Search
  • Follow NativePlanet
Share
» »എലികളെ ആരാധിക്കുന്ന ക്ഷേത്രം മുതൽ കാഴ്ചകൾ തുടങ്ങുകയാണിവിടെ

എലികളെ ആരാധിക്കുന്ന ക്ഷേത്രം മുതൽ കാഴ്ചകൾ തുടങ്ങുകയാണിവിടെ

രണ്ടു മൂന്നു ദിവസത്തോളം ഇറങ്ങി നടന്ന് കാഴ്തകൾ കാണാനുള്ള ആൽവാറിന്റെ വിശേഷങ്ങൾ അറിയാം...

By Elizabath Joseph

കേന്ദ്രപുരാവസ്തു വകുപ്പു പോലും പ്രവേശനം വിലക്കിയിരിക്കുന്ന ഭാംഗഡ് കോട്ട സ്ഥിതി ചെയ്യുന്ന ആൽവാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഭൂതപ്രേത കാര്യങ്ങളിൽ അല്പം താല്പര്യമുള്ളവർ തീർച്ചയായും കേട്ടിരിക്കേണ്ട ഒരിടമാണ് ആൽവാർ. കാഴ്ചയിൽ ഒരു കുഞ്ഞൻ നഗരമാണെന്നു തോന്നുമെങ്കിലും ഒന്നിറങ്ങി നടന്നാൽ ആ തെറ്റിദ്ധാരണ പെട്ടന്നുതന്നെ മാറും. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങളും പുരാതനമായ ആരാധനാലയങ്ങളും വന്യജീവി സങ്കേതങ്ങളും ഒക്കെയായി സഞ്ചാരികൾക്ക് സ്വർഗ്ഗം തീർക്കുന്ന ഇടമാണ് ആൽവാർ. രണ്ടു മൂന്നു ദിവസത്തോളം ഇറങ്ങി നടന്ന് കാഴ്തകൾ കാണാനുള്ള ആൽവാറിന്റെ വിശേഷങ്ങൾ അറിയാം...

സരിസ്കാ കടുവ സംരക്ഷണ കേന്ദ്രം

സരിസ്കാ കടുവ സംരക്ഷണ കേന്ദ്രം

ആരവല്ലി പർവ്വത നിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സരിസ്കാ കടുവ സംരക്ഷണ കേന്ദ്രം രാജസ്ഥാനിലെ പ്രധാനപ്പെട്ട വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. കാലങ്ങളോളം ആല്‍വാർ രാജ്യത്തിന്റെ വേട്ടയിടങ്ങളിലൊന്നായിരുന്ന ഇവിടം 1955 ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്.
ആൽവാർ നഗരത്തിൽ നിന്നും 36 കിലോമീറ്റർ അകലെയാണ് സരിസ്കാ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്നവർക്ക് ജങ്കിൾ സപാരികളും വനത്തിനുള്ളിലൂടെ ജീപ്പ് റൈഡുകളും ഒരുക്കിയിട്ടുണ്ട്.

PC:Snehashish Chatterjee

മൂസി മഹാറാണി കി ഛത്രി

മൂസി മഹാറാണി കി ഛത്രി

മുൻപ് പറഞ്ഞതുപോലെ ഒട്ടേറെ സ്മാരകങ്ങളും ചരിത്രലുമായി ബന്ധപ്പെട്ട ഇടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആൽവാർ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരിടമാണ് മൂസി മഹാറാണി കി ഛത്രി.
തന്റെ ഭർത്താവും ഭരണാധികാരിയുമായിരുന്ന മഹാരാജാ ഭക്തവാർ സിങിനുവേണ്ടി സതിയനുഷ്ഠിച്ച മഹാറാണി മൂസിയ്ക്കുവേണ്ടി വിനയ് സിങ് നിർമ്മിച്ച ശവകുടീരമാണ് മൂസി മഹാറാണി കി ഛത്രി എന്നറിയപ്പെടുന്നത്. വളരെ മനോഹരമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആ സ്മാരകം ആൽവാറിലെത്തുന്നവർ കാണാതെ മടങ്ങിയാൽ വലിയ നഷ്ടമായിരിക്കും ൺഎന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ നിന്നുള്ള സൂര്യാസ്തമയത്തിൻറെ കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

