» »നാലുചുവരുകള്‍ക്കുള്ളിലെ ലക്ഷാധിപതികളുടെ ഗ്രാമം!!

നാലുചുവരുകള്‍ക്കുള്ളിലെ ലക്ഷാധിപതികളുടെ ഗ്രാമം!!

Written By: Elizabath

ലക്ഷാധിപതികള്‍ മാത്രം അധിവസിക്കുന്ന ഒരു ഗ്രാമം...അതും ഒരു കോട്ടയുടെ നാലു ചുവരുകള്‍ക്കുള്ളില്‍...പറഞ്ഞു വരുമ്പോള്‍ ഏറെ രസകരമാണ് ഈ ഗ്രാമത്തിന്റെ വിശേഷങ്ങള്‍.. പഴയ പ്രൗഢിയും പ്രതാപവും ഇന്നില്ലെങ്കിലും പേരിലും രൂപത്തിലും ഈ നഗരത്തിന് ഒരു മാറ്റവുമില്ല... ഒരു കാര്യം വിട്ടുപോയി... രൂപത്തില്‍ ചെറിയൊരു മാറ്റമുണ്ട്... ഇന്ത്യയിലെ അറിയപ്പെടുന്ന പ്രേതനഗരങ്ങളില്‍ ഒന്നാണ് ഇന്നീ ഗ്രാമം..
ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലാക്പത് എന്ന പ്രേതനഗരത്തിന്റെ വിശേഷങ്ങള്‍

ലക്ഷാധിപതികളുടെ ഗ്രാമം

ലക്ഷാധിപതികളുടെ ഗ്രാമം

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ലാക്പത് എന്ന ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്. ലാക്പത് എന്നാല്‍ ലക്ഷാധിപതികളുടെ ഗ്രാമം എന്നാണ് അര്‍ഥം. നഗരത്തിന് ഈ പേരുവന്നതിനെപ്പറ്റി കൃത്യമായ ചരിത്രം ഇല്ലെങ്കിലും ഒരു കാലത്തെ ഇവിടുത്തെ സമ്പന്നത കൊണ്ടാണ് ഈ പേരു ലഭിച്ചതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. കൃഷിയിലൂടെയും മത്സ്യബന്ധനത്തിലൂടെയും ഇവിടുള്ളവര്‍ ഉന്നത നിലവാരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത്.
പതിമൂന്നൂം നൂറ്റാണ്ടിന്റെ മധ്യകാലത്ത് സിന്ധ് ഭരിച്ചിരുന്ന റാവ് ലഖാ എന്ന ഭരണാധികാരിയില്‍ നിന്നു ലഭിച്ചതാണ് ഈ പേരെന്നും കരുതപ്പെടുന്നു.

PC:Nizil Shah

 പ്രധാന വാണിജ്യ കേന്ദ്രം

പ്രധാന വാണിജ്യ കേന്ദ്രം


ഒരു കാലത്ത് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ വലിയ വാണിജ്യബന്ധം നിലനിന്നിരുന്നുവല്ലോ. അക്കാലത്ത് ഇവിടം വഴിയാണ് ചരക്കുവ്യാപാരം നടന്നുകൊണ്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടോടെ തന്നെ ആ നഗരത്തിന് ഗുജറാത്തുമായും സിന്ധുവുമായും ഒക്കെ ശക്തമായ വാണിജ്യബന്ധം ഉണ്ടായിരുന്നു.

PC:wikipedia.

ഗതി മാറി ഒഴുകിയ സിന്ധു

ഗതി മാറി ഒഴുകിയ സിന്ധു

നഗരം അതിന്റെ വളര്‍ച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുമ്പോഴാണ് 1819 ല്‍ നഗരത്തെ മുഴുവന്‍ മാറ്റിമറിച്ച നാശം സംഭവിക്കുന്നത്. 1819 ല്‍ ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ നദി നഗരത്തില്‍ നിന്നും അകലേക്ക് ഗതി മാറി ഒഴുകുകയും നഗരം ഒറ്റപ്പെട്ട് നശിക്കുകയുമായിരുന്നു.

PC:Jacques Descloitres

ഗുജറാത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലം

ഗുജറാത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലം

ഒരു കാലത്ത്, കൃത്യമായി പറഞ്ഞാല്‍ ഭൂകമ്പം ഉണ്ടായി സിന്ധു നദി ഗതിമാറി ഒഴുകുന്നതിനു മുന്നേ വരെ ഗുജറാത്തിലെ ഏറ്റവും സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നായിരുന്നു ഇത്. പിന്നീട് ഭൂകമ്പവും തുടര്‍ന്നുണ്ടായ നദിയുടെ ഗതിമാറ്റവുമെല്ലാം ആ നഗരത്തെ ജനങ്ങള്‍ ഉപേക്ഷിക്കുന്നതിന് കാരണമായി.

PC:gujarattourism

200 വര്‍ഷമായുള്ള ഒറ്റപ്പെടല്‍

200 വര്‍ഷമായുള്ള ഒറ്റപ്പെടല്‍

ഇപ്പോള്‍ നാമമാത്രമായ ആളുകള്‍ മാത്രം വസിക്കുന്ന ഈ നഗരം ഏകദേശം 200 വര്‍ഷങ്ങളായി ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണുള്ളത്. എന്നാല്‍ ആ ചരിത്രനഗരത്തെ തേടി ധാരാളം സഞ്ചാരികല്‍ ഇവിടെ എത്താറുണ്ട്.

