Search
  • Follow NativePlanet
Share
» »മെഘാലയയ്ക്ക് സ്വന്തമായ ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം

മെഘാലയയ്ക്ക് സ്വന്തമായ ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം

മേഘങ്ങളുടെ ഭവനമെന്ന് എന്ന് വിശേഷിപ്പിക്കുന്ന നാടാണ് മേഘാലയ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ ആണ് ഈ ഈ സംസ്ഥാനത്ത് നിലകൊള്ളുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായ ഇവിടെ അനവധി വെള്ളച്ചാട്ടങ്ങളും കുന്നുകളും മലഞ്ചരിവുകളും ഒക്കെയുണ്ട്. ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്താനും ആനന്ദനിർവൃതിയിൽ ആഴ്ത്താനും കഴിവുള്ള ഇന്ത്യയിലെ ഒരു സ്ഥലമാണ് മേഘാലയ.

ഇവിടെ സംസ്ഥാനത്തിന്റെ അതിർത്തിക്കുളളിലായി വിരലിലെണ്ണാവുന്നതിൽ കൂടുതൽ വെള്ളച്ചാട്ടങ്ങളെ നിങ്ങൾക്ക് ദർശിക്കാനാവും. ഏതു കാലാവസ്ഥയിലും സമ്പൂർണമായ ദൃശ്യ ചാരുതയോടെ കുതിച്ചൊഴുകി എത്തുന്ന ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ ഏവരുടെയും ഹൃദയത്തെ കവരുന്നതാണ്. അത്തരത്തിൽ ഒരു വെള്ളച്ചാട്ടമായ ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജലപ്രവാഹമായി കണക്കാക്കിയിരിക്കുന്ന ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിനെ കുറിച്ച് അറിയാനും അങ്ങോട്ടേക്ക് ഒരു വിനോദ യാത്ര ആസൂത്രണം ചെയ്യാനും ആയി തുടർന്ന് വായിക്കുക..

ലാംങ്ങ്ഷിയാങ്ങ് വെള്ളച്ചാട്ടത്തെക്കുറിച്ച് ചിലത്

ലാംങ്ങ്ഷിയാങ്ങ് വെള്ളച്ചാട്ടത്തെക്കുറിച്ച് ചിലത്

നോങ്സ്റ്റോണിൽ നിന്ന് 25 കിലോമീറ്ററും ഷില്ലോങ്ങിൽ നിന്ന് 105 കിലോമീറ്ററും അകലെ മാറി നിലകൊള്ളുന്ന പശ്ചിമ ഖാസി ഹിൽസ് ജില്ലയിലാണ് ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് എപ്പോഴും നല്ല രീതിയിൽ മഴ പെയ്യുന്നതിനാൽ ലാംഗ്ഷിയാങ് വെള്ളച്ചാട്ടവും അതിന്റെ പരിസര പ്രദേശങ്ങളും വർഷത്തിൽ ഉടനീളം ജലസമൃതമായിരിക്കുന്നത് നിങ്ങൾ കാണാനാവും.

കാൻഷി നദിയുടെ തീരങ്ങളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ നദി രണ്ട് ഭാഗങ്ങളായി പിരിഞ്ഞശേഷം പടിഞ്ഞാറൻ ഖാസി മലനിരകളിലെ ഇടതൂർന്ന വനങ്ങളിലൂടെ ഈ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകിയെത്തുന്നു. ആകർഷകമായ സംസ്കാരങ്ങളുടെ ഭവനമായ മൗപ്പൻ ഗ്രാമം ഉൾപ്പെടെ നിരവധി ഗ്രാമപ്രദേശങ്ങൾ ഈ വെള്ളച്ചാട്ടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

1106 അടി ഉയരത്തിൽ നിന്നാണ് ലാംഗ്ഷിയാങ് വെള്ളച്ചാട്ടം താഴേക്ക് കുതിച്ചൊഴുകുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ഇതിൻറെ പരിസര പ്രദേശങ്ങൾ പച്ചപ്പു പുതച്ചു നിൽക്കുന്ന മരങ്ങളാൽ സമൃദ്ധമാണ്. ദിനംപ്രതി എല്ലാതരത്തിലുമുള്ള സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധിയാർജ്ജിച്ച് കുതിച്ചൊഴുകുന്ന ഈ വെള്ളച്ചാട്ടവും അതിൻറെ പരിസരപ്രദേശങ്ങളും ഒക്കെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളൊക്കെ മേഘാലയ ഗവൺമെൻറ് തുടങ്ങി വച്ചിരിക്കുകയാണ്

PC- Joist John

വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള മനോഹര ദൃശ്യങ്ങൾ

വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള മനോഹര ദൃശ്യങ്ങൾ

പ്രകൃതിയുടെ അത്ഭുതകരമായ കാഴ്ചകൾ കാണുന്നതിനോടൊപ്പം ഇവിടുത്തെ വനങ്ങളിലും മലഞ്ചെരിവുകളിലും ഒക്കെ നിങ്ങൾക്ക് സസന്തോഷം ചുറ്റിയടിക്കാം. ഉയർന്ന മലനിരകളും പടുകൂറ്റൻ കൊടുമുടികളും ഒക്കെയുള്ള ലങ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിന്റെ പരിസര പ്രദേശം ഏവർക്കും ട്രക്കിംഗിനും ഹൈക്കിംഗിനും ഒക്കെയുള്ള അവസരമൊരുക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ട്രെക്കിംങ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ ഈ പ്രദേശത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടുത്തെ കൊടുമുടിയുടെ ഏറ്റവും മുകളിലേക്ക് എത്തിച്ചേരാനായി കൃത്യമായ പാതകൾ ഒന്നും തന്നെയില്ല.. ക്യാൻഷി നദിയിൽ നിന്നൊഴുകിയെത്തുന്ന തെളിനീർ ജലം കൊണ്ട് നിർമ്മിച്ച വെയ്-സ്പി തടാകം ഇവിടെ എത്തിയാൽ സന്ദർശിക്കേണ്ട മറ്റ് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതി മികച്ച ഫോട്ടോഗ്രാഫിക്കായുള്ള അന്തരീക്ഷം ഒരുക്കുന്നു

