‍സ്ജെന്‍ഡറുകളായ ആളുകളുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളില‌ൊന്നായ ചിത്രപൗര്‍ണ്ണമി ഉത്സവമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെടുന്ന ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.‌

കൂത്താണ്ടവരുടെ കഥ ഇങ്ങനെ

കൂത്താണ്ടവരുടെ കഥ ഇങ്ങനെ

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ടതാണ് കൂത്താണ്ടവര്‍ എന്ന അറവാന്റെ കഥ. അര്‍ജുനന്‍റെ പുത്രനായാണ് പുരാണങ്ങളില്‍ അറവാനെ വിവരിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു പോകുന്നതിനു മുന്‍പായി വിവാഹം കഴിക്കണമെന്നായിരുന്നു അറവാന്റെ ആഗ്രഹം. എന്നാല്‍ യുദ്ധത്തില്‍ എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെ‌ടുന്ന ഒരാള്‍ക്കു വേണ്ടി സ്വന്തം ജീവിതം കളയുവാന്‍ ആരും തയ്യാറല്ലായിരുന്നു. അവസാന നിമിഷം കൃഷണന്‍ മോഹിനിയായെത്തി അറവാന്‍റെ ആഗ്രഹം സാധിച്ചു കൊടുത്തുകയായിരുന്നു. അങ്ങനെ തന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കി കുരുക്ഷേത്ര യുദ്ധത്തിനു പോയ അറവാന്‍ യുദ്ധത്തില്‍ മരണപ്പെട്ടു എന്നാണ് പുരാണം പറയുന്നത്. ഇരവാന്‍ എന്നും കൂത്താണ്ടവര്‍ അറിയപ്പെടുന്നു.

അറവാനു പത്നിമാരാകുവാന്‍

അറവാനു പത്നിമാരാകുവാന്‍

വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകാതിരുന്ന അറവാനു പത്നിമാനായെത്തി ആഗ്രഹ പൂര്‍ത്തികരണം നടത്തുന്ന ചടങ്ങാണ് ഇവിടെയുള്ളത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവരാണ് ഇവിടെ കൂടുതലായും എത്തുന്നത്.

അറവാണികള്‍

അറവാണികള്‍

അറവാണി എന്നാണ് ‌ട്രാന്‍സ് ജെന്‍ഡേഴ്സ് അറിയപ്പെടുന്ന മറ്റൊരു പേര്. അറവാന്‍റെ ആളുകള്‍ എന്ന നിലയിലാണ് അറവാണികള്‍ എന്ന പേരു വന്നത്. തിരുനങ്കൈ എന്നും ഇവരെ വിളിക്കുന്നു. അറവാന്‍റെ വധുവായാണ് ഇവിടുത്തെ ആഘോഷത്തിന് ഓരോ ട്രാന്‍സ് ജെന്‍ഡറും എത്തുന്നത്,

ചിത്ര പൗര്‍ണ്ണമി നാളില്‍

ചിത്ര പൗര്‍ണ്ണമി നാളില്‍

ചിത്ര പൗര്‍ണ്ണമി നാളിനോട് അടുപ്പിച്ച് 18 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ഏപ്രില്‍ അല്ലെങ്കില്‍ മേയ് മാസത്തിലാണ് തമിഴ് മാസമായ ചിത്തിര വരുന്നത്. ആദ്യ 16 ദിവസങ്ങള്‍ ഡാന്‍സും പാട്ടും മേളവും മത്സരങ്ങളും നാടകങ്ങളും സെമിനാറുകളും ഒക്കെയായി കടന്നുപോകും. ചിത്തിര മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനാണ് ചിത്രപൗര്‍ണ്ണമിയുടെ പ്രത്യേകത.

