Search
  • Follow NativePlanet
Share
» »സാഹസികരുടെ സ്വർഗ്ഗം...ഇത് ദേവഭൂമിയിലെ കുന്തലിക നദി!

സാഹസികരുടെ സ്വർഗ്ഗം...ഇത് ദേവഭൂമിയിലെ കുന്തലിക നദി!

അറ്റവും മൂലയും വരെ സഞ്ചാരികൾ കണ്ടു തീർത്ത ഇടമാണ് മഹാരാഷ്ട്രയെങ്കിലും ഇവിടെ ഇനിയും കണ്ടു തീർക്കുവാൻ ഇടങ്ങൾ ബാക്കിയാണെന്നതാണ് യാഥാർഥ്യം. വരന്ദ ഘട്ടും മതേരനും ഇവിടുത്തെ കോട്ടകളും അതിലെ ചരിത്രവും ഒക്കെ കണ്ടും അറിഞ്ഞും ഇറങ്ങിയിട്ടുണ്ടെങ്കിലും ആ ലിസ്റ്റിലൊന്നും കയറിവരാത്ത ഒരിടമുണ്ട്. കുന്തലിക നദി. പശ്ചിമഘട്ടത്തിൽ നിന്നു തുടങ്ങി അറബിക്കടലിൽ ഒഴുകിയെത്തുന്ന കുന്തലിക നദീ ആ സമയത്തിനുള്ളിൽ സഞ്ചാരികൾക്കു നല്കുന്ന അനുഭവങ്ങൾ ചെറുതൊന്നുമല്ല. സാഹസിക പ്രിയരെ കൊതിപ്പിക്കുന്ന കുന്തലിക നദിയുടെ വിശേഷങ്ങളിലേക്ക്...

കുന്തലിക നദി

കുന്തലിക നദി

സഹ്യാദ്രിയിൽ നിന്നും അറബിക്കടലിലേക്ക പതിക്കുന്ന ഒരു ചെറിയ നദിയെന്ന് കുന്തലിക നദിയെ ഒതുക്കി നിർത്താമെങ്കിലും ഇവിടം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. കാടിറങ്ങി വയലുകളും കുന്നും ഒക്കെ കടന്നു വരുന്ന കുന്തലിക നദി എങ്ങനെയാണ് സാഹസികരുടെ പ്രിയ ഇടമായി മാറുന്നതെന്നറിയുമോ?

PC:Ccmarathe

സാഹസികരുടെ മക്ക!

സാഹസികരുടെ മക്ക!

സഹ്യാദ്രി മലനിരകളിൽ നിന്നും വരുമ്പോൾ ഒട്ടേറെ അണക്കെട്ടുകൾക്കും ഈ നദി ജീവൻ നല്കുന്നുണ്ട്. അങ്ങനെ അണക്കെട്ടുകളെയല്ലാം നിറച്ചു വരുന്ന ഇവിടം ഒരു സാഹസിക കേന്ദ്രം കൂടിയാണ്. എങ്ങനെയന്നല്ലേ....ഈ അണക്കെട്ടുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന ജലം വെള്ളത്തിന്റെ ശക്തി കൂട്ടുകയും അത് ഇവിടെ സാഹസികരെ എത്തിക്കുകയും ചെയ്യുന്നു. അടുത്തുള്ള പട്ടണങ്ങളിൽ നിന്നും മറ്റും നൂറുകണക്കിന് യുവാക്കളും സാഹസികരും ഒക്കെയാണ് ഇവിടെ എത്തിച്ചേരാറുള്ളത്.

PC:Sunidhirajput

റിവർ റാഫ്ടിങ്ങിനായി!!

റിവർ റാഫ്ടിങ്ങിനായി!!

വെള്ളത്തിലെ കളികൾ ഇഷ്ടം പോലെയുണ്ടെങ്കിലും ആളുകൾക്ക് ഏറ്റവും പ്രിയം റിവർ റാഫ്ടിങ്ങ് തന്നെയാണ്. ആർത്തലച്ച് വരുന്ന നദിയിലെ ഓളങ്ങളുടെ ശക്തിയിൽ മുന്നോട്ട് കുതിക്കുന്ന റാഫ്ടിങ്ങ് ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ടതു തന്നെയാണ്. ഓളത്തിന്റെ തള്ളലിൽ അറിയാതെ മുന്നോട്ട് കുതിക്കുന്ന റാഫ്ടിന്റെ രസം വേറെ തന്നെയാണ്.

 നദീതീരത്തെ ക്യാംപിങ്ങ്

നദീതീരത്തെ ക്യാംപിങ്ങ്

റാഫ്ടിങ് കൂടാതെ ക്യാംപിങ്ങിനായും ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു. ചുറ്റിലുമുള്ള കാടിന്റെ സാന്നിധ്യവും ആ വന്യതയും ഒക്കെത്തന്നെയാണ് ഇവിടേക്ക് കൂടുതലും ആളുകളെ എത്തിക്കുന്നത്. ക്യാംഫയറും ഭക്ഷണങ്ങളും ഒക്കെയായി ടെന്‍റിലെ താമസവും കൂടി ചേരുമ്പോൾ എല്ലാം അടിപൊളിയാകും.

ബിരയിൽ നിന്നും തുടങ്ങി

ബിരയിൽ നിന്നും തുടങ്ങി

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ബിര എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുമാണ് ഈ നദി ഉത്ഭവിക്കുന്നത്. കോലാട്, കൊർലായ്, ചൗൽ, റോഹ, സലാവ്

തുടങ്ങിയ ഇടങ്ങളാണ് നദീ തീരത്തെ പ്രധാന നഗരങ്ങൾ. ടാറ്റാ പവേഴ്സിന്റെ കീഴിലുള്ള മുൽൽി ഡാം പ്രോജക്ടിൽ നിന്നും തുറന്ന് വിടുന്ന വെള്ളം കുന്തലികയിലേക്കാണ് പോകുന്നത്. എല്ലാ ദിവസവും പുലർച്ചെ ആറു മണിക്ക് തുറന്നു വിടുന്ന വെള്ലം സുത്തർവാഡിയിൽ 7.30 നും കോലാഡ് 10.00നും എത്തും.

മുംബൈയിൽ നിന്നും 150 കിലോമീറ്റർ അകലെയണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ദേവ്കുണ്ഡ് വെള്ളച്ചാട്ടം

ദേവ്കുണ്ഡ് വെള്ളച്ചാട്ടം

കുന്തലിക നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേർന്നാണ് പ്രശസ്തമായ ദേവ്കുണ്ഡ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമതലങ്ങൾ പിന്നിട്ട് തൂക്കുപാലം കയറി ചെങ്കുത്തായ ഇടങ്ങളിലൂടെ കയറി എത്തുന്ന ദേവ്കുണ്ഡ് വെള്ളച്ചാട്ടം സാഹസികർക്ക് തീർത്തും യോജിച്ച ഇടങ്ങളിലൊന്നാണ്. കുത്തനെ താഴേക്ക ക്ക് ഒരു വലിയ കുണ്ഡിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സ്വര്‍ഗ്ഗത്തിൽ നിന്നു വരുന്നതാണെന്നു പറഞ്ഞാലും തെറ്റില്ല. അത്രയധികം മനോഹരമാണ് ഇതിന്റെ കാഴ്ച.

ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

കാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെ

PC:Kautuk1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more