» »ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച ധര്‍മ്മഭൂമി

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച ധര്‍മ്മഭൂമി

Written By: Elizabath

ചരിത്രവും പുരാണവും ഇടകലര്‍ന്ന് കിടക്കുന്ന മഹദ്ഭൂമിയാണ് കുരുക്ഷേത്ര. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അടയാളങ്ങല്‍ ഇനിയും മാറിയിട്ടില്ലാത്ത ഇവിടം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ വിശുദ്ധവും കൂടിയാണ്.
മഹാഭാരതത്തിലെ കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന മഹാഭാരത യുദ്ധത്തിന് സാക്ഷ്യം വഹിച്ച ഇവിടെ വെച്ചാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച് കൊടുത്തതും.
ഹൈന്ദവ തീര്‍ഥാടനത്തിന്റെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നായി ഇന്ന് കുരുക്ഷേത്ര മാറിക്കഴിഞ്ഞു. വിവിധ മതവിശ്വാസികള്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. കുരുക്ഷേത്രയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം...

കുരുക്ഷേത്ര എന്ന പേരുവന്ന വഴി

കുരുക്ഷേത്ര എന്ന പേരുവന്ന വഴി

കുരുക്ഷേത്ര എന്ന വാക്കിന്റെ അര്‍ഥം ധര്‍മ്മഭൂമി എന്നാണ്. എന്നാല്‍ ഈ സ്ഥലത്തിന് കുരുക്ഷേത്ര എന്നു പേരു ലഭിക്കുന്നത് കുരു രാജവംശത്തിലെ ഒരു രാജാവില്‍ നിന്നുമാണ്. കുരുവംശത്തിലെ രാജാവും പാണ്ഡവരുടെയും കൗരവരുടെയും പൂര്‍വ്വികനുമായ രാജാ കുരുവിന്റെ പേരില്‍ നിന്നാണ് സ്ഥലത്തിന് ഈ നാമം ലഭിക്കുന്നത്. ഭഗവത് ഗീതയുടെ നാട് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

PC:Shekhartagra

എവിടെയാണ്?

എവിടെയാണ്?

ഹരിയാനയിലാണ് കുരുക്ഷേത്ര സ്ഥിതി ചെയ്യുന്നത്. ഡെല്‍ഹിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്.

രാജ്യാന്തര ഗീതാ മഹോത്സവം

രാജ്യാന്തര ഗീതാ മഹോത്സവം

ഗീതാ ജയന്തി എന്ന പേരില്‍ നൂറ്റാണ്ടുകളായി ഇവിടെ ഗീതോപദേശത്തിന്റെ സ്മരണകള്‍ ആചരിക്കാറുണ്ട്. രാജ്യാന്തര തലത്തില്‍ തന്നെ വലിയൊരു ആഘോഷമാണിത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഗീതാ മഹോത്സവത്തിന് മാത്രമായി ഒരു മില്യണിലധികം ആളുകളാണ് വന്നത്. കഴിഞ്ഞ വര്‍ഷം 11 ദിവസം നീണ്ടു നിന്നതായിരുന്നു ഗീതാ മഹോത്സവം.

PC:Wikipedia

ഈ വര്‍ഷം

ഈ വര്‍ഷം

2017 ലെ ഗീതാ മഹോത്സവം നവംബര്‍ 17നാണ് തുടങ്ങുക. ഗീതാ ജയന്തി നവംബര്‍ 30ന് ആഘോഷിക്കും.

ബ്രഹ്മ സരോവര്‍

ബ്രഹ്മ സരോവര്‍

കുരുക്ഷേത്രയിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ബ്രഹ്മ സരോവര്‍ എന്നു പേരായ കുളം. പുരാണങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ പഴയ കുളത്തില്‍ മുങ്ങി നിവര്‍ന്നാല്‍ ആന്തരീകവും ബാഹ്യവുമായ അശുദ്ധികള്‍ എല്ലാം വിട്ടകലും എന്നാണ് വിശ്വാസം.

PC:Gagan.leonidas

സന്നിഹിതം സരോവര്‍

സന്നിഹിതം സരോവര്‍

കുരുക്ഷേത്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പുണ്യതീര്‍ഥമാണ് സന്നിഹിതം സരോവര്‍.
കറുത്തവാവിനോട് ചേര്‍ന്ന് വരുന്ന ഗ്രഹണ ദിവസങ്ങളില്‍ ഇവിടെ മുങ്ങിക്കുളിക്കുന്നത് അശ്വമേധ യാഗം നടത്തിയതിന്റെ ഫലത്തിന് തുല്യമാണെന്നാണ് വിശ്വാസം.

PC: Cssambala

ജ്യോതിസര്‍

ജ്യോതിസര്‍

ജ്യോതിസറില്‍ വെച്ചാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന്റെ സംശയങ്ങള്‍ക്കും ഉത്ക്കണ്ഠയ്ക്കും അറുതി വരുത്താനായി ഗീതോപദേശം നല്കിയത്. ഇവിടെ ഇപ്പോഴും കൃഷ്ണന്‍ ഇരുന്ന് ഗീത പകര്‍ന്നു കൊടുത്ത ആല്‍മരം കാണാന്‍ സാധിക്കും. ജ്യോതിസര്‍ എന്നാല്‍ പ്രകാശത്തിന്റെ ആന്തരീകാര്‍ഥം അഥവാ ദൈവം എന്നാണ് അര്‍ഥമാക്കുന്നത്.

PC:Ravinder M A

കുരുക്ഷേത്ര പനോരമ ആന്‍ഡ് സയന്‍സ് സെന്റര്‍

കുരുക്ഷേത്ര പനോരമ ആന്‍ഡ് സയന്‍സ് സെന്റര്‍

മഹാഭാരത യുദ്ധത്തെ ലോകനിലാവാരത്തില്‍ പനോരമയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതാണ് കുരുക്ഷേത്ര പനോരമ ആന്‍ഡ് സയന്‍സ് സെന്ററിന്റെ ആകര്‍ഷണം. ഭഗവത് ഗീതയിലെ ഓരോ അധ്യായങ്ങളെയും സയന്‍സിന്റെ സഹായത്തോടെ ഇവിടെ കാണാം.

PC:ShashankSharma2511

സ്ഥാനേശ്വര്‍ മഹാദേവ് ക്ഷേത്രം

സ്ഥാനേശ്വര്‍ മഹാദേവ് ക്ഷേത്രം

മഹാഭാരത യുദ്ധത്തിന്റെ വിജയത്തിനായി പാണ്ഡവര്‍ കൃഷ്ണനോടൊത്ത് ശിവനോട് പ്രാര്‍ഥിച്ച സ്ഥലത്തെ ക്ഷേത്രമാണ് സ്ഥാനേശ്വര്‍ മഹാദേവ് ക്ഷേത്രം.

PC:OjAg

Please Wait while comments are loading...