Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞി, ഗവി, വയനാട്, കടമക്കുടി.. ഇഷ്ടംപോലെ യാത്രകൾ...തിരുവനന്തപുരത്തു നിന്നു പോകാം

നീലക്കുറിഞ്ഞി, ഗവി, വയനാട്, കടമക്കുടി.. ഇഷ്ടംപോലെ യാത്രകൾ...തിരുവനന്തപുരത്തു നിന്നു പോകാം

തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്ന് ഒക്ടോബർ - നവംബർ മാസങ്ങളിൽ ആറ് യാത്രകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വിശദമായി വായിക്കാം

കേരളത്തിന്‍റെ വിനോദസഞ്ചാരരംഗത്ത് വലിയ മാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളുടെ വരവോടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ ആളുകൾക്ക് കേരളത്തിലങ്ങോളമിങ്ങോളമുള്ള ബീച്ചുകളും കോട്ടകയും കുന്നുകളും ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും കണ്ട് സുരക്ഷിതമായുള്ള യാത്രയാണ് കെഎസ്ആർടിസി നല്കുന്നത്. വിനോദ യാത്രകൾക്ക് കൂടുതൽ ആളുകളെത്തിയതോടെ നിരവധി സർവീസുകളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്ന് ഒക്ടോബർ - നവംബർ മാസങ്ങളിൽ ആറ് യാത്രകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വിശദമായി വായിക്കാം

കുറഞ്ഞ ചിലവിൽ സുരക്ഷിതമായ യാത്ര

കുറഞ്ഞ ചിലവിൽ സുരക്ഷിതമായ യാത്ര

സാധാരണക്കാരായ ആളുകൾക്ക്, പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഒന്നോ രണ്ടോ ദിവസമെടുത്ത് പോയി വരുവാൻ സാധിക്കുന്ന യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്നത്. കുറഞ്ഞ ചിലവായതിനാൽ വളരെ മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. മൂന്നാർ, വയനാട്, നെഫിർറ്റി കപ്പലിലെ ഉല്ലാസ യാത്ര, കുമരകം മാമലക്കണ്ടം, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങളാണ് ബജറ്റ് യാത്രയിലെ പ്രധാന സ്ഥലങ്ങൾ.
തിരുവനന്തപുരം സിറ്റി യൂണിറ്റ് ഈ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുന്ന പ്രധാന യാത്രകളെക്കുറിച്ച് വായിക്കാം

കുറിഞ്ഞിപ്പൂക്കളെ കാണാൻ മൂന്നാർ യാത്ര

കുറിഞ്ഞിപ്പൂക്കളെ കാണാൻ മൂന്നാർ യാത്ര

മൂന്നാറിനു സമീപത്തുള്ള ശാന്തൻപാറയിലെ കള്ളിപ്പാറ മലനികൾ ഈ വര്‍ഷം അപൂർവ്വമായ കുറിഞ്ഞിപ്പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. തിരുവനന്തപുരത്തു നിന്നുമുള്ള സഞ്ചാരികൾക്ക് ഈ കാഴ്ചകളെ പരിചയപ്പെടുത്തുവാനായി തിരുവനന്തപുരം സിറ്റി യൂണിറ്റ് രണ്ട് മൂന്നാർ യാത്രകളാണ് നടത്തുന്നത്. ഒക്ടോബർ 23, 29 ദിവസങ്ങളിൽ നടത്തുന്ന യാത്രയ്ക്കുള്ള ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. 29ന് രാത്രി പുറപ്പെട്ട് 31 ന് അതിരാവിലെ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, സിഗററ്റ് പോയിന്‍റെ, ലാക്കാട്, ഗ്യാപ് റോഡ് വ്യൂ, പെരിയ കനാൽ, ആനയിറങ്കൽ ഡാം, തുടർന്ന് കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാഴ്ചകൾ, തുടർന്ന് ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കും.
ഒരാൾക്ക് യാത്രാ നിരക്ക് 1700 രൂപയാണ്. ഇതിൽ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല.

