Search
  • Follow NativePlanet
Share
» »പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി

പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി

ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താനുള്ള അപൂര്‍വ്വ യാത്രാസരമാണ് കെഎസ്ആര്‍ടിസി കേരളത്തിലെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും എന്നും വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി കൈയ്യടി നേടാറുണ്ട്. നാലമ്പല യാത്രകളും,ബലിതര്‍പ്പണ യാത്രയും കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കുറഞ്ഞ ചിലവിലുള്ള യാത്രയും തിരുവനന്തപുരത്തെ സിറ്റി റൈഡുമെല്ലാം അതില്‍ ചിലത് മാത്രമാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു യാത്രയുമായി വന്നിരിക്കുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താനുള്ള അപൂര്‍വ്വ യാത്രാസരമാണ് കെഎസ്ആര്‍ടിസി കേരളത്തിലെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാക്കേജിനെക്കുറിച്ച് വായിക്കാം

പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര

പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര

ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്തുന്ന വിധത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന യാത്രയുടെ പേര് പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര എന്നാണ്. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ച് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര " എന്ന ടാഗ് ലൈനിലാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.

പാണ്ഡവ ക്ഷേത്രങ്ങൾ

പാണ്ഡവ ക്ഷേത്രങ്ങൾ

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ക്കൊപ്പം എണ്ണപ്പെടുന്നവയാണ് പാണ്ഡവ ക്ഷേത്രങ്ങൾ. പഞ്ചപാണ്ഡവന്മാരായ ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവിടങ്ങളിലാണ് പാണ്ഡവ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായാണ് ഇവയുള്ളത്. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ഇന്ത്യയില്‍ വേറെൊരിടത്തും ഇത്തരത്തിലുള്ള ക്ഷേത്രങ്ങളില്ല എന്നതും എടുത്തു പറയേണ്ടതാണ്. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു.

PC:Dvellakat

പാണ്ഡവ ക്ഷേത്രങ്ങൾ

പാണ്ഡവ ക്ഷേത്രങ്ങൾ

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ക്കൊപ്പം എണ്ണപ്പെടുന്നവയാണ് പാണ്ഡവ ക്ഷേത്രങ്ങൾ. പഞ്ചപാണ്ഡവന്മാരായ ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവിടങ്ങളിലാണ് പാണ്ഡവ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായാണ് ഇവയുള്ളത്. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ഇന്ത്യയില്‍ വേറെൊരിടത്തും ഇത്തരത്തിലുള്ള ക്ഷേത്രങ്ങളില്ല എന്നതും എടുത്തു പറയേണ്ടതാണ്. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു.

PC:Dvellakat

വേറെയും ക്ഷേത്രങ്ങള്‍

വേറെയും ക്ഷേത്രങ്ങള്‍

പാണ്ഡവ ക്ഷേത്രങ്ങള്‍ക്കൊപ്പം തന്നെ മഹാഭാരത വിശ്വാസങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന വേറെയും രണ്ടിടങ്ങള്‍ കൂടി യാത്രയില്‍ സന്ദര്‍ശിക്കുന്നുണ്ട്. പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവയാണവ. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വ സിക്കപ്പെടുന്നു. അഞ്ജാതവാസക്കാലത്ത് കൗരവർ കണ്ടെത്തും എന്ന് വന്നതിനാൽ പാണ്ഡവർ അപൂർണ്ണമാക്കി ഉപേക്ഷിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന അപൂർവ്വമായ കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

PC:Sugeesh

ആറന്മുള സദ്യ രുചിക്കാം

ആറന്മുള സദ്യ രുചിക്കാം

പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്രയിലെ മറ്റൊരു ആകര്‍ഷണം ആറന്മുള സദ്യയാണ്. ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതാണ്.
PC:pathanamthittatourism

ഓ‍ഡിയോ ടൂറും

ഓ‍ഡിയോ ടൂറും

യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും.

