» »ലാല്‍ബാഗ്; ബാംഗ്ലൂർ മലയാളികളുടെ വിശ്രമ സ്ഥലം

ലാല്‍ബാഗ്; ബാംഗ്ലൂർ മലയാളികളുടെ വിശ്രമ സ്ഥലം

Written By:

ബാംഗ്ലൂരിലെ ലാല്‍ബാഗിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരികള്‍ ആരും തന്നെ ഉണ്ടാകില്ലാ. അത്രയ്ക്ക് പ്രശസ്തമാണ്, ഇന്ത്യയിലെ തന്നെ വലിയ ഉദ്യാനങ്ങളില്‍ ഒന്നായ ലാല്‍ബാഗ്. ബാംഗ്ലൂര്‍ നഗരത്തി‌ന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സുന്ദര ഉദ്യാനം 240 ഏക്കറിലായാണ് വ്യാപിച്ചുകിടക്കുന്നത്.

സാധാരണ ഒരു പാര്‍ക്ക് പോലെ പെട്ടന്ന് കണ്ട് തീര്‍ക്കാനാവില്ല ലാല്‍ബാഗിലെ കാഴ്ചകള്‍. ലാല്‍ബാഗില്‍ ആദ്യമായി എത്തു‌ന്ന സഞ്ചാരികള്‍ക്ക് ലാല്‍ബാഗ് ഒരു അത്ഭുതം തന്നെയാണ്.

ലാല്‍ബാഗിലെ പ്രധാന കാഴ്ചകള്‍

1. ഗ്ലാസ് ഹൗസ് - ഇതാണ് ലാല്‍ബഗിലെ പ്രധാന സ്ഥലം. എല്ലാവര്‍ഷവും സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ചും റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചും ഫ്ലവര്‍ ഷോ നടക്കാറുള്ളത് ഇവിടെ വച്ചാണ്.

2. ലാല്‍ബാഗ് തടാകം - ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നിരവധി ദേശടപക്ഷികള്‍ ഈ തടാകത്തില്‍ എത്താറുണ്ട്. തടാകക്കരയിലൂടെ നടക്കാന്‍ നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്.

3. പുഷ്പഘടികാരം - ലാല്‍ബാഗ് മെയിന്‍ ഗേറ്റ് വഴിവന്നാല്‍ ആദ്യമായി കാണുന്ന കൗതുക കാഴ്ച പുഷ്പഘടികാരമാണ്. പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ എച്ച് എം ടിയാണ് ഈ ഘടികാരം നിര്‍മ്മിച്ചിരിക്കുന്നത്.

4. കേംപഗൗഡ ടവര്‍ - ലാ‌ല്‍ബാഗി‌ലെ മൊട്ടക്കുന്നിന് മുകളിലാണ് ഈ ടവര്‍ സ്ഥിതി ചെയ്യുന്നത്. സിദ്ധാപുര ഗേറ്റുവഴിയോ കെ എച്ച് സര്‍ക്കിള്‍ ഗേറ്റ് വഴിയോ ലാല്‍ബാഗില്‍ എത്തുന്നവര്‍ക്ക് കേംപെ ഗൗഡ ടവര്‍ കാണാന്‍ കഴിയും.

5. റോസ് ഗാര്‍ഡന്‍ - ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപത്തയാണ് റോസ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

6. ബോണ്‍സായി പാര്‍ക്ക് - സിദ്ധാപുര ഗേറ്റുവഴിയോ കെ എച്ച് സര്‍ക്കിള്‍ ഗേറ്റ് വഴിയോ ലാല്‍ബാഗില്‍ എത്തുന്നവര്‍ക്ക് ബോണ്‍സായി പാര്‍ക്കില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.

