സോമേശ്വര ക്ഷേത്രം
ലക്ഷ്മേശ്വര നഗരത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് സോമേശ്വര ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പരമശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ചാലൂക്യൻ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിൽ നന്ദി, പരമശിവൻ, പാർവതി ദേവി തുടങ്ങിയവരുടെ പ്രതിഷ്ഠകളെകാണാനാവും. രേഖകൾ അനുസരിച്ച് ശിവഭക്തനായ ഏതോ ഒരാൾ കൊണ്ടുവന്നു സ്ഥാപിച്ച വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന പുരാതനമായ പല ലിഖിതങ്ങളും ഇവിടെയുണ്ട്. ലക്ഷ്മേശ്വര നാടിനെക്കുറിച്ച് അറിയാനായി ഇറങ്ങിപ്പുറപ്പെടുമ്പോൾ നാം ആദ്യം ചെന്നെത്തേണ്ടത് സോമേശ്വര ക്ഷേത്രത്തിലായിരിക്കണം.
PC:Manjunath Doddamani Gajendragad
ശങ്ക ബസതി
നേരത്തെ പറഞ്ഞതുപോലെ, ലക്ഷ്മേശ്വർ പ്രദേശം ഒരിക്കലൊരു പ്രധാന ജൈൻ മതാധിഷ്ഠിത കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങൾക്കവിടെ നിരവധി ജൈനക്ഷേത്രങ്ങളെ കാണാനാവും.
അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ശങ്ക ബസതി. ജൈനമതത്തിലെ 22 ആം തീർത്ഥങ്കരനായിരുന്ന നെമിനാഥിന് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. കാലം കടന്നു പോകുന്നതിനിടയിൽ പലതവണ ഇത് പുതുക്കിപ്പണിതിട്ടുണ്ടെങ്കിലും, ഇതിന്റെ പുരാതനസൗന്ദര്യം ഇപ്പോഴും കൈമോശം വരാതെ നിലനിൽക്കുന്നു.. ചാലൂക്യ വാസ്തുവിദ്യശൈലിയിൽ തന്നെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ മനോഹരമായ കൊത്തുപണികളും അവിശ്വസനീയമായ വാസ്തുവിദ്യകളും ഒക്കെ ഇപ്പോഴും ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരികളെയും ആകർഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങോട്ടേക്കുള്ള യാത്രയിലെ സ്ഥലങ്ങളുടെ പട്ടികയിൽ ഇതു കൂടി ഉൾപ്പെടുത്താൻ മറന്നുപോകരുത്
PC:Manjunath Doddamani Gajendragad
ജുമ മസ്ജിദ്
അതെ, ലക്ഷ്മേശ്വര നഗരം എന്നാൽ മുസ്ലീം ആരാധനാലയങ്ങളുടെ ആസ്ഥാനം കൂടിയാണെന്ന് പറയേണ്ടിവരുമെന്ന് ഇവിടുത്തെ ജുമ മസ്ജിദിന്റെ സാന്നിധ്യം വ്യക്തമാക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആദിൽ ഷാഹി രാജവംശക്കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി എന്ന് പറയപ്പെടുന്നു.. പടുകൂറ്റൻ വാതിലുകളും, മനോഹരമായ ഗോപുരങ്ങളും ഒക്കെകൊണ്ട് വിശാലമാണ് ഈ ആരാധനാലയം. ഈ സംസ്ഥാനത്തെ മാത്രം സ്വന്തമായ ഇൻഡോ- സറാസെനിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ മസ്ജിദ്. ഇന്ന് ഈ സ്ഥലം പുരാവസ്തു ഗവേഷണ വകുപ്പിൻറെ കീഴിലാണ്. കേടുപാടുകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെ വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികൾ ഇതിൻറെ പരിസരങ്ങൾ പര്യവേഷണം ചെയ്യാനായി വന്നെത്തുന്നു.
PC:Manjunath Doddamani Gajendragad
ബഡേ നാന ദർഗ
ലക്ഷ്മേശ്വര നഗരത്തിൽ അത്ഭുതകരമായ വാസ്തുവിദ്യാ ശൈലിയുടെ പേരിൽ വേറിട്ട് നിൽക്കുന്ന ഒരു മുസ്ലിം പള്ളിയാണ് ബഡേ നാന ദർഗ. ജുമ മസ്ജിദിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദിൽ ഷാഹി രാജവംശക്കാലത്ത് തന്നെയാണ് ഇതും പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. ചരിത്ര രേഖകൾ അനുസരിച്ച് ജുമ മസ്ജിദും ബഡേ നാന ദർഗയും ഒരേ കാലഘട്ടത്തിൽ ഒരേ ഭരണാധികാരി പണികഴിപ്പിച്ചവയാണെന്ന് പറയപ്പെടുന്നു
ഇൻഡോ സാർസനിക് ശൈലി തന്നെയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. ഗഡാഗിലെ മുസ്ലീം ഭരണകൂടത്തിന്റെ ചരിത്രത്തെ തിരയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്മേശ്വരയുടെ മടിത്തട്ടിലുള്ള ഈ സ്മാരകം സന്ദർശിക്കാം.
PC:Manjunath Doddamani
അനന്തനാഥ ബസാതി
ലക്ഷ്മേശ്വര പ്രദേശത്തിൻറെ പലഭാഗത്തായി നിങ്ങൾക്ക് മത പ്രാധാന്യമുള്ള പല വിശുദ്ധ സ്ഥലങ്ങളേ കാണാനാവും.. ഒരു വശത്ത് നിന്നുകോണ്ട് നിങ്ങൾക്കാവിടുത്തെ വിശിഷ്ടമായ ഹിന്ദു - ജൈൻ ക്ഷേത്രങ്ങളെ സന്ദർശിക്കാം. മറുവശത്തായി ചരിത്രപ്രാധാന്യമുള്ള അനവധി മുസ്ലീം പള്ളികളുടെ ചരിത്രത്തെ തിരഞ്ഞു പോകാം. ജൈനമതത്തിലെ പതിനാലാമത്തെ തീർഥങ്കരനു സമർപ്പിക്കപ്പെട്ട മറ്റൊരു ജൈനക്ഷേത്രമാണ് അനന്തനാഥ ബസതി. പതിമൂന്നാം നൂറ്റാണ്ടിനാണ് ഇത് പണിതത്.. ചാലൂക്യ വാസ്തുവിദ്യാശൈലിയിൽ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രം നഗരത്തിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന സ്മാരകങ്ങളിൽ ഒന്നാണ്. ആർക്കിടെക്ചർ വിദ്യാർത്ഥികളും ചരിത്രസ്നേഹികളും ഫോട്ടോഗ്രാഫർമാരും ജൈനമതവിശ്വാസികളും ഒക്കെയടങ്ങുന്ന നൂറുകണക്കിന് സഞ്ചാരികൾ മാസംതോറും ഇങ്ങോട്ട് എത്തിച്ചേരുന്നു.
PC:Manjunath Doddamani Gajendragad