PC:Dvellakat

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും യാത്രകള്‍ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം

നെയ്യാറ്റിന്‍കര : 9809494954, 9946487925, 9846067232
തിരു:സിറ്റി : 9188619368
കാട്ടാക്കട : 9746970994, 0471 2290381
വെള്ളറട : 9447798610, 9446315776, 9995793129.
പാപ്പനംകോട് : 9495292599, 9447323208
പാറശ്ശാല : 9633115545.
വെള്ളനാട് : 8281235394.

കൊല്ലം ജില്ല

കൊല്ലം : 9447721659, 8921950903, 9496675635.
കൊട്ടാരക്കര : 9495872381, 9446787046, 9946527285.
ചാത്തന്നൂര്‍ : 9947015111.
പുനലൂര്‍ : 9446358456.
കുളത്തൂപ്പുഴ : 9447057841, 9544447201, 9846690903, 9605049722.
ആര്യങ്കാവ് : 9747024025, 9496007247

പത്തനംതിട്ട ജില്ല

അടൂർ : 9846460020, 9207014930, 9447302611, 9995195076, 9846719954.
പത്തനംതിട്ട : 9847042507, 9495752710, 6238309941.
കോന്നി : 8281855766, 9447044276.

 ആലപ്പുഴ, കോട്ടയം, ഇടുക്കി

ആലപ്പുഴ, കോട്ടയം, ഇടുക്കി

ആലപ്പുഴ

മാവേലിക്കര : 9947110905, 9446313991, 0479 2302282,
ചേര്‍ത്തല : 9633305188,9961412798, 9846507307.
കായംകുളം : 9605154114, 9605440234, 8590582667, 9447976834, 9400441002.
ആലപ്പുഴ : 9544258564, 9895505815, 8075034989, 9495442638, 9656277211, 9400203766.
എടത്വ : 9846475874, 9947059388, 04772215400.
ഹരിപ്പാട് : 9947812214, 9447975789, 9947573211.
ചെങ്ങന്നൂര്‍ : 9446191197,9496726515, 0479 2452352, 9497437656, 9846373247.

കോട്ടയം ജില്ല

കോട്ടയം : 8547832580, 9495876723
പാലാ : 9446587220, 6238385021, 0482-2212250,
പൊന്‍കുന്നം : 6238181406, 0408 - 28221333, 9447710007, 9400254908, 9447391123.
ചങ്ങനാശ്ശേരി : 9400861738, 9447502658.

ഇടുക്കി ജില്ല

മൂന്നാര്‍ : 9446929036, 9447331036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092.
കുമിളി : 9447800893, 9495160207, 04869224242.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്

എറണാകുളം ജില്ല

കോതമംഗലം : 9447984511, 9446525773
കൂത്താട്ടുകുളം : 9447223212
എറണാകുളം : 9846655449
അങ്കമാലി : 8547279264, 0484 2453050
പിറവം : 9847851253, 9497382752
മാള : 9745087060

തൃശ്ശൂര്‍ ജില്ല

ചാലക്കുടി : 9074503720, 9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.
ഗുരുവായൂര്‍: 9037790280

മലപ്പുറം ജില്ല

മലപ്പുറം : 9447203014, 9995726885, 9495306404, 04832734950
പെരിന്തല്‍മണ്ണ : 9447203014, 9048848436, 9544088226, 9745611975, 04933227342.
നിലമ്പൂര്‍ : 9447203014, 7012968595, 9745047521, 9447436967, 04931 223929

പാലക്കാട് ജില്ല

പാലക്കാട് : 9947086128

 കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസറഗോഡ്

കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസറഗോഡ്

കോഴിക്കോട്

താമരശ്ശേരി : 99846100728, 7306218456, 9656580148
തൊട്ടില്‍പ്പാലം : 8921241696
വടകര : 9495720820

വയനാട് ജില്ല

വയനാട് : 9895937213, 7012131461, 9349149150, 9447203014, 8086490817, 9447204881, 9447518598,04936220217.
കണ്ണൂര്‍ ജില്ല
കണ്ണൂര്‍: 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123
തലശ്ശേരി : 9496131288, 8089463675, 9048298740.
കാസറഗോഡ് ജില്ല
കാസറഗോഡ് : 8589995296

വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!

ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന നിഗൂഢ ക്ഷേത്രം!!ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന നിഗൂഢ ക്ഷേത്രം!!

Read more about: ksrtc pilgrimage temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X