ഒറ്റ നാളില്‍ നീണ്ടു നില്‍ക്കുന്ന ദാമ്പത്യം

ഒറ്റ നാളില്‍ നീണ്ടു നില്‍ക്കുന്ന ദാമ്പത്യം

പിന്നീട് വരുന്ന രണ്ട് ദിവസങ്ങളാണ് ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങള്‍. 17-ാം ദിനം ക്ഷേത്രപുരോഹിതന്മാര്‍ മംഗല്യ സൂത്രയുള്ള താലി ഇവിടെ എത്തുന്ന ട്രാന്‍സ് ജെന്‍ഡറുകളുടെ കഴുത്തില്‍ താലി കെട്ടും. അങ്ങനെ ഒറ്റ രാത്രി മാത്രം ആരവന്‍റെ പത്നിമാരായി മാറും. അവസാനത്തെ ദിവസമായ പതിനെട്ടാമത്തെ ദിവസം ആരവന്‍ കൊല്ലപ്പെടുന്നതിന്റെ ഓര്‍മ്മയില്‍ അവര്‍ താലിയുമ ആഭരണങ്ങളും വലിച്ചെറിഞ്ഞ് വിധവകളേപ്പോലെ കര‍ഞ്ഞും നിലിവിളിച്ചും ആഘോഷങ്ങള്‍ അവസാനിക്കും.

ആഘോഷങ്ങള്‍ ഇങ്ങനെ

ആഘോഷങ്ങള്‍ ഇങ്ങനെ


ട്രാന്‍സ് ജെന്‍ഡറായ വ്യക്തികള്‍ അവരുടെ പരമ്പരാഗത ആഘോഷങ്ങളിലൊന്നായ കുമ്മി അടിയും ഇവിടെ നടത്തും. വിവാഹിതരായ ശേഷമാണ് ഈ ച‌ടങ്ങ് നടത്തുക. പതിനെട്ടാം ദിവസം രഥം വലിക്കുന്ന ചടങ്ങും ഇതിന്റെ ഭാഗമായുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ് ജെന്‍ഡര്‍ ആഘോഷം‌

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ് ജെന്‍ഡര്‍ ആഘോഷം‌

തങ്ങള്‍ നേരിടേണ്ടി വരിന്ന അവഗണനകളിലും ഒറ്റപ്പെടുത്തലുകളില്‍ നിന്നുമെല്ലാം മാറി സന്തോഷത്തോടെ തങ്ങള്‍ അംഗീകരിക്കപ്പെടുന്ന ഒരിടത്ത് ഒത്തുകൂടുവാനുള്ള അവസരമാണ് ട്രാന്‍സ് ജെന്‍ഡറുകളായ ആളുകള്‍ക്ക് ഈ ചടങ്ങ് നല്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ജെന്‍ഡര്‍ ആഘോഷം കൂടിയാണിത്,

ഈ വര്‍ഷമില്ല‌

ഈ വര്‍ഷമില്ല‌


കോവിഡ് പ്രരിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളെല്ലാം അടച്ചിരിക്കുന്നതിനാല്‍ ഇത്തവണ കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ച‌ടങ്ങുകളൊന്നും നടന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആയിരക്കണക്കിന് ട്രാന്‍സ് ജെന്‍ഡറുകളും വിശ്വാസികളും ഇവിടെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവാഗം എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്. വില്ലുപുരത്തു നിന്നും 25 കിലോമീറ്ററും ഉലുണ്ടുര്‍പേട്ടില്‍ നിന്നും 15 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. വില്ലുപുരത്താണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഭയവും കഷ്ടതകളും അകറ്റുവാന്‍ നരസിംഹ ക്ഷേത്രങ്ങള്‍ഭയവും കഷ്ടതകളും അകറ്റുവാന്‍ നരസിംഹ ക്ഷേത്രങ്ങള്‍

ട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാതട്രാന്‍സ്ജെന്‍ഡറുകള്‍ ദൈവമായി ആരാധിക്കുന്ന ബഹുചരാ മാത

Read more about: temple lockdown tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X