Search
  • Follow NativePlanet
Share
» »അവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

അവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

യാത്രകളിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്വങ്ങളിലൊന്നാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നത്. പലപ്പോഴും നമ്മള്‍ ടിക്കറ്റ് എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്തു വെച്ച് താമസസൗകര്യം പിന്നെ നോക്കാം എന്നു പറഞ്ഞ് മാറ്റിവയ്ക്കാറുണ്ട്. പിന്നീടത് മറന്നു പോകുന്നതും അവസാന നിമിഷം പ്രതീക്ഷിച്ചതിലും വലിയ തുകയില്‍ റൂം എടുക്കേണ്ടി വരുന്നതും പലര്‍ക്കും പരിചയമുള്ള അവസ്ഥയാണ്.

നിങ്ങൾക്ക് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയുമെങ്കിൽ ഒരു ഹോട്ടൽ പേടിസ്വപ്നം എളുപ്പത്തിൽ ഒഴിവാക്കാനാകും. വില കൂടുന്തോറും ഹോട്ടൽ മികച്ചതാണെന്ന് പലരും കരുതുന്നു, പക്ഷേ അങ്ങനെയല്ല. പല അത്ഭുതകരമായ ഹോട്ടലുകളും നല്ല നിരക്കിൽ മികച്ച താമസസൗകര്യം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതിനു വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നേരത്തെ പ്ലാന്‍ ചെയ്യാം

നേരത്തെ പ്ലാന്‍ ചെയ്യാം

മികച്ച ഡീലില്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്യുവാന്‍ ചെയ്യേണ്ട കാര്യം കഴിവതും നേരത്തെ റൂം ബുക്ക് ചെയ്യുക എന്നതാണ്. യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന കൂടെ റൂമും ബുക്ക് ചെയ്യാം.

റിവ്യൂ താരതമ്യം ചെയ്യാം

റിവ്യൂ താരതമ്യം ചെയ്യാം

ഓണ്‍ലൈനായി റൂം ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം മുന്‍പ് ആ സൗകര്യം ഉപയോഗിച്ചവര്‍ നല്കിയ റിവ്യൂ പരിശോധിക്കലാണ്. ൽ നിന്നുള്ള യഥാർത്ഥ അവലോകനങ്ങളിലൂടെ നിങ്ങൾക്ക് ഒരു ഹോട്ടലിനെക്കുറിച്ചും അവര്‍ നല്കുന്ന സേവനങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കും. ഹോട്ടൽ അവലോകനങ്ങൾ താരതമ്യം ചെയ്യുന്നത് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ചിത്രം നൽകും. ഇതിന് കുറച്ച് സമയമെടുത്തേക്കാം, പക്ഷേ ഉറപ്പിക്കാൻ ഇതിലും മികച്ച മാർഗമില്ല. നിങ്ങളുടെ സംശയങ്ങള്‍ റിവ്യൂ നല്കിയവരോട് നേരിട്ട് ചോദിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

ചിത്രങ്ങളില്‍ വീഴരുത്

ചിത്രങ്ങളില്‍ വീഴരുത്

പലപ്പോഴും ചിത്രങ്ങള്‍ നമ്മെ വളരെയധികം തെറ്റിദ്ധരിപ്പിക്കാറുണ്ട്. നേരി‌ട്ട് പരിചയമുള്ള ഹോട്ടലോ അല്ലെങ്കില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലോ ആണെങ്കില്‍ മാത്രം ചിത്രങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കാം. അല്ലാത്ത പക്ഷം ഈ ഫോട്ടോകള്‍ നിങ്ങളുടെ പ്രതീക്ഷയെയും യാത്രകളെയും മൊത്തത്തില്‍ തകര്‍ക്കുകയും ചെയ്തേക്കാം.
വെബ്‌സൈറ്റുകളിലെ ഓൺലൈൻ ചിത്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതിനാൽ നിങ്ങൾക്ക് ഒരിക്കലും മുഴുവൻ സത്യവും ലഭിക്കില്ല. ചിലപ്പോൾ കാര്യങ്ങൾ മനോഹരവും അതിശയകരവുമായി തോന്നിയേക്കാം, എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമായിരിക്കും. ഇങ്ങനെ റിസ്ക് എടുക്കുന്നതിനു മുമ്പായി മുന്‍പ് അവിടെ താമസിച്ചവരുമായോ നേരിട്ടോ അന്വേഷിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തുക.

