Search
  • Follow NativePlanet
Share
» »തമിഴ്നാടിൻറെ കവാടമായ കൃഷ്ണഗിരി

തമിഴ്നാടിൻറെ കവാടമായ കൃഷ്ണഗിരി

By Elizabath Joseph

കൊങ്കുനാടും ചേരരാജാക്കൻമാരും ഭരിച്ച് മുന്നോട്ടു നടത്തിയ ഒരിടം...ചുറ്റും നിറഞ്ഞു നിൽക്കുന്ന മലകളും കുന്നുകളും അതിർത്തി കാത്തു നിൽക്കുന്ന ഒരു നാട്... പറ‍ഞ്ഞു വരുന്നത് തമിഴ്നാടിൻറെ കവാടം എന്നറിയപ്പെടുന്ന കൃഷ്ണഗിരിയെക്കുറിച്ചാണ്. തമിഴ്നാട്ടിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണുള്ള ഇവിടം കൃഷിക്കാർക്ക് സ്വർഗ്ഗ തുല്യമായ സ്ഥലമാണ്. തമിഴ്നാട്ടിൽ ഇന്ന ഏറ്റവും അധികം വേഗതയിൽ വളർന്നു വികസനത്തിലേക്ക് കുതിക്കുന്ന ഇവിടം ചരിത്രത്തിനും മുന്നേ സഞ്ചരിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഇടമാണ്. പച്ചപ്പു നിറഞ്ഞ കൃഷ്ണഗിരിയുടെ വിശേഷങ്ങൾ...

തമിഴ്നാടിന്റെ കവാടം

തമിഴ്നാടിന്റെ കവാടം

പുരാതന കാലത്ത് തമിഴ്നാടിനെ പുറം നാടുകളിൽ നിന്നുള്ള അക്രമങ്ങണങ്ങളിൽ നിന്നും രക്ഷപെടുത്തിയിരുന്നത് കൃഷ്ണഗിരി ആയിരുന്നുവത്രെ. ഒരു കോട്ട പോലെ കാടുകളാലും മലകളാലും ചുറ്റപ്പെട്ടു കിടന്ന ഇവിടം കീഴടക്കുക എന്ന ഉദ്ദേശത്തിലെത്തുന്ന പുറം ശക്തികളിൽ നിന്നും കൃഷ്ണഗിരിയെ കാലങ്ങളോളം രക്ഷിച്ചുകൊണ്ടിരുന്നു.

PC:Saravankm

കൊങ്കു രാജാക്കൻമാർ മുതൽ വോഡയാർ വരെ

കൊങ്കു രാജാക്കൻമാർ മുതൽ വോഡയാർ വരെ

തമിഴ്നാടിന്റെ ചരിത്രത്തിലൂടെ കടന്നു പോയ എല്ലാ രാജവംശങ്ങളും ഭരണാധികാരികളും കൃഷ്ണഗിരിയെ നോട്ടമിട്ടിരുന്നു. പുറമേ നിന്നുള്ള അക്രമണങ്ങൾ തമിഴ്നാട്ടിലെത്താതിരിക്കാൻ കൃഷ്ണഗിരിയുടെ പ്രത്യേക ഭൂപ്രകൃതി സഹായിക്കുന്നു എന്നതിനാലായിരുന്നു ഇത്. ആദ്യ കാല കൊങ്കുനാടിന്റെ കീഴിലായിരുന്ന ഇവിടം പിന്നീട് ചേര സാമ്രാജ്യത്തിന്റെയും പിന്നീട് ചോള, പല്ലവ, തുടങ്ങി ഹൊയ്സാല, വിജയനഗര അവസാനം മൈസൂർ വിജയനഗര സാമ്രാജ്യം വരെ ഈ നാടിൻറെ ആധിപത്യ ഭരണം നീണ്ടു നിന്നു.

PC:Gandhirajan-KT

ബ്രിട്ടീഷ് പട്ടാളവും കൃഷ്ണഗിരിയും

ബ്രിട്ടീഷ് പട്ടാളവും കൃഷ്ണഗിരിയും

1794 ൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഇവിടെ ഒരു കമ്മട്ടം സ്ഥാപിച്ചിരുന്നുവത്രെ. ഇവിടെ നിന്നും സ്വർണ്ണം, വെള്ളി, ച്മ്പ് നാണയങ്ങളായിരുന്നു പുറത്തിറക്കിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഇവിടെ നിന്നും ധാരാളം ആളുകൾ യുദ്ധത്തിൽ പങ്കെടുക്കുകയും തങ്ങളുടെ ജീവൻ അതിനായി സമർപ്പിക്കുകയും ചെയ്തിരുന്നു.

