» »കായൽപരപ്പിലൂടെ ഒരു ഹൗസ്‌ബോട്ട് യാത്ര!

കായൽപരപ്പിലൂടെ ഒരു ഹൗസ്‌ബോട്ട് യാത്ര!

Written By:

ആലപ്പുഴയുടെ കായൽ പരപ്പിൽ വെളിച്ചം വീണ് തുടങ്ങുമ്പോൾ കെട്ടുവള്ളങ്ങൾ യാത്ര തുടങ്ങും. കേരളം എന്ന സുന്ദരഭൂമിയേക്കുറിച്ച് കേട്ടറിഞ്ഞ് കടൽകടന്ന് എത്തിയ സഞ്ചാരികളാണ് കെട്ടുവള്ളങ്ങളെ ഹൗസ്ബോട്ടുകളെന്ന് വിളിച്ചത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖല വളർന്നപ്പോൾ ഹൗസ്ബോട്ടുകൾക്കും പ്രാധാന്യമേറി. കെട്ടുവള്ളങ്ങളിൽ നിന്ന് ഹൗസ് ബോട്ടിലേക്കുള്ള പരിണാമം, രൂപത്തിൽ കാര്യമായിട്ടില്ലെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് സജ്ജീകരണങ്ങൾ കൂട്ടി.

കാളവണ്ടിയുഗത്തിൽ കേരളത്തിലെ ജനത സഞ്ചാരിച്ചിരുന്നത് കെട്ടുവള്ളങ്ങളിലായിരുന്നു. കരയിലൂടെ ചരക്കുകൾ വഹിച്ചുകൊണ്ട് വണ്ടിക്കാളകൾ കിതച്ചപ്പോൾ, കായാലോരത്തുള്ളവർ കായലിനെ അനുഗ്രഹമായി കണ്ടു. തിരുവനന്തപുരവും, കൊല്ലവും, ആലപ്പുഴയും ഫോർട്ടുകൊച്ചിയും കായലുകളാൽ അകന്ന് നിൽക്കുകയായിരുന്നില്ല. പരസ്പരം ബന്ധപ്പെടുകയായിരുന്നു.

കാലം മാറിയപ്പോൾ നമ്മുടെ സംസ്കാരം ടൂറിസ്റ്റുകൾക്ക് കൗതുകകാഴ്ചകളാക്കാൻ ഒരുക്കിവയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങനെ കടൽക്കടന്ന് സഞ്ചാരികൾ വീണ്ടും വന്നു. ചിലർ കുന്നുകൾ തേടി, ചിലർക്ക് ബീച്ചുകളോടായിരുന്നു താൽപര്യം. ജീവിതത്തിരക്കിന്റെ രണ്ടുനാൾ കായലിൽ ചിലവിട്ട് വ്യത്യസ്ത അനുഭവിക്കാനും ചിലർ ആഗ്രഹിച്ചു. അവർക്കായി കേരളത്തിന്റെ കായലുകളി‌ൽ ഹൗസ് ബോട്ടുകൾ ഒരുങ്ങി.

കേരളത്തിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ്ബോട്ടിൽ രണ്ട് ദിവസം ചിലവിടുക എന്നതിൽ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായൽ പരപ്പിലൂടെ യാത്ര ചെയ്യുമ്പോൾ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓർക്കാറില്ല. ഏല്ലവർക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലർ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ൽ പരപ്പിന്റെ മനോഹര ചിത്രം മനസിൽ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.

ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടിൽ ഒരു യാത്ര ചെയ്യാൻ. കേരളത്തിലാണെന്ന് പറയുമ്പോൾ പലരും ചോദിച്ചുകാണും ഹൗസ്ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടോയെന്ന്. യാത്ര ചെയ്തവർ പുഞ്ചിരിക്കും. അപ്പോൾ അവരുടെ മനസിൽ കായലിലെ ഓളങ്ങളായിരിക്കും. യാത്ര ചെയ്യാത്തവർ ഒന്ന് കൊതിക്കും. ഹൗസ് ബോട്ടിൽ കയറാൻ.

കേരളത്തിന്റെ ജലശയങ്ങളെല്ലാം തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അതിൽ കായലുകൾ എടുത്തുപറയേണ്ടതാണ്. പ്രാചീനകാലം മുതൽ കേരളത്തിലെ ആയിരങ്ങൾ ഉപജീവനം നടത്തുന്നത് കായലുകൾക്കൊണ്ടാണ്. വള്ളം തുഴഞ്ഞും, മീൻപിടിച്ചും, കൃഷി നടത്തിയുമാണ് കായലിന് ചുറ്റുമുണ്ടായിരുന്ന ജനങ്ങൾ ജീവിച്ച് പോരുന്നത്. ഓണക്കാലം വരുന്നതോടെ വള്ളംകളി ഈ മേഖലയിലെ ജനങ്ങളെ ആവേശം കൊള്ളിക്കുന്നു. കാലം മാറിയപ്പോൾ ടൂറിസവും ഇവിടുത്തെ പ്രദേശനിവാസികളുടെ ഉപജീവനമാർഗമായി.

ആലപ്പുഴയിലോ, കൊല്ലത്തോ നിങ്ങൾ എത്തിയാൽ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റർമാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റ‌ർ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മു‌‌‌ൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ അവർ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം.