സൗകര്യങ്ങള്‍ അറിയാം

സൗകര്യങ്ങള്‍ അറിയാം

ഹോട്ടല്‍ നിങ്ങള്‍ മുടക്കുന്ന തുകയ്ക്ക് നല്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി മാത്രം ബുക്ക് ചെയ്യുക. ഏറ്റവും കുറഞ്ഞ ചില സൗകര്യങ്ങള്‍ നല്കുവാന്‍ ഹോട്ടുലുകള്‍ ബാധ്യസ്ഥരാണെങ്കില്‍ പോലും അതില്‍ വീഴ്ചകാണിക്കുന്നവരും ഉണ്ട്. ഓരോ ഹോട്ടൽ വെബ്‌സൈറ്റിലും അവരുടെ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിനാൽ നിങ്ങൾ അവ പരിശോധിക്കുന്നുക. തണുപ്പ് കാലത്ത് യാത്ര പോയി ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ ചൂടുവെള്ളത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടല്‍ നല്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബുക്കിംഗുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങൾ അത് അറിഞ്ഞിരിക്കണം. ഇന്നത്തെ യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യം-വൈ-ഫൈ ആണെന്നത് മറക്കാതിരിക്കുക.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

മിക്കപ്പോഴും ഹോട്ടല്‍ ബുക്കിങ് തുകയില്‍ പ്രഭാത ഭക്ഷണത്തിന്റെ തുക കൂടി ഉള്‍പ്പെടുത്തുവാന്‍ അധികൃതര്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഭക്ഷണ സൗകര്യമില്ലാത്ത നിരവധി താമസ സൗകര്യങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍ ഹോട്ടൽ താമസത്തിനൊപ്പം പ്രഭാതഭക്ഷണ സൗകര്യം ലഭ്യമാണോ എന്നുറപ്പു വരുത്തുക. ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് വ്യക്തത നേടുന്നതാണ് നല്ലത്. അല്ലാത്തപക്ഷം നിങ്ങളുടെ പ്രഭാതഭക്ഷണത്തിനായി കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നേക്കാം. യാത്രാ ബജറ്റ് മുഴുവന്‍ താറുമാറാകുവാന്‍ ഇതുപോലെ ഒരു കാര്യം മതി എന്നതും ഓര്‍മ്മിക്കുക.

ലൊക്കേഷന്‍

ലൊക്കേഷന്‍

ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ നഗരത്തോട് ചേര്‍ന്നോ അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളോട് ചേര്‍ന്നുള്ളത് ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളെ അത് കുഴപ്പത്തിലാക്കിയേക്കാം. ഹോട്ടലുകളില്‍ നിന്നും കൂറേ ദൂരം സഞ്ചരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ട് മടങ്ങി വരുന്നത് പണച്ചിലവ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കൂ‌ടാതെ, നപ്രിയ സ്ഥലങ്ങളിലും മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിലും ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക.

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

ഷിംലയിലെ ഈ നാടുകള്‍ അത്ഭുതപ്പെടുത്തും... മതിമറക്കുന്ന കാഴ്ചകള്‍ കാണാം ഇവിടെഷിംലയിലെ ഈ നാടുകള്‍ അത്ഭുതപ്പെടുത്തും... മതിമറക്കുന്ന കാഴ്ചകള്‍ കാണാം ഇവിടെ

Read more about: travel tips travel ideas hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X