Search
  • Follow NativePlanet
Share
» »ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്ര

ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്ര

ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്ര

By Elizabath

കുമാരപര്‍വ്വത...ട്രക്കിങ്ങും കാടുകയറ്റവും യാത്രയുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന ഡെസ്റ്റിനേഷന്‍...ഒരിക്കല്‍ പോയവര്‍, ആദ്യ യാത്ര എത്ര കഠിനമാണെങ്കിലും ഒന്നുകൂടി പോകണമെന്ന് ആഗ്രഹിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്ന്.. കര്‍ണ്ണാടകയിലെ മാത്രമല്ല, ദക്ഷിണെന്ത്യയിലെ തന്നെ കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടുകളിലൊന്നായ കുമാര പര്‍വ്വത യാത്രയുടെ വിശേഷങ്ങള്‍...

കുമാരപര്‍വ്വത

കുമാരപര്‍വ്വത

കര്‍ണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ കൊടുമുടികളിലൊന്നാണ് കുമാര പര്‍വ്വത.കൊടക് ജില്ലയിലെ പുഷ്പഗിരി വന്യജീവി സങ്കേതത്തത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെന്ന വിശേഷണവും കുമാരപര്‍വ്വതത്തിനുള്ളതാണ്.

 വനനിരകള്‍ക്കിടയിലൂടെ

വനനിരകള്‍ക്കിടയിലൂടെ

അത്യന്തം സാഹസികവും ശ്രമകരവുമായ യാത്രയാണ് കുമാരപര്‍വ്വതയിലേക്ക് വേണ്ടത്. ഒരു ഭാഗത്ത് ബിസ്ലെ റിസര്‍വ്വ് വനവും മറുഭാഗത്ത് കുക്കെ സുബ്രഹ്മണ്യ വനനിരകളുമാണ് കുമാരവര്‍വ്വതത്തെ ചുറ്റിയുള്ളത്. പുഷ്പഗിരി ട്രക്കിങ് എന്നും ഇത് അറിയപ്പെടുന്നു.

PC:Vistarphotos 12

21 കിലോമീറ്റര്‍

21 കിലോമീറ്റര്‍

കുമാര വര്‍വ്വത ട്രക്കിങ്ങിനെ കാഠിന്യമുള്ളതാക്കി മാറ്റുന്നത് ആ യാത്രയ്‌ക്കെടുക്കുന്ന ദൂരവും സമയവുമാണ്. ഏകദേശം 21 കിലോമീറ്റര്‍ ദൂരമാണ് ഈ ട്രക്കിങ്ങിനുള്ളത്. സാധാരണയായി കുക്കൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ട്രക്കിങ്ങ് ആരംഭിക്കുക.

PC:Sujay Kulkarni

ബട്ടരുമന

ബട്ടരുമന

സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തായാണ് ട്രക്കിങ് ആരംഭിക്കുന്ന പോയന്റുള്ളത്. ഇവിടെ നിന്നും ആരംഭിക്കുന്ന യാത്രയുടെ ആദ്യ ലക്ഷ്യം ബട്ടരുമന എന്നയിടമാണ്. ഈ ട്രക്കിങ്ങിനിടയില്‍ ഭക്ഷണവും താമസവും ലഭിക്കുന്ന ഒരേ ഒരു സ്ഥലം കൂടിയാണിത്. ട്രക്കിങ്ങ് ആരംഭിക്കുന്ന ക്ഷേത്രസമീപത്തു നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Sujay Kulkarni

കാട്ടില്‍ നിന്നും കൊടുങ്കാട്ടിലേക്ക്

കാട്ടില്‍ നിന്നും കൊടുങ്കാട്ടിലേക്ക്

കാട്ടിലൂടെയുള്ള സാഹസിക യാത്രയാണ് ഇതിന്റെ കുമാരവര്‍വ്വതയുടെ പ്രത്യേകത. എന്നാല്‍ കാട്ടില്‍ നിന്നും ആരംഭിക്കുന്ന യാത്ര തുറന്ന സ്ഥലം കാണാതെ കൊടുങ്കാട്ടിലേക്കാണ് കയറുന്നത്. ഇതുതന്നെയാണ് ഈ യാത്രയുടെ ത്രില്ലും.

PC: Sujay Kulkarni

സൂര്യനെ മറയ്ക്കുന്ന കാട്

സൂര്യനെ മറയ്ക്കുന്ന കാട്

യാത്ര തുടങ്ങുമ്പോള്‍ ചെറിയ ചെറിയ മരങ്ങളും കാടുകളുമാണ് കാണുന്നുണ്ടായിരുന്നുവെങ്കില്‍ മുന്നോട്ടുള്ള യാത്രയില്‍ അതിന്റെ വലുപ്പം കൂടുന്നത് കാണാം. നടക്കുംതോറും വലുതായി വരുന്ന മരങ്ങളും കുറ്റിച്ചെടികളും മനസ്സില്‍ ഭീതിയുണ്ടാക്കും എന്നതില്‍ സംശയമില്ല. കൂടാതെ ദൂരെ കാണുന്ന കുമാരപവര്‍വ്വതത്തെ മറയ്ക്കുന്ന തരത്തിലുള്ള മരങ്ങള്‍ വരെ ഇവിടെയുണ്ട്. സൂര്യപ്രകശം പോലും എത്തിച്ചേരാന്‍ മടിക്കുന്ന തരത്തിലുള്ള കാടും ഇവിടെ കാണാം.