PC:gujarattourism

സഞ്ചാരികള്‍ക്കായി

സഞ്ചാരികള്‍ക്കായി

ഒറ്റപ്പെട്ടു കിടക്കുന്ന ചരിത്രനഗരം മാത്രമല്ല സഞ്ചാരികള്‍ക്ക് ഇവിടം. ഒരു പ്രേതനഗരത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തിലും ആളുകള്‍ ഇവിടെ എത്താറുണ്ട്.
കോട്ടയും ശവകുടീരങ്ങളും സൂര്യോദയവും സൂര്യാസ്തമയവും രാത്രിയിലെ ആകാശക്കാഴ്ചയുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ .

PC:Aalokmjoshi

ലാക്പത് കോട്ട

ലാക്പത് കോട്ട

ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ ലാക്പത് കോട്ട. ഒരു കാലത്ത് ഈ കോട്ടയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ആയിരുന്നുവല്ലോ ലക്ഷപ്രഭുക്കളായ ആളുകള്‍ താമസിച്ചിരുന്നത്.

PC:Aalokmjoshi

കോട്ടയുടെ ചരിത്രം

കോട്ടയുടെ ചരിത്രം

ഏഴു കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കോട്ട 1801 ലാണ് നിര്‍മ്മിച്ചത്. അക്കാലത്ത് ഇവിടം ഭരിച്ചുകൊണ്ടിരുന്ന ജമാദര്‍ ഫത്തേ മുഹമ്മദ് എന്ന ഭരണാദികാരിയാണ് കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നില്‍. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും തന്റെ സാമ്രാജ്യം സംരക്ഷിക്കുക എന്നതിലുപരി മറ്റൊരു ലക്ഷ്യമായിരുന്നു കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്നത്

PC:gujarattourism

കോട്ടയുടെ നിര്‍മ്മാണത്തിനു പിന്നില്‍

കോട്ടയുടെ നിര്‍മ്മാണത്തിനു പിന്നില്‍

ജനങ്ങളെ അക്രമിക്കുകയും അവരെ പിടിച്ചുപറിക്കുകയും ചെയ്യുന്ന കൊള്ളക്കാരില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ തുക ഉല്ലാത്തതിനാല്‍ അയല്‍ രാജ്യങ്ങളെ കൊള്ളയടിച്ചാണ് കോട്ട നിര്‍മ്മിച്ചതെന്നും ചരിത്രം പറയുന്നു.

PC:Aalokmjoshi

പീര്‍ ഗാവൂസ് മുഹമ്മദിന്റെ ശവകുടീരം

പീര്‍ ഗാവൂസ് മുഹമ്മദിന്റെ ശവകുടീരം

ലാക്പതിലെത്തുന്ന സഞ്ചാരികല്‍ ഉറപ്പായും സന്ദര്‍ശിക്കുന്ന മറ്റൊരു സ്ഥലമാണ് പീര്‍ ഗാവൂസ് മുഹമ്മദിന്റെ ശവകുടീരം. അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പീര്‍ ഗാവൂസ് മുഹമ്മദ് അദ്ദേഹത്തിന്റെ രീതികള്‍ കൊണ്ട് പകുതി ഇസ്ലാമായും പകുതി ഹിന്ദുവായു ജീവിച്ചിരുന്ന ഒരാളായിരുന്നു.

PC:Nizil Shah

ലാക്പത് ഗുരുദ്വാരാ സാഹിബ്

ലാക്പത് ഗുരുദ്വാരാ സാഹിബ്

സിക്ക് മത വിശ്വാസികളുടെ ഇവിടുത്ത പ്രധാന ആരാധനാലയങ്ങളിലൊന്നാണ് ലാക്പത് ഗുരുദ്വാരാ സാഹിബ്. ഗുരു നാനാക്ക് തന്റെ മെക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇവിടെ എത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേശീയ സ്മാരകങ്ങളിലൊന്നായാണ് ഇതിനെ ഇവിടെ സംരക്ഷിക്കുന്നത്.

PC:Nizil Shah

സിനിമകളിലെ ലാക്പത്

സിനിമകളിലെ ലാക്പത്

നിരവധി ബോളിവുഡ് സിനിമകള്‍ ചിത്രീകരിച്ച ഇവിടം പ്രശസ്തമായ ഒരു ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന സിനിമയിലാണ് ഈ സ്ഥലത്തിന്റെ ഭംഗി കൃത്യമായി കാണാന്‍ സാധിക്കുക.

PC:Aalokmjoshi

പ്രേതനഗരം

പ്രേതനഗരം

200 വര്‍ഷത്തിലധികമായി ആളുകള്‍ ഉപേക്ഷിച്ച സ്ഥലമായതിനാല്‍ ഇവിടം സഞ്ചാരികള്‍ക്കിടയില്‍ പ്രേതനഗരം എന്നാണ് അറിയപ്പെടുന്നത്. ലാക്പത് കോട്ട പ്രേതക്കോട്ട എന്നും അറിയപ്പെടുന്നു.

PC:Aalokmjoshi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ പ്രശസ്തമായ ഭൂജില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയാണ് ലാക്പത് സ്ഥിതി ചെയ്യുന്നത്. കച്ചില്‍ നിന്നും ധാരാളം ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. കച്ചില്‍ നിന്നും ലാക്പതിലേക്ക് 141 കിലോമീറ്റര്‍ ദൂരമാണുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...