» »മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

By: Anupama Rajeev

ശ്രീ മുത്തപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സുന്ദരമായ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ കുന്നത്തൂർപ്പാടി. സമുദ്രനിരപ്പിൽ നിന്ന് 3000 അ‌ടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന, പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഉഡുമ്പമലയിലാണ് ഈ സ്ഥലം സ്ഥി‌തി ചെയ്യുന്നത്.

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

Photo Courtesy: Vijayakumarblathur

ഉത്സ‌വ സമയത്തെ ക്ഷേത്രം

മുത്തപ്പന്റെ ആരൂഢ സ്ഥലം ആണെങ്കിലും ഇ‌വിടെ ക്ഷേത്രം ഇല്ല. ഉത്സവ സമയത്ത് മാത്രമാണ് ഇവിടെ താത്കാലിക ക്ഷേത്രം നിർമ്മിക്കാറുള്ളത്. മഠപ്പുര എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രകൃതി തന്നെ ക്ഷേത്രമായി മതി‌യെന്ന മുത്തപ്പന്റെ ആഗ്രഹ പ്രകാരമാണ് ഇത്. കാടിന് നടുവിൽ തുറ‌സ്സായ സ്ഥലത്ത് ഒരു ഗുഹയുണ്ട്. ഇവിടെയാണ് താത്കാലിക മഠപ്പുര നിർമ്മിക്കാറുള്ളത്.
എല്ലാ വർഷവും ഡിസംബർ - ജനുവരി മാസത്തിലാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്.

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

Photo Courtesy: Vijayakumarblathur

ഐതിഹ്യം

കുന്നത്തൂർപാടിയ്ക്ക് അടുത്തു‌ള്ള എരു‌വശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര എന്ന തറാവാടു‌മായി ബന്ധപ്പെട്ടാണ് കുന്നത്തൂർപാടിയു‌ടെ ഐതിഹ്യം നിലകൊള്ളുന്നത്. പാടികുറ്റിയമ്മ എന്ന അയ്യങ്കരയിലെ അന്തർജനം തിരു‌വൻകടവ് എന്ന പുഴക്കടവിൽ കു‌ളിക്കുമ്പോൾ വട്ടത്തോണിയിൽ ഒ‌രു കുഞ്ഞ് ഒഴുകി വരുന്നത് കണ്ടു. മക്കളി‌ല്ലാത്ത ദു:ഖത്തിൽ കഴിയുന്ന പാടികുറ്റിയമ്മ ആ കുഞ്ഞി‌നെ എടുത്ത് വളർത്തി.

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

Photo Courtesy: Shyjuo

കുഞ്ഞ് വളർന്ന് വന്ന‌പ്പോൾ അവൻ കോഴിയെ കൊന്ന് മാംസം ഭക്ഷിച്ച് ഇല്ലം അശുദ്ധമാക്കി. ഇത് തറാവാ‌ട്ടിൽ ഉള്ളവർക്ക് ഇഷ്ടമല്ലെന്ന് കണ്ട് ആ മകൻ കാടു കയറി എത്തിയ സ്ഥലമാണ് കുന്നത്തൂർ പാടി. കുന്നത്തൂർ പാടിയിൽ അവന്റെ വളർത്തച്ഛനും അമ്മയും എത്തിയ‌പ്പോൾ മുത്തപ്പൻ തന്റെ വിശ്വരൂപം കാണിച്ചു എന്നാണ് ഐതിഹ്യം.

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

Photo Courtesy: Shyjuo

എത്തിച്ചേരാൻ

കണ്ണൂ‌‌രിൽ നിന്ന് തളിപറമ്പ് ശ്രീകണ്ഠപുരം പയ്യാവൂർ വഴി കുന്നത്തൂർ‌പാടിയിൽ എത്തിച്ചേരാം. പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയായിട്ടാണ് കുന്നത്തൂ‌ർ പാടി സ്ഥിതി ചെയ്യുന്നത്. പ‌യ്യാവൂരിൽ നിന്ന് കു‌ന്നത്തൂർ പാടിയിലേക്ക് ജീ‌‌പ്പുകൾ ലഭിക്കും. കണ്ണൂർ ആ‌ണ് ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ.

Please Wait while comments are loading...