എന്തുകൊണ്ട് നിങ്ങൾ ഈ വെള്ളച്ചാട്ടം തീർച്ചയായും സന്ദർശിക്കണം

എന്തുകൊണ്ട് നിങ്ങൾ ഈ വെള്ളച്ചാട്ടം തീർച്ചയായും സന്ദർശിക്കണം

ലാങ്ഷിയാങ്ങ് വെള്ളച്ചാട്ടം പ്രധാനമായും ഇപ്പോൾ ഒരു വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും നിരവധി പ്രാദേശിക സഞ്ചാരികൾ ഇവിടേക്ക് വന്നെത്താറുണ്ട്. മനോഹരങ്ങളായ താഴ്വരകളുടെയും വിചിത്രമായ ഇവിടുത്തെ ഭൂപ്രകൃതിയുടെയും നടുവിൽ ഒരു ഇടവേള എടുക്കാൻ കഴിയുക എന്നത് ഏവരേയും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ജലപ്രവാഹം ആഴങ്ങളിലെ പാറക്കല്ലുകളിൽ തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന ശബ്ദ്ധത്തിന്റെ അലയടികൾ നിങ്ങളെ പ്രശാന്തമായതും സമാധാനം നിറഞ്ഞതുമായ ഒരു ലോകത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന ഒന്നാണ്. ഈ മനോഹര സുന്ദരമായ ഈ അന്തരീക്ഷ ഭൂപ്രകൃതിയുടെ മടിയിൽ വന്നു പറ്റിചേർന്ന് ഇരുന്നു കൊണ്ട് ഇവിടെ സ്വയം അലിഞ്ഞില്ലാതാവാനായി ആരാണ് ആഗ്രഹികാത്തത്

PC: JoistLNonglait

മനോഹരമായ ഈ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

മനോഹരമായ ഈ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ലാംഗ്ഷിയാങ് വെള്ളച്ചാട്ടത്തിന്റെ ചുറ്റുപാടുകൾ ഏവർക്കും വർഷം മുഴുവനും സന്ദർശനത്തിന് അവസരമൊരുക്കുന്നു. ഏതു സമയത്തും സന്തോഷത്തോടെ വന്നെത്തി സന്ദർശിക്കാവുന്ന ഇവിടുത്തെ അന്തരീക്ഷ ഭൂപ്രകൃതിയെ വസന്തകാലത്തിന്റെ നിർമ്മലതയോടെ നോക്കിക്കാണണമെങ്കിൽ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള നാളുകളിൽ ഇവിടെയെത്തിച്ചേരാം. ഈ സമയങ്ങളിൽ പച്ച പരവതാനി വിരച്ചു നിൽക്കുന്ന സസ്യജാലങ്ങളുടെ ലാംഗ്ഷിയാങ് വെള്ളച്ചാട്ടത്തിന്റെ അവിസ്മരണീയ സൗന്ദര്യം നിങ്ങൾക്ക് കാണാനാവും. .

ലാങ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം

ലാങ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം

നിങ്ങൾ വായു മാർഗ്ഗം സഞ്ചരിക്കാൻ തീരുമാനിച്ചാൽ ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിന് ഏറ്റവും അടുത്തുള്ള ദേശീയ വിമാനത്താവളം 105 കി മീ ദൂരെ ഷില്ലോങിലാണ് സ്ഥിതി ചെയ്യുന്നത്. അതു കൂടാതെ ഏതാണ്ട് 150 കിലോമീറ്റർ അകലെ ഗുവാഹത്തി നഗരത്തിൽ അന്താരാഷ്ട്ര വിമാനത്താവളവും നിലകൊള്ളുന്നു .

റെയിൽവേയിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കിൽ ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ വരേ നിങ്ങൾക്ക് ട്രെയിൻ ലഭിക്കും. അവിടെ നിന്ന് നിങ്ങൾ ഇവിടെ നിന്ന് നിങ്ങൾക്ക് പടിഞ്ഞാറൻ ഖാസി മലനിരകളിലേക്ക് യാത്ര ചെയ്യാനായി ഒരു കാർ വാടകക്കെടുക്കാം. ഇവിടെയാണ് ലാങ്ഷിയാങ്ങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.. ഗുവാഹത്തിയിൽ നിന്നും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനായി ഏതാണ്ട് രണ്ടര മണിക്കൂറോളം സമയമെടുക്കും.

റോഡ് മാർഗ്ഗമാണ് നിങ്ങളുടെ യാത്രയെങ്കിൽ നോങ്സ്റ്റോയ്ൻ ജില്ലയ്ക്ക് അടുത്തുള്ള പടിഞ്ഞാറൻ ഖാസി മലയോരങ്ങളിലേക്ക് യാത്ര ചെയ്യാം. ലാംഗ്ഷിയാങ്ങ് വെള്ളച്ചാട്ടത്തിലേക്ക് ഉള്ള നിങ്ങളുടെ റോഡു യാത്ര ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more