Search
  • Follow NativePlanet
Share
» »ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

ഏതുനിമിഷം വേണമെങ്കിലും താഴേക്ക് വഴുതിവീണേക്കാമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കല്ല്! ഭൂഗുരുത്വാകര്‍ഷണത്തിന് തന്നെ വെല്ലുവിളിയുയയര്‍ത്തി നില്‍ക്കുന്ന ഈ വലിയ പാറക്കല്ല് ചെറിയ സംഭവമല്ല. മ്യാന്‍മാര്‍ ലോകസഞ്ചാരികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കുമായി കരുതിവെച്ചിരിക്കുന്ന ആകര്‍ഷണമാണ് ക്യാക്റ്റിയോ പഗോഡ അഥവാ ഗോള്‍ഡന്‍ റോക്ക്! കുന്നിനു മുകളില്‍ പര്‍വ്വതത്തിന്‍റെ വശത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ അത്ഭുത പാറയെക്കുറിച്ച് പറയുവാന്‍ ഏറെയുണ്ട്!!

ഗോള്‍ഡന്‍ റോക്ക്

ഗോള്‍ഡന്‍ റോക്ക്

മ്യാന്‍മാറിലെ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതാണ് ഗോള്‍ഡന്‍ റോക്ക് അഥവാ ക്യാക്റ്റിയോ പഗോഡ. സ്വര്‍ണ്ണ നിറത്തിലുള്ള പാറയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന , 7.3 മീറ്റർ ഉയരമുള്ള ഒരു പഗോഡയാണിത്. മ്യാന്‍മാറിലെ മോണ്‍ സ്‌റ്റേറ്റില്‍ ആണിത് സ്ഥിതി ചെയ്യുന്നത്.

 ഉത്തരമില്ല

ഉത്തരമില്ല

ഉത്തരമില്ലാത്ത പല ചോദ്യങ്ങളുടെയും ഇടം കൂടിയാണിത്. എങ്ങനെയാണ് ഈ കല്ലിന് ഇത്ര കൃത്യമായി ഒരിടത്തു തന്നെ നില്‍ക്കുവാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞ 2500 ല്‍ അധികം വര്‍ഷങ്ങളായി പാറ ഇതേ നില്‍പ്പ് തുടരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ആരും അതിശയിച്ചു പോകും. എന്തുകൊണ്ട് ഇങ്ങനെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെയും ലഭിച്ചിട്ടില്ല.

PC:Thorsten Bachner

പേരുവന്ന വഴി

പേരുവന്ന വഴി

മോൺ ഭാഷയിൽ, 'കയാക്' എന്നതിന് "പഗോഡ" എന്നും "യോ" എന്നതിന്റെ അർത്ഥം "സന്യാസിയുടെ തലയിൽ വഹിക്കുക" എന്നുമാണ്. 'ഇത്തി' എന്നതിന്റെ അർത്ഥം "സന്യാസി" എന്നാണ്. അതിനാൽ, 'ക്യാക്-ഹതിയോ' എന്നാൽ "ഒരു സന്യാസിയുടെ തലയിലെ പഗോഡ എന്നാണ് അർത്ഥമാക്കുന്നത്.

PC:Go-Myanmar

വിശ്വാസങ്ങള്‍ പലത്

വിശ്വാസങ്ങള്‍ പലത്

മ്യാന്‍മാറുകാരുടെയും ബുദ്ധമത വിശ്വാസികളുടെയും ഇടയില്‍ പല തരത്തിലുള്ല വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഈ പാറയെയും അതിന്റെ അത്ഭുത സിദ്ധിയെയും ചുറ്റി പ്രചാരത്തിലുണ്ട്.
PC:Christophe95