ലാല്‍ബാഗിലേക്കുള്ള ഗേറ്റുകള്‍

ലാല്‍ബാഗിലേക്ക് പ്രവേശിക്കാന്‍ നാലു ഗേറ്റുകളാണ്. നാലു ഗേറ്റില്‍കൂടെയും ആളുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ വെസ്റ്റേണ്‍ ഗേറ്റില്‍ കൂടെ പ്രവേശിക്കു‌ന്നതാണ് കൂടുതല്‍ സൗകര്യം. ജയനഗറിലെ അശോക് പില്ലറിന് സമീ‌പത്തായാണ് ഈസ്റ്റേണ്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ലാല്‍ബാഗ് മെയിന്‍ ഗേറ്റ് എന്ന് അറിയപ്പെടുന്നത് സൗത്തേണ്‍ ഗേറ്റ് ആണ്. പിന്നീടുള്ളത് നോര്‍ത്തേണ്‍ ഗേറ്റാണ്.

പ്രവേശന സമയം

എല്ലാ ദിവസവും രാവിലെ ആറുമണി മുതല്‍ രാത്രി ഏഴുമണി വരെയാണ് ലാല്‍ബാഗിലേക്കുള്ള പ്രവേശന സമയം. രാവിലെ ഒന്‍പത് മണിവരെ ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. ഒന്‍പത് മണി മുതല്‍ ആറുമണി വരെ 10 രൂപ പ്രവേശന ഫീസ് നല്‍കണം. ആറു മുതല്‍ ഏഴു മണിവരേയും പ്രവേശനം സൗജന്യമാണ്. ഫ്ലവര്‍ ഷോ നടക്കുന്ന ദിവസങ്ങളില്‍ പ്രവേശന ഫീസ് വളരെ കൂടുതലായിരിക്കും.

ലാല്‍ബാഗിന്റെ ചരിത്രം വായിക്കാം

ലാല്‍ബാഗിലെ കൂടുതല്‍ കാഴ്ചകള്‍ സ്ലൈഡുകളിലൂടെ കാണാം

പുഷ്പഘടികാരം

പുഷ്പഘടികാരം

ലാല്‍‌ബാഗിലെ പുഷ്പഘടികാരം. ലാല്‍ബാഗില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമാകുന്ന ഒരു കാഴ്ചയാണ് ഇത്.

Photo Courtesy: Tysonjp

ഗ്ലാസ് ഹൗസ്

ഗ്ലാസ് ഹൗസ്

ലാല്‍ബാഗിലെ ഗ്ലാസ് ഹൗസ്. ഇവിടെയാണ് എല്ലാവര്‍ഷവും സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിലും പുഷ്പമേള നടക്കുന്നത്.

Photo Courtesy: Kprateek88

ഗ്ലാസ് ഹൗസ് (രാത്രി)

ഗ്ലാസ് ഹൗസ് (രാത്രി)

ലാല്‍ബാഗിലെ ഗ്ലാസ് ഹൗസിലെ രാത്രികാഴ്ച

Photo Courtesy: Planemad

കേംപെഗൗഡ ടവര്‍

കേംപെഗൗഡ ടവര്‍

ലാല്‍ബാഗിലെ മൊട്ടക്കുന്നിലെ കേംപെഗൗഡ ടവര്‍
Photo Courtesy: Amol.Gaitonde

തടാകം

തടാകം

ലാല്‍ബാഗിലെ ലാല്‍ബാഗ് തടാകം

Photo Courtesy: Cyphor

ലാല്‍ബാഗ് തടാകം

ലാല്‍ബാഗ് തടാകം

ലാല്‍ബാഗ് തടാകത്തിന്റെ മറ്റൊരു കാഴ്ച

Photo Courtesy: Djshanx

മരങ്ങള്‍

മരങ്ങള്‍

ലാല്‍ബാഗ് തടാകത്തില്‍ നിന്ന് എടുത്ത മറ്റൊരു ചിത്രം

Photo Courtesy: Nagesh Kamath

പ്രധാന കവാടം

പ്രധാന കവാടം

ലാല്‍ബാഗിലേക്കുള്ള പ്രധാന കവാടത്തിന് സമീപത്ത് നിന്ന് ഒരു കാഴ്ച
Photo Courtesy: Manojk