ഒരു കാലത്ത ഇന്ത്യയിലെ തന്നെ ഏറ്റവും വികസിത പട്ടണങ്ങലിലൊരിടമായിരുന്നു ഇവിടം. ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഡോ. സി. രാജഗോപാലാചാരി ഈ നാട്ടുകാരനായിരുന്നു.

PC:A.danielwesley

തമിഴ്നാട്ടിലെ 30-ാം ജില്ല

തമിഴ്നാട്ടിലെ 30-ാം ജില്ല

ചരിത്രത്തിൽ കൃഷ്ണഗിരിക്കുന്ന പ്രത്യേക സ്ഥാനവും വിനോദ സഞ്ചാര രംഗത്ത് ഈ പ്രദേശത്തിനു നല്കുവാൻ സാധിക്കുന്ന സംഭാവനകളും ഒക്കെ പരിശോധിച്ച് കൃഷ്ണഗിരിയെ തമിഴ്നാട്ടിലെ മുപ്പതാമത്തെ ജില്ലയാക്കി മാറ്റിയിരുന്നു. ചരിത്രാതീത കാലം മുതലേ ജനവാസമുണ്ടായിരുന്ന ഇവിടം ആർക്കിയോളജിക്കൽ സർവ്വേയുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ച ഇടമാണ്. അതിൻറെ അടയാളങ്ങൾ ഇന്നും ഇവിടെ കാണുവാൻ സാധിക്കും.

PC:Santhoshkumar Sugumar

 കൃഷ്ണഗിരി കോട്ട

കൃഷ്ണഗിരി കോട്ട

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന കൃഷ്ണഗിരി കോട്ട ഇവിടുത്തെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവ രായലുവിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട കോട്ടയ്ക്ക് ഈ പേരു ലഭിക്കുന്നത് കൃഷ്ണ ദേവരായലുവിൽ നിന്നാണ്. കോട്ടയും പരിസര പ്രദേശങ്ങളും ബാരാമഹൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാലങ്ങളോളം ബീജാപ്പൂർ സുൽത്താൻരെ കീഴിലായിരുന്നു ഇവിടം.

PC:Hunter, James

കൃഷ്ണഗിരി ഡാം

കൃഷ്ണഗിരി ഡാം

തെൻപണ്ണെ നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന കൃഷ്ണഗിരി അണക്കെട്ട് ഇവിടുത്തെ കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. കൃഷ്ണഗിരി റിസർവോയർ പ്രോജക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി 1957 ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ കീഴിൽ ആരംഭിച്ച ഈ ഡാം കൃഷ്ണഗിരിയുടെ ടൂറിസം രംഗത്ത് വലിയ സംഭാവനകൾ നല്കുന്ന സ്ഥലമാണ്. അവധി ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്നുപോലും ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

PC:TheZionView

താലി

താലി

ലിറ്റിൽ ഇംഗ്ലണ്ട് എന്ന പേരിൽ അറിയപ്പെടുന്ന താലി ഹൊസൂരിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തിന് സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. താഴ്വരകളും കുത്തനെയുള്ള മലഞ്ചെരിവുകളും ഉള്ള ഇവിടെ തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി യൂറോപ്പിനോട് സമാനമായ കാലാവസ്ഥയുള്ള ഇടമാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ യൂറോപ്പ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. വർഷത്തിൽ എല്ലായ്പ്പോളും തീരെ തണുത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. പാലയക്കാരർ നിർമ്മിച്ച ഒരു കോട്ട ഇവിടെയുണ്ട്. 1530 ൽ നിർമ്മിക്കപ്പെട്ട ഈ കോട്ട കൃഷ്ണഗിരിയുടെ ഹെഡ്ക്വാർടേഴ്സായ ദേൻകനികോട്ടയിലാണ് ഉള്ളത്.

PC:L.vivian.richard

Read more about: travel tamil nadu forts rivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X