വനംവകുപ്പിന്റെ ബോര്‍ഡുകള്‍

വനംവകുപ്പിന്റെ ബോര്‍ഡുകള്‍

ഇവിടെ ട്രക്കിങ്ങിനായി എത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും അനുഗ്രഹീതമായ നടപടിയാണ് വനത്തിനുള്ളിലെ സൈന്‍ ബോര്‍ഡുകള്‍. ഓരോ സ്ഥലത്തു നിന്നും അടുത്ത ഇടത്തേക്കുള്ള ദിശയും ദൂരവും കൃത്യമായി കാണിക്കുന്ന വനംവകുപ്പിന്റെ ബോര്‍ഡുകല്‍ ഇവിടെ കാണാം. യാത്രയിക്കിടയില്‍ ഒറ്റപ്പെടുകയോ വഴി തെറ്റുകയോ ചെയ്യുന്നവര്‍ക്ക് ഏരെ അനുഗ്രഹമാണ് ഇത്. കൂടാതെ യാത്രക്കാര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങളും ഇവിടെ സ്ഥാപിക്കാറുണ്ട്.

 രൂപം മാറുന്ന പാതകള്‍

രൂപം മാറുന്ന പാതകള്‍

കാട്ടിലൂടെയുള്ള യാത്രയാമെങ്കിലും വിവിധ തരത്തിലുള്ള ഭൂപ്രകൃതികളെ ഇവിടെ അറിയാന്‍ സാധിക്കും. കാടിന്റെ പച്ചപ്പു മുതല്‍ ഉണങ്ങിക്കരിഞ്ഞ റോഡുകളും കല്ലുകള്‍ നിറഞ്ഞ പാതകളും ഒക്കെ ഇവിടുത്തെ വഴികളാണ്.

PC:Sujay Kulkarni

കര്‍ണ്ണാടക മുഴുവന്‍ കാണാം

കര്‍ണ്ണാടക മുഴുവന്‍ കാണാം

കുമാരപര്‍വ്വതത്തിന്റെ മുകളിലെത്തിയാല്‍ പിന്നെ കാഴ്ചകളുടെ പൂരമാണ്. കന്നഡയുടെ ജൈവവൈവിധ്യം മുഴുവന്‍ ഒറ്റയാത്രയിലും ഒറ്റക്കാഴ്ചയിലും അനുഭവിക്കാന്‍ ഇവിടെത്തന്നെ വരണം. പശ്ചിമഘട്ടത്തിന്റെ ഏറ്റവും മനോഹരമായ വ്യൂ പോയന്റുകളും ഇവിടെ നിന്നും കാണാം.

PC: Charananasam

കുന്നിന്‍മുകളിലെ ക്ഷേത്രങ്ങള്‍

കുന്നിന്‍മുകളിലെ ക്ഷേത്രങ്ങള്‍

കുമാരപര്‍വ്വതയുടെ മുകളില്‍ മനംമയക്കുന്ന പ്രകൃതി കാഴ്ചകള്‍ മാത്രമല്ല ഉള്ളത്. പാറക്കെട്ടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. അവിടെ നാട്ടിയിരിക്കുന്ന കൊടികള്‍കൊണ്ടുമാത്രം തിരിച്ചറിയുന്നതാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.

ബെംഗളുരുവില്‍ നിന്നും

ബെംഗളുരുവില്‍ നിന്നും

ബെംഗളു നിവാസികളുടെ പ്രിയപ്പെട്ട ട്രക്കിങ്ങ് അല്ലെങ്കില്‍ വീക്കെന്‍ഡ് ട്രിപ്പുകളില്‍ ഒന്നാണ് കുമാരപര്‍വ്വ. ഇവിടെ നിന്നും 272 കിലോമീറ്റര്‍ ദൂരമാണ് കുമാരപര്‍വ്വയിലേക്കുള്ളത്.

കാസര്‍കോഡു നിന്നും

കാസര്‍കോഡു നിന്നും

കേരളത്തില്‍ നിന്നും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാസര്‍കോഡ് വഴിയാണ് പോവേണ്ടത്.
ഇവിടെ നിന്നും മൂന്നു വഴികളാണ് പുഷ്പഗിരിയിലേക്കുള്ളത്.

ചെര്‍ക്കള-ജെല്‍സൂര്‍ റോഡ്

ചെര്‍ക്കള-ജെല്‍സൂര്‍ റോഡ്

ചെര്‍ക്കള-സുള്ള്യ -ജല്‍സൂര്‍ റോഡ് വഴിയാണ് പുഷ്പഗിരിയിലേക്കുള്ള ഏറ്റവും അടുത്ത വഴി. 148 കിലോമീറ്ററാണ് ഈ വഴി പിന്നിടേണ്ട ദൂരം.

ദേശീയപാതാ 275

ദേശീയപാതാ 275

കാസര്‍കോഡു നിന്നും സുള്ള്യ-മടിക്കേരി-സോംവാര്‍പേട്ട് വഴിയാണ് ദേശീയപാതാ 275 കടന്നുപോകുന്നത്. 173 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കാനുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X