ചിത്രകാരന്‍

ചിത്രകാരന്‍

ലാല്‍ബാഗില്‍ നിന്ന് ചിത്രം വരയ്ക്കുന്ന ഒരു ചിത്രകാരന്‍
Photo Courtesy: Manojk

നടപ്പാത

നടപ്പാത

ലാല്‍ബാഗിലെ ഉദ്യാനത്തിലെ നടപ്പാത

Photo Courtesy: Manojk

പ്രാവുകള്‍

പ്രാവുകള്‍

ലാല്‍ബാഗില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Manojk

ചാരുബഞ്ച്

ചാരുബഞ്ച്

ലാല്‍ബാഗിലെ മരച്ചുവട്ടിലെ ചാരുബഞ്ചുകളില്‍ ഒന്ന്

Photo Courtesy: Manojk

ബാന്‍ഡ് സ്റ്റാന്‍ഡ്

ബാന്‍ഡ് സ്റ്റാന്‍ഡ്

ലാല്‍ബാഗ് ഗ്ലാസ് ഹൗസിന് മുന്നിലെ മരംകൊണ്ട് നിര്‍മ്മിച്ച ബാന്‍ഡ് സ്റ്റാന്‍ഡ്

Photo Courtesy: Rangakuvara

ഫ്ലവര്‍ ഷോ

ഫ്ലവര്‍ ഷോ

ലാല്‍ബാഗ് ഫ്ലവര്‍ ഷോയുടെ ഒരു പഴയ ചിത്രം

Photo Courtesy: Shashidharus

വന്‍മരം

വന്‍മരം

ലാല്‍ബാഗ് പാര്‍ക്കിനുള്ളിലെ ഒരു വലിയ മരം

Photo Courtesy: Chrishibbard7 at English Wikipedia

ഉള്‍വശം

ഉള്‍വശം

ലാല്‍ബാഗിലെ ഗ്ലാസ് ഹൗസിന്റെ ഉള്‍വശം

Photo Courtesy: Stylistica

ജപ്പാന്‍ സ്മാരകം

ജപ്പാന്‍ സ്മാരകം

ലാല്‍ബാഗില്‍ ജപ്പാനീസ് മാതൃകയില്‍ നിര്‍മ്മിച്ച ഒരു സ്മാരകം

Photo Courtesy: Stylistica

മൈസൂര്‍ മഹാരാജാവ്

മൈസൂര്‍ മഹാരാജാവ്

ലാല്‍ ബാഗിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മൈസൂര്‍ മഹാരാജാവിന്റെ പ്രതിമ
Photo Courtesy: Primejyothi

ഫൗണ്ടൈന്‍

ഫൗണ്ടൈന്‍

ലാല്‍ബാഗിലെ ഗ്ലാസ് ഹൗസിന് മുന്നിലെ ഫൗണ്ടൈന്‍

Photo Courtesy: Anoopan at ml.wikipedia

ഗു‌ല്‍മോഹര്‍

ഗു‌ല്‍മോഹര്‍

ലാല്‍ബാഗില്‍ പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍

Photo Courtesy: McKay Savage from London, UK

പൂമരങ്ങള്‍

പൂമരങ്ങള്‍

ലാല്‍ബാഗിലെ പൂമരങ്ങള്‍
Photo Courtesy: Vilkokriznar

നടപ്പാത

നടപ്പാത

ലാല്‍ബാഗ് തടാകത്തിന് ചുറ്റുമു‌ള്ള നടപ്പാത
Photo Courtesy: Tysonjp

ദേവസ്ഥാനം

ദേവസ്ഥാനം

ലാല്‍ബാഗ് പാര്‍ക്കിനുള്ളിലെ ഒരു പ്രതിമ

Photo Courtesy: rajeshodayanchal

മൊട്ടക്കുന്ന്

മൊട്ടക്കുന്ന്

ലാല്‍ബാഗിലെ മൊട്ടക്കുന്ന്
Photo Courtesy: Polytropos-Commons

കവാടം

കവാടം

ലാല്‍ബാഗിലേക്കുള്ള കവാടങ്ങളില്‍ ഒന്ന്

Photo Courtesy: PP Yoonus