കൊച്ചി ഐലൻഡ് വിസിറ്റ്

കൊച്ചി ഐലൻഡ് വിസിറ്റ്

കൊച്ചിയിലെ ദ്വീപുകളിലേക്കുള്ള യാത്രയാണ് കൊച്ചി ഐലൻഡ് വിസിറ്റ്. ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന രീതിയിലാണ് ഇത് പ്ലാൻ ചെയ്തിരിക്കുന്നത്. . ചെറിയ കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായൽ, കടൽ വിഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാത്രി അത്താഴവും ബോട്ടിൽ ഡി.ജെ പാർട്ടിയും ആയി മൊത്തത്തിൽ അടിച്ചുപൊളിക്കുവാൻ പറ്റുന്ന യാത്രയാണിത്.

PC:Navin Shibu

നെഫിർറ്റിറ്റി ആഢംബര കപ്പലിൽ പോകാം

നെഫിർറ്റിറ്റി ആഢംബര കപ്പലിൽ പോകാം

അറബിക്കടലിൽ ആഢംബര കപ്പലിലെ യാത്രാനുഭവം സഞ്ചാരികൾക്കു നല്കുന്നതാണ് തിരുവനന്തപുരം സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന മറ്റൊരു യാത്ര. കൊച്ചിയിൽ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിലുള്ള യാത്ര വ്യത്യസ്തമായ യാത്രാനുഭവം നല്കുന്നു. കപ്പലിൽ ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം,ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് എന്നിങ്ങനെ ഒരുപാടിടങ്ങളുണ്ട്. അഞ്ച് മണിക്കൂർ സമയമാണ് കടലില്‍ കപ്പലില് ചിലവഴിക്കുവാൻ സാധിക്കുക. അതിൽ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) എന്നിവയും പാക്കേജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നവംബർ 15 ന് ആണ് ഈ യാത്ര നടത്തുന്നത്.

കുമരകവും ആലപ്പുഴയും

കുമരകവും ആലപ്പുഴയും

സിറ്റി യൂണിറ്റ് നടത്തുന്ന നവംബർ മാസത്തിലെ മറ്റൊരു യാത്രയാണ് കുമരകം ഹൗസ് ബോട്ട് യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവും. ഇതിന്റെ സമയം, യാത്രാ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല.

ഗവി യാത്ര

ഗവി യാത്ര

പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്കും തിരുവനന്തപുരം സിറ്റി യൂണിറ്റ് യാത്രകൾ സംഘടിപ്പിക്കുന്നു. നവംബർ 27 ന് ഗവി, പാഞ്ചാലിമേട് എന്നിവിടങ്ങൾ പോകുന്ന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ സമയം, യാത്രാ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല.

PC:Samson Joseph

യാത്രകൾ തുടരാം... ഗവിയിലേക്കുള്ള യാത്രകൾ വീണ്ടും ആരംഭിച്ചു.. സമയക്രമവും പ്രവേശനവുംയാത്രകൾ തുടരാം... ഗവിയിലേക്കുള്ള യാത്രകൾ വീണ്ടും ആരംഭിച്ചു.. സമയക്രമവും പ്രവേശനവും

വയനാട് യാത്ര

വയനാട് യാത്ര

തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് ഒരു യാത്രയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 2 പകലും 2 രാത്രിയും നീളുന്ന ഈ ഉല്ലാസ യാത്രയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും വിശദാംശങ്ങൾ അറിയുവാനും പേരുകൾ രജിസ്റ്റർ ചെയ്യാവാനും ഈ നമ്പറുകളിൽ ബന്ധപ്പെടാം (9 AM - 6 PM)
9995986658, 9388855554 , 8592065557,
9446748252, 9188619378.

ആൻഡമാൻ കാണാം അഞ്ചു ദിവസത്തിൽ.. കാഴ്ചകളുടെ അത്ഭുത ലോകത്തേയ്ക്ക് വിളിക്കുന്നത് ഐആർസിടിസിആൻഡമാൻ കാണാം അഞ്ചു ദിവസത്തിൽ.. കാഴ്ചകളുടെ അത്ഭുത ലോകത്തേയ്ക്ക് വിളിക്കുന്നത് ഐആർസിടിസി

നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X