ബുദ്ധന്‍റെ മുടിയിഴകള്‍ താങ്ങിനിര്‍ത്തുന്ന പാറ

ബുദ്ധന്‍റെ മുടിയിഴകള്‍ താങ്ങിനിര്‍ത്തുന്ന പാറ

ബുദ്ധന്‍ തന്‍റെ സന്ദര്‍ശന സമയത്ത് തന്നെ കാണുവാനായെത്തിയ തായ്ക് താ എന്ന സന്യാസിക്ക് തന്‍റെ കുറച്ചു മുടിയിഴകള്‍ നല്കുകയുണ്ടായി. അദ്ദേഹം ഈ മുടിയിഴകള്‍ അവിടുത്തെ രാജാവിന് കൈമാറി. ചില പ്രത്യേക ശക്തികളും കഴിവുകളും സ്വായത്തമായിരുന്ന രാജാവ് കടലിനടിയില്‍ നിന്നും സന്യാസിയുടെ തലയോട് സാദൃശ്യമുള്ള ഒരു പാറ തപ്പിയെടുക്കുകയും തനിക്ക് ലഭിച്ച ആ വിശുദ്ധ മുടിയിഴകള്‍ക്കൊപ്പം ഇന്നുകാണുന്ന കുന്നിനു മുകളില്‍ സ്ഥാപിക്കുകയും ചെയ്തുവത്രെ. ഇന്ന് ഈ മുടിയിഴകളാണ് കല്ലിന് അവിടെ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നത് എന്നാണ് വിശ്വാസം,

PC:LBM1948

സ്ത്രീകള്‍ക്ക് സ്പര്‍ശിക്കുവാനാവില്ല

സ്ത്രീകള്‍ക്ക് സ്പര്‍ശിക്കുവാനാവില്ല

ഇവിടുത്തെ വിശ്വാസപരമായ കാരണങ്ങളാല്‍ ഈ ഗോള്‍ഡന്‍ റോക്കില്‍ സ്ത്രീകള്‍ക്കു സ്പര്‍ശിക്കുവാനാവില്ല. പൗരാണികമായ വിശ്വാസങ്ങളാല്‍ വളരെ വിചിത്രമായ രീതില്‍ നില്‍ക്കുന്ന ഈ കല്ലിനെ ഇളക്കുവാന്‍ ഒരു സ്ത്രീയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവത്രെ. അവര്‍ ഈ കല്ലിനെ സ്പര്‍ശിച്ചാല്‍ അതിന് സ്ഥാനചലനം ഉണ്ടാവും. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് സ്ത്രീകളെ ഈ കല്ലില്‍ സ്പര്‍ശിക്കുവാന്‍ അനുവദിക്കാത്തത്. പാറയുടെ അടുത്തുള്ള പാലം വരെയാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
PC:Nayyaung

പഗോഡ

പഗോഡ

ഗോള്‍ഡന്‍ റോക്കിനു മുകളിലായാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണമായ പഗോഡ സ്ഥിതി ചെയ്യുന്നത്. 25 അടി ഉയരവും 50 അടി ചുറ്റളവുമാണ് ഇതിനുള്ളത്. ഇവിടുത്തെ കിന്‍പുന്‍ ബേസ് ക്യാംപില്‍ നിന്നും ഒരു വര്‍ഷം തുടര്‍ച്ചയായി മൂന്നു തവണ നടന്ന് ഇവിടെയെത്തി തീര്‍ത്ഥാ‌ടനം നടത്തുന്നവര്‍ക്ക് ജീവിത്തില്‍ സമ്പത്തും അംഗീകാരവും ലഭിക്കുമെന്നാണ് വിശ്വാസം.
PC:Go-Myanmar

തീര്‍ത്ഥാടന കാലം

തീര്‍ത്ഥാടന കാലം

വര്‍ഷത്തില്‍ എല്ലായ്പ്പോഴും വിശ്വാസികളും സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ടെങ്കിലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടുത്തെ തീര്‍ത്ഥാടന കാലയളവ്. മെഴുകുതിരികൾ കത്തിക്കൽ, ധ്യാനം, ബുദ്ധന് വഴിപാട് എന്നിവ രാത്രി മുഴുവൻ ഈ കാലയളവില്‍ ഇവിടെ തുടരുന്നു. ഗോൾഡൻ റോക്കിന്റെ മുഖത്ത് ചതുരാകൃതിയിലുള്ള സ്വർണ്ണ ഇലകൾ ഘടിപ്പിക്കാനായി പുരുഷന്മാര്‍ അതിനടുത്തേയ്ക്ക് പോകും
PC:LBM1948

ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X