Search
  • Follow NativePlanet
Share
» »കാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസി

കാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസി

കാടിനുള്ളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന പാത.. അഞ്ചും പത്തുമല്ല, നീണ്ട അറുപത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു ഗവി യാത്ര

കാടിനുള്ളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന പാത.. അഞ്ചും പത്തുമല്ല, നീണ്ട അറുപത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു യാത്ര, യാത്രയ്ക്കിടയിൽ വഴിയരുകിൽ കാഴ്ചക്കാരായി ആനയും മാനുകളും.. വഴിനീളെ പച്ചപ്പിന്‍റെ പൂരക്കാഴ്ച.. ഇങ്ങനെയൊരു യാത്രയ്ക്ക് എത്ര രൂപ മുടക്കേണ്ടി വരും? പേടിക്കേണ്ട, കീശ കീറില്ല, അതും നമ്മുടെ സ്വന്തം കെഎസ്ആർടിസിയ്ക്ക് ഒപ്പം യാത്ര ചെയ്യുമ്പോൾ. സഞ്ചാരികൾക്കിടയിൽ ഹിറ്റായി മാറിയ ഗവി യാത്ര ഇതാ കോട്ടയത്തു നിന്നും തുടങ്ങിയിട്ടുണ്ട്.

ഗവി

ഗവി

കേരളത്തിലെ യാത്രക്കാരുടെ സ്വപ്നഭൂമികളിൽ ഒന്നാണ് ഗവി. കാടിന്‍റെ ഭംഗിയും പ്രകൃതിയുടെ മനോഹാരിതയും മൂടൽമഞ്ഞിന്റെ കുളിരും കാഴ്ചകളുടെ അത്ഭുതവുമൊരുക്കി കാത്തിരിക്കുന്ന നാട്. കാടിനുള്ളിലൂടെ കടന്നുപോകുനന യാത്ര തന്നെയാണ് എന്നും ഗവിയുടെ 'ഹൈലൈറ്റ്'. കാടിനുള്ളിലെ തണുപ്പുകൊണ്ട് കാട്ടാറുകളുടെ ശബ്ദം കേട്ട് ഈ വഴിയൊന്നു കടന്നുപോകണെമന്നാഗ്രഹിക്കാത്തവർ കാണില്ല. സമുദ്ര നിരപ്പിൽ നിന്നും 3400 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

വഴിയും കാഴ്ചയും

വഴിയും കാഴ്ചയും

കാടിനുള്ളിലൂടെ ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂർ യാത്രാണ് ഗവി പാക്കേജിൽ നിങ്ങൾക്ക് ലഭിക്കുന്നത്. ഇഷ്ടംപോലെ കാഴ്ചകളാണ് നിങ്ങളെ യാത്രയിൽ കാത്തിരിക്കുന്നത്. . മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിങ്ങനെ കെഎസ്ഇബിയുടെ അഞ്ച് ഡാമുകളും കാണുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും യാത്ര മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്

കോട്ടയത്തു നിന്നു പോകാം

കോട്ടയത്തു നിന്നു പോകാം

കേരളത്തിലെ മറ്റെല്ലാ ഡിപ്പോകൾക്കും ഒപ്പം, കോട്ടയത്തു നിന്നും ഗവി ബജറ്റ് യാത്രാ പാക്കേജ് ഒരുക്കിയിട്ടുണ്ട്. അറുപത് കിലോമീറ്റർ കാനനയാത്രയും ഗവിയിലെ ബോട്ടിങ്ങും പിന്നെ ഉച്ചയൂണും ടിക്കറ്റ് നിരക്കും ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് നിരക്ക്. പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരികെയെത്തും. സീറ്റുകളുടെ ലഭ്യതയെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചും അറിയുവാൻ 94958 76723, 85478 32580 , 85475 64093 എന്നീ നമ്പറുകളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5.00 മണിക്കും ഇടയിൽ ബന്ധപ്പെടാം.

 സുരക്ഷിതം കെഎസ്ആർടിസി യാത്ര

സുരക്ഷിതം കെഎസ്ആർടിസി യാത്ര

നിശ്ചിത എണ്ണം സ്വകാര്യ വാഹനങ്ങള്‍ക്കു മാത്രമേ ഗവിയിലേക്ക് ഓരോ ദിവസവും പ്രവേശനം അനുവദിക്കാറുള്ളൂ. മൂൻകൂട്ടി, ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത് വേണം യാത്ര ചെയ്യുവാൻ, . എന്നാൽ സുരക്ഷിതമായ യാത്ര കെഎസ്ആർടിസിയിലുള്ളതായിരിക്കും, വന്യജീവികൾ വഴിയിൽ എപ്പോൾ വേണമെങ്കിലും കൺമുന്നിലെത്തുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം അപകടങ്ങൾ കെഎസ് ആർടിസിയിലെ യാത്ര വഴി ഒഴിവാക്കുവാൻ സാധിക്കും. വ്യൂ പോയിന്‍റുകളിൽ നിന്ന് ഫോട്ടോ എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചുഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചു

സാധാരണ യാത്രയ്ക്ക്

സാധാരണ യാത്രയ്ക്ക്

കെഎസ്ആർടിസിയുടെ പാക്കേജ് ബുക്ക് ചെയ്യാതെ പ്രതിദിന സർവീസുകളിലും ഗവിയിലേക്ക് യാത്ര പോകാം . കുമളിയിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ യാത്ര ആരംഭിക്കാം. പരിമിതിമായ സർവീസുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നതിനാൽ യാത്ര കൃത്യമായി വേണം പ്ലാൻ ചെയ്യുവാൻ.

പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും കെഎസ്ആർടിസി പ്രതിദിന ഗവി സർവീസുകൾ നടത്തുന്നുണ്ട്.
ആദ്യ സർവീസ് പുലർച്ചെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഗവിയിൽ 10.30 ന്‌ എത്തി തുടർന്ന് കുമളിയിൽ 11:30 ന് എത്തിച്ചേരുന്നതാണ്. മടക്ക യാത്രയിൽ കുമുളിയിൽ നിന്നും 12.30ന് പുറപ്പെടുന്നത് ഗവിയിൽ 2:00നും പത്തനംതിട്ട 6:30നും എത്തിച്ചേരും.

രണ്ടാമത്തെ കെഎസ്ആർടിസി ബസ് സർവീസ് രാവിലെ 6.30ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് 11.00 മണിക്ക് ഗവിയിലും 12.45ന് കുമളിയിലും എത്തും. തിരികെ 1.30ന് പുറപ്പെട്ട് ഗവിയിൽ 3:00നും പത്തനംതിട്ട 7:30നും എത്തിച്ചേരും. കുമളിയിൽ നിന്നും രാവിലെ 5.40ന് തുടങ്ങുന്ന ബസ് സർവീസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45നും എത്തും,. മടക്ക യാത്രയിൽ പത്തനംതിട്ടയിൽ നിന്നും 12.30ന് യാത്ര ആരംഭിക്കുന്ന ബസ് ഗവിയിൽ 3.45നും കുമളിയിൽ 6.45നും എത്തും.

ജീവിതം പൊളിക്കാം, പക്ഷേ ചെലവ് കൈ പൊള്ളിക്കും.. അറിയാം ഈ നഗരങ്ങൾജീവിതം പൊളിക്കാം, പക്ഷേ ചെലവ് കൈ പൊള്ളിക്കും.. അറിയാം ഈ നഗരങ്ങൾ

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X