ലക്ഷദ്വീപ് എന്നും മലയാളികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. സോഷ്യൽ മീഡിയയിലും ട്രാവൽ സൈറ്റുകളിലും ഒക്കെ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് എങ്ങനെ ലക്ഷദ്വീപ് പോകാം, കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് എപ്പോഴാണ് ഫ്ലൈറ്റ് സർവീസ് ഉള്ളത് എന്നിങ്ങനെ ഇഷ്ടംപോലെ സംശയങ്ങൾ. പൊതുവേ വേഗത്തിലും എളുപ്പത്തിലും ലക്ഷദ്വീപിൽ പോകാൻ ആളുകൾ ആശ്രിക്കുന്നത് വിമാന സർവീസാണ്.
ഇപ്പോഴിതാ, ലക്ഷദ്വീപ് സഞ്ചാരികൾക്ക് സന്തോഷിക്കാൻ പുതിയൊരു വാർത്ത വന്നിരിക്കുകയാണ്. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ പ്രധാന ദ്വീപായ അഗത്തിയിലേക്ക് പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ. ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇനി എപ്പോൾ വേണെമങ്കിലും പോകാവുന്ന വിധത്തിലാണ് സര്‍വീസ്.

കോഴിക്കോട് നിന്ന് സർവീസ് ആരംഭിച്ച് കൊച്ചി വഴി അഗത്തിയിലേക്ക് പോകുന്ന വിധത്തിലാണ് പ്രതിദിന സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തിരികെ അഗത്തിയിൽ നിന്ന് കൊച്ചി വഴി കോഴിക്കോടും എത്തും. മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കോഴിക്കോട് നിന്ന് കയറി കൊച്ചി വഴി അഗത്തിയിലെത്താം.
വിനോദസഞ്ചാരികളെ മാത്രമല്ല, ബിസിനസം സാധ്യതകളും മുന്നില്‌കണ്ടാണ് ഇൻഡിഗോ അഗത്തി സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വേഗത്തിലെത്താം എന്നതിനാൽ കുറഞ്ഞ ദിവസത്തെ ലീവുള്ളവർക്കും ലക്ഷദ്വീപ് എന്ന യാത്രാ സ്വപ്നം സഫലമാകും.
കോഴിക്കോട്- കൊച്ചി- അഗത്തി ഇൻഡിഗോ വിമാനം 6E 7005 കോഴിക്കോട് നിന്ന് രാവിലെ 10.20ന് പുറപ്പെട്ട് 10.55 ന് കൊച്ചിയിൽ എത്തും. കൊച്ചിയിൽ നിന്ന് 11.25 ന് എടുത്ത് ഉച്ചയ്ക്ക് 1.00 മണിയോടെ അഗത്തിയിലെത്തും. തിരികെ അഗത്തിയിൽ നിന്നും കൊച്ചിയിലേക്കുള്ള 6E 7006 ഉച്ചയ്ക്ക് 12.10 ന് അഗത്തിയിൽ നിന്ന് പുറപ്പെട്ട് 1.25 ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് 1.35 ന് എടുക്കുന്ന വിമാനം 2.30ന് കോഴിക്കോട് ലാൻഡ് ചെയ്യും. മേയ് 1 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒന്നാം തിയതി മുതലുള്ള ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.
ബാംഗ്ലൂർ-അഗത്തി വിമാന സർവീസ്
നേരത്തെ ഇൻഡിഗോ ബാംഗ്ലൂരിൽ നിന്ന് അഗത്തിയിലേക്കും തതിരിച്ചും നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചിരുന്നു.
ഫ്ലൈറ്റ് നമ്പര്‍ 6E 7271 ബാംഗ്ലൂർ-അഗത്തി ദ്വീപ് വിമാനം മാർച്ച് 31 മുതൽ എല്ലാ ദിവസവും രാവിലെ 10.35 ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.00 മണിക്ക് അഗത്തിയിൽ എത്തും. തിരികെ ഫ്ലൈറ്റ് നമ്പര്‍ 6E 7272 -അഗത്തി ദ്വീപ്-ബാംഗ്ലൂർ ഫ്ലൈറ്റ് ഉച്ചകഴിഞ്ഞ് 1.20 ന് പുറപ്പെട്ട് 3.20 ന് ബാംഗ്ലൂരിൽ എത്തും. 6,910 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













