» »കാർഷിക പൈതൃക നഗരമായ കുട്ടനാട്

കാർഷിക പൈതൃക നഗരമായ കുട്ടനാട്

Written By:

കേരളത്തില്‍ എത്തുന്ന ഏത് സഞ്ചാരികളുടേയും മനം കവരുന്നത് കേരളത്തിന് സ്വന്തമെന്ന് അവകാശപ്പെടുന്ന കായലുകളാണ്. നീണ്ട് പരന്നുകിടക്കുന്ന കായലുകളെ ഉപജീവന മാര്‍ഗമായി കാണുന്ന ആയിരക്കണക്കിന് ആളുകള്‍ കേരളത്തില്‍ ഉണ്ട്. അവരെയാണ് നമ്മള്‍ കുട്ടനാട്ട്കാര്‍ എന്ന് പറയുന്നത്. കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം അന്യംനിന്ന് പോകാതിരിക്കുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് കുട്ടനാട്.

യാത്ര: കായൽപരപ്പിലൂടെ ഒരു ഹൗസ്‌ബോട്ട് യാത്ര!

കൊല്ലത്തിനും കൊച്ചിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട്, അതിന്റെ പൈതൃകം സൂക്ഷിക്കുന്നത് കൊണ്ട് തന്നെ തദ്ദേശ്യരെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സഞ്ചാരികളുടേയും ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ്.
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി അറബിക്കടലിന്റെ ജലനിരപ്പിലും താഴ്ന്ന് കിടക്കുന്ന കുട്ടനാട്ടിലെ കൃഷിഭൂമികൾ ലോകത്തെ അപൂർവമായ ഒന്നാണെന്ന് എത്രമലയാളികൾക്ക് അറിയാം. അതായത് സമുദ്രനിരപ്പിലും താഴ്ന്ന് കിടക്കുന്ന കൃഷിക്ക് അനുയോജ്യമായ കരഭാഗം കുട്ടനാട് പോലുള്ള അപൂർവ സ്ഥലങ്ങളിൽ മാത്രമേയുള്ളു.

വായിക്കാം: ആലപ്പുഴയിലെ ജല ജീവിതങ്ങള്‍

കുട്ടനാടിന്റെ കൂടുതൽ വിശേഷങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

ആലപ്പുഴയുടെ സൗന്ദര്യം

ആലപ്പുഴയുടെ സൗന്ദര്യം

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയിലാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി നടത്തിവരുന്ന നെ‌ൽകൃഷിയാണ് കുട്ടനാടിനെ സുന്ദരമാക്കുന്ന ഒന്ന്. കേരളത്തിന്റെ നെല്ലറയെന്നും കുട്ടനാടിന് ഒരു വിളിപ്പേരുണ്ട്.

Photo Courtesy: P.K.Niyogi

താഴ്മയാണ് കുട്ടനാടിന്റെ മേന്മ

താഴ്മയാണ് കുട്ടനാടിന്റെ മേന്മ

കുട്ടനാടിന്റെ 500 ചതുരശ്രകിലോമീറ്റർ സ്ഥലം സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന സ്ഥലമാണ്. സമുദ്രനിരപ്പിനേക്കാൾ ഏകദേശം 2.2 മീറ്റർ താഴ്ചയുള്ള സ്ഥലങ്ങൾ വരെയുണ്ട്. ഇന്ത്യയിൽ ഇത്തരം സ്ഥലങ്ങൾ വളരെ അപൂർവമാണ്.

Photo Courtesy: P.K.Niyogi

ലോകത്തെ വിസ്മയിപ്പിക്കുന്ന കാര്യം

ലോകത്തെ വിസ്മയിപ്പിക്കുന്ന കാര്യം

സമുദ്രനിരപ്പിന് താഴെസ്ഥിതി ചെയ്യുന്ന പ്രദേശം ആണെങ്കിലും കൃഷിക്ക് അനുയോജ്യമായ പ്രദേശം എന്നതിനാലാണ് കുട്ടനാട് എന്ന സ്ഥലം ലോകത്തെ വിസ്മയിപ്പിക്കുന്നത്. ലോകത്തിൽ തന്നെ ഇത്തരം ഒരു സ്ഥലം വളരെ അപൂർവമാണ്.
Photo Courtesy: Reji Jacob