PC:Tapish2409

ബാലാ ക്വില

ബാലാ ക്വില

ആരവല്ലി പർവ്വത നിരകളോട് ചേർന്നു നിൽക്കുന്ന മറ്റൊരു കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബാലാ ക്വില. ചരിത്രപ്രാധാന്യത്തേക്കാളുപരിയായി ഇവിടെ നിന്നുള്ള കാഴ്ചകളാണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഹസന്ഡ ഖാന്‍ മേവാട്ടി എന്ന രാജാവ് നിർമ്മിച്ച ഈ കോട്ട പ്രതാപ് സിങ് കയ്യടക്കുന്നതുവരെ നിരവധി മുഗൾ ഭരണാധികാരികളുടെ കേന്ദ്രമായിരുന്നു. അഞ്ച് കൂറ്റൻ
ഗോപുരങ്ങളും 51 ചെറിയ ഗോപുരങ്ങളും കോട്ടയുടെ മഹത്വത്തെ അറിയിക്കാനായി ഇന്നും കാലത്തിനു പിടികൊടുക്കാതെ ഇവിടെ നിൽക്കുന്നു

PC:Youtube

ജഗ്നാഥ ക്ഷേത്രം

ജഗ്നാഥ ക്ഷേത്രം

ഒഡീഷയിലെ പുരിയിൽ മാത്രമല്ല, രാദസ്ഥാനിലെ അൽവാറിലും ഏറെ പ്രശസ്തമായ ഒരു ജഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. മധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ആ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ് ഇവിടുത്തെ രഥ യാത്രയാണ്. ഇന്ദ്ര വിമാന എന്നാണ് ഇവിടുത്തെ രഥം അറിയപ്പെടുന്നത്.

PC:Nandita

ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

കേന്ദ്ര പുരാവസ്തു വകുപ്പു പോലും പ്രവേശനം വിലക്കിയിരിക്കുന്ന ഭാംഗഡ് കോട്ടയാണ് ആല്‍വാറിൽ കണ്ടിരിക്കേണ്ട സ്ഥലം. ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ സ്ഥലത്തിന് ഗ്രാമീണർ പോലും വാസം ഉപേക്ഷിച്ചു പോയ ഒരു ചരിത്രം കൂടിയുണ്ട്.എന്നാൽ അതിനുപിന്നിലെ കാരണങ്ങളും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരുകാലത്ത് രാജസ്ഥാനിലെ ഏറ്റവും മനോഹരമായ കോട്ടകളിലൊന്നായിരുന്നുവത്രെ ഇത്. എന്നാൽ ഇപ്പോളിവിടെ നടക്കുന്ന അസ്വഭാവീകമായ സംഭവ വികാസങ്ങൾ കാരണം ആളുകളെ രാത്രികാലങ്ങളിൽ ഇവിടെ തങ്ങുവാൻ അനുവദിക്കാറില്ല. ആൽവാറിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് കോട്ടയുള്ളത്.

PC: Shahnawaz Sid

കർനി മാതാ ക്ഷേത്രം

കർനി മാതാ ക്ഷേത്രം

ലോകത്തിലെ തന്നെ വിചിത്രമായ ക്ഷേത്രങ്ങളിലൊന്നാണ് കർനി മാതാ ക്ഷേത്രം. ഇവിടെ കാണുന്ന ഏകദേശം ഇരുപതിനായിരത്തോളം വരുന്ന എലികളെയാണ് ഇവിടെ ആരാധിക്കുന്നത്. കർനി മാതയുടെ പിന്തുടർച്ചകാരാണ് ഈ എലികൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ എത്തി എലികൾക്കു ഭക്ഷണം നല്കിയാൽ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, എലികൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിക്കുവാനും ഇവിടെ ഭക്തർ തമ്മിൽ മത്സരിക്കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X