Search
  • Follow NativePlanet
Share
» »കുനിഹാർ: ഹിമാചലിൽ ആരുമെത്താത്ത നഗരം

കുനിഹാർ: ഹിമാചലിൽ ആരുമെത്താത്ത നഗരം

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ട് രാജ്യത്തെ മുഴുവൻ സഞ്ചാരികളെയും ഒരേപോലെ ആകർഷിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാചൽ പ്രദേശ് സന്ദർശിക്കണം എന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. മലനിരകളും പച്ചപ്പും തടാകങ്ങളും ചരിത്രവും തുടങ്ങി എല്ലാം വേണ്ടുവോളം നമുക്ക് ആസ്വദിച്ച് അനുഭവിച്ചറിയാൻ പറ്റുന്ന ഒരുപിടി സ്ഥലങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് കുനിഹാർ. അധികം ആരും കടന്നുചെന്നിട്ടില്ലാത്ത പ്രകൃതിയും ചരിത്രവും ഒരേപോലെ സമന്വയിക്കുന്ന ഈ സ്ഥലം ഈ സംസ്ഥാനത്തിന്റെ സകല ദൃശ്യഭംഗിയും കൊണ്ട് ഒരിക്കലെങ്കിലും നിങ്ങൾ സന്ദർശിക്കേണ്ട ഒരു സ്ഥലമായി മാറുകയാണ്.

കുനിഹാർ സന്ദർശിക്കാൻ പറ്റിയ സമയം

കുനിഹാർ സന്ദർശിക്കാൻ പറ്റിയ സമയം

വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള ഉഷ്ണമേഖലാ പ്രദേശമാണ് കുനിഹാർ. എന്നിരുന്നാലും സെപ്റ്റംബർ മുതൽ മാർച്ച് അവസാനം വരെയാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം.

PC:Harvinder Chandigarh

കുനിഹാർ; ചരിത്രവും സ്ഥലങ്ങളും

കുനിഹാർ; ചരിത്രവും സ്ഥലങ്ങളും

ഷിംലയിൽ നിന്നും 40 കിലോമീറ്റർ അകലെ സൊളാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുനിഹാർ ഒരു പുരാതന ക്ഷേത്രനഗരമാണ്. കുനിയിലെ ഒരു താഴ്വര എന്നർത്ഥം വരുന്ന കുനിയിൽ നിന്നാണ് ഈ പേര് വന്നത്. ഹാക്കോട്ടും ചോട്ടി താഴ്വരയുമാണ് ചരിത്രപരമായ ഈ താഴ്വരയുടെ മറ്റ് രണ്ട് പേരുകൾ. പന്ത്രണ്ടാം നൂറ്റാണ്ടിൽ രഘുഭാൻസി രജപുത് എന്ന അപ്പോജ് ദേവ് ആണ് ഇവിടം കണ്ടെത്തിയത് എന്നാണ് ചരിത്രരേഖകൾ പറയുന്നത്. അദ്ദേഹത്തിന്റെ പിൻഗാമികൾ നൂറ്റാണ്ടുകളായി ഭരണം നടത്തി 1947 ൽ സ്വാതന്ത്ര്യം പ്രാപിക്കുകയും താക്കൂർ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അതിന് മുമ്പ് 1803 മുതൽ 1815 വരെ നേപ്പാളിന്റെ നിയന്ത്രണത്തിലും കുറച്ചുകാലം ഈ സ്ഥലം നിലനിന്നിരുന്നു. ഹിമാചൽ പ്രദേശിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റിയ ഒരു സ്ഥലമാണ് കുനിഹാർ. മനോഹരമായ കുന്നുകളും താഴ്വരകളും സമ്പന്നമായ സസ്യജാലങ്ങളും ഉൾപ്പെടെ വേനൽക്കാല വിനോദ സഞ്ചാരത്തിന് ഏറെ അനുയോജ്യമാണ് ഈ സ്ഥലം.

PC:Harvinder Chandigarh

കുനിഹാർ എന്തുകൊണ്ട് സന്ദർശിക്കേണ്ട ഇടമാകുന്നു?.

കുനിഹാർ എന്തുകൊണ്ട് സന്ദർശിക്കേണ്ട ഇടമാകുന്നു?.

നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഏറെ ശാന്തസുന്ദരമായ ഒരു സ്ഥലമാണ് കുനിഹാർ. അതിന്റെ പഴയ ചരിത്ര ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരുപിടി കാഴ്ചകൾ ഇന്ന് നമുക്കിവിടെ കാണാൻ കഴിയും. കുനിഹറിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങൾ അവശിഷ്ടങ്ങളാണെങ്കിലും, ഇന്നും അതിമനോഹരമായ ഒരു കഴിഞ്ഞകാലത്തിന്റെ കാഴ്ച്ച നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ഇത് ഇവിടത്തെ ചരിത്രം നിങ്ങൾക്ക് മനസ്സിലാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യും. ഇവിടെ കുനിഹാറിന്റെ വിശാലമായ ചരിത്രവും കൂടാതെ മലനിരകളിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കാനും കുനി നദിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ട്രെക്കിങ്ങ് മലകയറ്റം പോലുള്ള സാഹസികത നിറഞ്ഞ കാര്യങ്ങൾ ചെയ്യാനുമെല്ലാം ഇവിടെ നിങ്ങൾക്ക് സാധിക്കും. ഹിമാചൽ പ്രദേശിന്റെ ചരിത്രത്തിന്റെയും പ്രകൃതിയുടെയും പ്രത്യേകതകളും സൗന്ദര്യവും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കുനിഹാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.

PC:Harvinder Chandigarh

എങ്ങിനെ എത്തിച്ചേരാം

എങ്ങിനെ എത്തിച്ചേരാം

വിമാനമാർഗം: കുനിഹറിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ഷിംലയിലാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. എയർപോർട്ടിൽ എത്തിയാൽ നിങ്ങൾ കുനിഹറിലേക്ക് നേരിട്ട് ക്യാബിൽ പോകാം. എയർപോർട്ടിൽ നിന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ ശരാശരി ഒരു മണിക്കൂർ എടുക്കും.

റെയിൽ മാർഗം: റെയിൽ മാർഗം നോക്കുമ്പോൾ കുനിഹറിൽ എത്താൻ ചണ്ഡിഗഡ് റെയിൽവേ സ്റ്റേഷനിൽ നേരിട്ട് ഇറങ്ങാം. 75 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ശേഷം സ്റ്റേഷനിൽ നിന്ന് കുനിഹറിന് നേരിട്ട് ടാക്സി പിടിക്കാം.

റോഡ് മാർഗം: കുനിഹാർ റോഡ് മാർഗവും എത്തിപ്പെടാൻ പറ്റിയ സ്ഥലമാണ്. പല സ്ഥലങ്ങളിൽ നിന്നുമായി ഇവിടേക്ക് ബന്ധപ്പെട്ട് കിടക്കുന്ന ഒരുപിടി റോഡുകൾ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more