വെള്ളം വെള്ളം സർവത്ര

വെള്ളം വെള്ളം സർവത്ര

എല്ലാവശവും ജലത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് കുട്ടനാട്. പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നദികൾ ഒഴുകുന്നത് കുട്ടനാട്ടിലൂടെയാണ്. എന്നിരുന്നാലും ശുദ്ധജലം കുടിക്കാൻ കുട്ടനാട്ടുകാർ ഏറെ കഷ്ടപ്പെടുന്നുണ്ട്.
Photo Courtesy: Zuhairali

പേരിന് പിന്നിൽ

പേരിന് പിന്നിൽ

കുട്ടനാട് എന്ന പേരുണ്ടായതിന് പിന്നിൽ നിരവധി കഥകളും ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ട്. അവയിൽ ചി‌ല ഐതീഹ്യങ്ങൾ അടുത്ത പേജുകളിൽ വായിക്കാം
Photo Courtesy: Purushan

ചുട്ടനാട് കുട്ടനാട് ആയ കഥ

ചുട്ടനാട് കുട്ടനാട് ആയ കഥ

ചുട്ടനാട് എന്ന വാക്കിൽ നിന്നാണ് കുട്ടനാട് എന്ന പേരുണ്ടായതെന്നാണ് ചിലർ വിശ്വസിക്കുന്നത്. മു‌ൻപ് വനപ്രദേശമായിരുന്ന കുട്ടനാട്ടിൽ ഒരു കാട്ടുതീ ഉണ്ടായി മുഴുവൻ കരിഞ്ഞുപോയി അങ്ങനെ ഈ സ്ഥലം ചുട്ടനാട് എന്ന് അറിയപ്പെടാൻ തുടങ്ങിയെന്നും ചുട്ടനാട് പിന്നെ കുട്ടനാട് ആയി മാറിയെന്നുമാണ് ഒരു കഥ.
Photo Courtesy: Rahulbose

കുഴിയിലുള്ള സ്ഥലം

കുഴിയിലുള്ള സ്ഥലം

സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാൽ ആ പേരുവന്നെന്നാണ് ചിലരുടെ വാദം. കുട്ടകം പോലെ കുഴിയിൽ സ്ഥിതി ചെയ്യുന്ന നാടായതിനാൽ ആണ് കുട്ടനാട് എന്ന പേരുണ്ടായതെന്നാണ് ചിലർ വാദിക്കുന്നത്.
Photo Courtesy: P.K.Niyogi

ആദി ചേരരുമായി ബന്ധപ്പെട്ട ഒരു കഥ

ആദി ചേരരുമായി ബന്ധപ്പെട്ട ഒരു കഥ

ആദി ചേരരുമായി ബന്ധപ്പെട്ടാണ് കുട്ടനാട് എന്ന പേരുണ്ടായത് എന്നാണ് മറ്റൊരു വാദം. ആദി ചേരരുടെ തലസ്ഥാനം കുട്ടനാട് ആണ്. കുട്ടുവർ, കുട്ടവൻ എന്നീ പേരുകളൊക്കെ ആദി ചേരരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. കുട്ടുവരുടെ നാട് കുട്ടനാടായെന്നാണ് ഒരു വാദം.
Photo Courtesy: എൻ സാനു

കരുമാടിക്കുട്ടൻ കഥ

കരുമാടിക്കുട്ടൻ കഥ

ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. ബുദ്ധൻ പ്രാദേശികമായി അറിയപ്പെട്ടിരുന്നത് കുട്ടൻ എന്നായിരുന്നു. ബുദ്ധവിഹാരങ്ങൾ സ്ഥിതി ചെയ്തിരുന്ന നാടാണ് കുട്ടനാട് എന്ന് അറിയപ്പെടാൻ തുടങ്ങിയതെന്നാണ് പ്രബലമായ ഒരു വാദം. ഇവിടെ സ്ഥിതി ചെയ്യുന്ന കരുമാടിക്കുട്ടൻ എന്ന പ്രതിമ ബുദ്ധപ്രതിമയാണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്.
Photo Courtesy: എൻ സാനു

Please Wait while comments are loading...