മറ്റൊരു ലോകം കാണാം

മറ്റൊരു ലോകം കാണാം

ഒഴിവ് ദിവസങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ലമാർഗമാണ് കേരളത്തിലെ കായൽപ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര. നിരവധി പാക്കേജുകളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് പാക്കേജുകൾ തിരഞ്ഞെടുക്കാം. കൂടുതലായും ഹാഫ് ഡെ, ഫുൾ ഡെ പാക്കജുകളാണ് ഉള്ളത്.

ചിത്രത്തിന് കടപ്പാട് : Challiyan

യാത്ര എവിടെ നിന്ന്

യാത്ര എവിടെ നിന്ന്

ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് നല്ലത്. ആലപ്പുഴയിൽ എത്തിയാൽ നൂറുകണക്കിന് ഹൗസ് ബോട്ടുകൾ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും. ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിച്ച്, കുമരകം, കോട്ടയം, കൊല്ലത്തിന് അടുത്തുള്ള ആലിൻകടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കാഴ്ചകൾ കണ്ട് ചുറ്റിയടിക്കാം.

ചിത്രത്തിന് കടപ്പാട് : Akhilan

മെല്ലെ മെല്ലേ കാഴ്ചകൾ കണ്ട്

മെല്ലെ മെല്ലേ കാഴ്ചകൾ കണ്ട്

ഹൗസ് ബോട്ടുകൾ വളരെ സാവാധാനമാണ് യാത്ര ചെയ്യുന്നത്. അതിനാൽ സുന്ദരമായാ കാഴ്ചകൾ കാണാൻ ഒരു തടസവും ഉണ്ടാവില്ല. ഒരു ദിവസം നാൽപ്പത് മുതൽ അൻപത് കിലോമീറ്റ‌ർ ദൂരമേ ഹൗസ്ബോട്ടുകൾ സഞ്ചരിക്കു. നേരം ഇരുട്ടിയാൽ പിന്നേ ഹൗസ് ബോട്ട് സഞ്ചാരം നിർത്തും.

ചിത്രത്തിന് കടപ്പാട്: Praptipanigrahi

ഭക്ഷണം

ഭക്ഷണം

ഹൗസ്ബോട്ട് യാത്രയ്ക്കിടെ ഭക്ഷണത്തേക്കുറിച്ച് ടെൻഷൻ അടിക്കേണ്ട. ഹൗസ്ബോട്ടിൽ തന്നെ കിച്ചൺ ഉണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് രുചികരമായ ഭക്ഷണം പാചകം ചെയ്യുന്ന കുക്കുകളുടെ സേവനം ഹൗസ്ബോട്ടുകളിൽ ലഭ്യമാണ്. തണുത്ത ബിയറടിക്കാൻ തോന്നിയെങ്കിൽ അതും ഇവിടെ ലഭിക്കും.

ചിത്രത്തിന് കടപ്പാട്: Aruna

പാക്കേജുകൾ

പാക്കേജുകൾ

അര ദിവസം മുതൽ ഒരു ആഴ്ചവരെയുള്ള പാക്കേജുകൾ ഉണ്ട്. പക്ഷ രണ്ട് ദിവസത്തേ പാക്കേജ് ആണ് ഏറ്റവും ഉചിതം ഒരു രാത്രി ഹൗസ്ബോട്ടിൽ തങ്ങുകയുമാവാം. വൈകുന്നേരം ആറുമണിക്ക് ശേഷം ഹൗസ്ബോട്ടുകൾ സഞ്ചാരം നിർത്തും. ആയിരം രൂപ മുതൽ മുകളിലോട്ടാണ് ഹൗസ്ബോട്ടിന്റെ വാടക. പാക്കേജുകൾ അറിയാം

ചിത്രത്തിന് കടപ്പ���ട്

യാത്രയ്ക്ക് അനുയോജ്യമായ സമയം

യാത്രയ്ക്ക് അനുയോജ്യമായ സമയം

ഡിസംബർ മുതൽ ജനുവരി വരെയാണ് ഹൗസ് ബോട്ട് യാത്രയ്ക്ക് ഉചിതമായ സമയം. മഴക്കാലം മാറി തണുപ്പുള്ള അന്തരീക്ഷം സഞ്ചാരികൾക്ക് ഒരു റൊമാന്റിക്ക് മൂഡ് നൽകും. മാർ‌ച്ച് മുതൽ മെയ്‌ വരെയുള്ള കാലം ചൂട് കൂടുതലായിരിക്കും. കൂടുത‌ൽ വിവരങ്ങൾക്കും ഹൗസ് ബോട്ട് ബുക്കിംഗിനും ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന് കടപ്പാട്: Wouter Hagens

ചിലവുകുറഞ്ഞ യാത്ര

ചിലവുകുറഞ്ഞ യാത്ര

ചിലവ് കുറഞ്ഞ ഒരു യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ ഫെറി സർവീസുകളെ ആശ്രയിക്കാം. ആലപ്പുഴ മുതൽ കോട്ടയം വരെ ഇത്തരം സർവീസുക‌ൾ ലഭ്യമാണ്. രണ്ടരമണിക്കൂർ കായൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ചിത്രത്തിന് കടപ്പാട്: Vinayaraj

Please Wait while comments are loading...