ഇതുവരെ കേട്ട ക്ഷേത്രകഥകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന്റേത്. കൊല്ലം ജില്ലയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം തന്റെ ഭക്തന്റെ ആയുസ്സ് നീട്ടിക്കൊടുത്ത ശിവന്റെ കഥയാൽ പ്രസിദ്ധമാണ്. കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിൽ പേരുകേട്ട പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം...

ആയുസ്സ് നീട്ടിക്കിട്ടിയ ക്ഷേത്രം
കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന് കഥകളും ഐതിഹ്യങ്ങളും ഒരുപാടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം മലബാറുകാരനായ ബ്രാഹ്മണന്‍റേതാണ്. ഒരിക്കൽ തന്റെ ആയുസ്സു തീരാനായി എന്നു ജാതകത്തിലൂടെ അറിഞ്ഞ ബ്രാഹ്മണൻ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ 41 ദിവസത്തെ ഭജനയ്ക്കെത്തി.അവസാന ദിവസം രാത്രി ഒരാൾ ബ്രാഹ്മണന്റെ സ്വപ്നത്തിലെത്തി ഇനി ഇവിടെയിരുന്നിട്ടു കാര്യമില്ലെന്നും പടിഞ്ഞാറ്റിൻകരയിലേക്ക് പോകുവാനും ആവശ്യപ്പെട്ടു. അങ്ങനെ പടിഞ്ഞാറ്റിൻകരയിലെത്തിയ അദ്ദേഹം അവിടെ ഭജന തുടർന്നു. ഭജനയുടെ 41-ാം ദിവസം കുളത്തിൽ പോയി വന്ന അദ്ദേഹത്തിന്റെ പിന്നാലെ ഒരു സര്‍പ്പം വന്നു. ക്ഷേത്രത്തിന്റെ നാലമ്പലം വരെ ആ നാഗം ഇദ്ദേഹത്തെ പിന്തുടർന്നു. ഒടുവിൽ രക്ഷയ്ക്കായി ഇളയിടത്തപ്പന്റെ നടയിൽ കയറി. ആരാധനയ്ക്കായി അടച്ചിട്ടിരുന്ന നട പെട്ടന്ന് തുറക്കുകയും അതിനുള്ളിൽ നിന്നും ഒരു പരുന്ത് വന്ന് ഈ നാഗത്തെ തൂക്കിയെടുത്ത് പറക്കുകയും അതിനെ കൊല്ലുകയും ചെയ്തു. ഇവിടം പിന്നീട് ജഡായു കാവ് എന്നറിയപ്പെടുകയായിരുന്നു. തന്റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ നിർമ്മിച്ചു നിർമ്മിച്ചു കൊടുത്തു. അതാണ് കൊടുത്ത ഗോശാലയാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല.

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
പരമ ശിവനെയും പാർവ്വതിയെയും പ്രധാന മൂർത്തികളായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വാസം. ഒരേ ശ്രീകോവിലിലാണ് ശ്രീരാമനെയും പാർവ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത് എങ്കിലും ശിവൻ പടിഞ്ഞാറുഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായാണ് ഇരിക്കുന്നത്. പെരുന്തച്ചനാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകൃഷ്ണൻ, ഗണപതി, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവരെ ഇവിടെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നു.
PC:കാക്കര

കഥകളിയും പടിഞ്ഞാറേക്കര ക്ഷേത്രവും
കഥകളിയുടെ ആദ്യകാലരൂപങ്ങൾ അരങ്ങേറിയ ക്ഷേത്രം എന്ന നിലയിലും പടിഞ്ഞാറേക്കര ക്ഷേത്രത്തെ അടയാളപ്പെടുത്താം. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് രൂപം കൊടുത്ത രാമനാട്ടമാണല്ലോ പിന്നീട് കഥകളിയായി മാറുന്നത്.
PC:Elroy Serrao

എട്ടു ദിവസത്തെ തിരുവുത്സവം
എട്ടു ദിവസത്തെ തിരുവുത്സവം
ശിവരാത്രി ഉൾപ്പെടെ മിക്ക ആഘോഷങ്ങളും ക്ഷേത്രത്തിൽ കൊണ്ടാടുന്നു. തിരുവുത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷം,കുംഭമാസത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ആഘോഷം.
ആയുസു കൂട്ടി കിട്ടുന്നതിനു വേണ്ടി വംശശത്രുവായ ഗരുഡനോട് പ്രാർഥിച്ച് ആയുസു കൂട്ടുവാനെത്തുന്ന നാഗങ്ങൾ.
തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന് ജീവന് വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ?
PC:Manojk