Search
  • Follow NativePlanet
Share
» »ഐ‌തിഹ്യങ്ങളിലെ ആറന്മുള!

ഐ‌തിഹ്യങ്ങളിലെ ആറന്മുള!

By Anupama Rajeev

കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. പാണ്ഡവരിൽ മൂന്നാമനായ അർജുനനാണ് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ധർമ്മപുത്രൻ സ്ഥാപിച്ച ചെങ്ങന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പത്ത് കിലോമീറ്റർ തെക്കായി പമ്പാ നദിയുടെ തീരത്താണ് ആറൻമുള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഞ്ചമ്പലം

മഹാഭാരത കാലത്ത് ചെങ്ങന്നൂർ - ചങ്ങനശേരി മേഖലയിലായാണ് പാണ്ഡവർ മഹാവിഷ്ണുവിനായി അഞ്ച് ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. അഞ്ചമ്പലം എന്നാണ് ഈ അഞ്ച് വിഷ്ണു ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. മഹഭാരത യുദ്ധത്തിൽ സഹോദരനായ കർണനെ കൊലപ്പെടുത്തിയതിന്റെ പാപം നീക്കാനാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഐതിഹ്യം.

ആറ് മുളകൾ

ആറ് മുളകൾ

ആറൻമുള എന്ന പേരുണ്ടായതിന് പിന്നിൽ ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെ നിലയ്ക്കലിലാണ് ഈ ക്ഷേത്രം ആദ്യം ഉണ്ടായിരുന്നതത്രെ. അവിടെ നിന്ന് ആറുമുളകളിൽ തീർത്ത ചങ്ങാടത്തിൽ പാർത്ഥസാരഥിയുടെ വിഗ്രഹം ആറൻമുളയിൽ കൊണ്ടു വരികയായിരുന്നത്രേ!

Photo Courtesy: Akhilan

64 ഗ്രാമ‌ങ്ങൾ

64 ഗ്രാമ‌ങ്ങൾ

കേരളത്തിലെ 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണ് ആറൻമുള. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം.
Photo Courtesy: Dvellakat

അയ്യപ്പനും ആറൻമുളയും

അയ്യപ്പനും ആറൻമുളയും

ശബരിമലയിലെ അയ്യപ്പ ക്ഷേത്രവും ആറൻമുളയും തമ്മിൽ ബന്ധമുണ്ട്. മകരവിളക്കിന് അയ്യപ്പനെ ചാർത്തിക്കുന്ന തങ്ക അങ്കി സൂക്ഷിക്കുന്നത് ആറൻമുള ക്ഷേത്രത്തിലാണ്.
Photo Courtesy: Koteswaragupta

ക്ഷേത്ര ഗോപുരം

ക്ഷേത്ര ഗോപുരം

പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ക്ഷേത്രത്തിലെ നാ‌ല് പടുകൂറ്റൻ ഗോപുരങ്ങളാണ്. കേരള വാസ്തു കലയ്ക്ക് ഉത്തമ ഉദാഹരണങ്ങളായ കൊത്തുപണികളോടെയാണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഗോപുരങ്ങൾ തന്നെയാണ് ഈ ക്ഷേത്രത്തിന്റെ അഴകിന് മാറ്റു കൂട്ടുന്നത്.
Photo Courtesy: Sudhirn

ചുറ്റുമതിൽ

ചുറ്റുമതിൽ

ക്ഷേത്രത്തിന്റെ ചുറ്റുമതിലാണ് മറ്റൊരു കൗതുകം. വലിയ ചുറ്റുമതിലിന്റെ ഉൾമതിലിൽ സുന്ദരമായ ചുവർ ചിത്രങ്ങൾ വരച്ച് വച്ചിട്ടുണ്ട്.
Photo Courtesy: Ssriram mt

മധുക്കടവ്

മധുക്കടവ്

പമ്പയിലേക്ക് തുറന്ന് നിൽക്കുന്ന ക്ഷേത്രത്തിന്റെ ഗോപുരവാതിലാണ് മധുക്കടവ് എന്ന് അറിയപ്പെടുന്നത്. പമ്പാ നദിയിൽ നിന്ന് ഏകദേശം 20 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നദിയിൽ നിന്ന് അൻപത്തേഴ് പടവുകൾ കയറി വേണം ക്ഷേത്രത്തിൽ എത്താൻ.
Photo Courtesy: Dvellakat

മറ്റ് ഗോപുരങ്ങൾ

മറ്റ് ഗോപുരങ്ങൾ

കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ കൃഷ്ണ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ് ഇത്. പതിനെട്ട് പടവുകൾ കയറിവേണം കിഴക്കേ ഗോപുര വാതിലിൽ പ്രവേശിക്കാൻ. ശബരിമലയിലെ പതിനെട്ട് പടികളെ ഓർമ്മിപ്പിക്കുന്നതാണ് ഇത്.
Photo Courtesy: Captain

തെക്കും കിഴക്കും

തെക്കും കിഴക്കും

ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിലും പടിഞ്ഞാറെ ഗോപുര വാതിലും എടുത്തു പറയേണ്ട ഒന്നാണ്. എന്നാൽ കിഴക്കേ ഗോപുര വാതിലിലൂടെയും പടിഞ്ഞാറെ ഗോപുര വാതിലിലൂടെയുമാണ് ഭക്തർ പ്രധാനമായും ഇവിടെ എത്തുന്നത്.

Photo Courtesy: Akhilan

ആറൻമുള കണ്ണാടി

ആറൻമുള കണ്ണാടി

പ്രശസ്തമായ ആറൻമുള കണ്ണാടിക്ക് പേരുകേട്ട സ്ഥലമാണ് ആറൻമുള. പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് ഈ കണ്ണാടി നിർമ്മിക്കുന്നത്. ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച കേരളത്തിൽ നിന്നുള്ള ആദ്യ ഉത്പന്നമാണ് ഇത്. പാരമ്പാരഗതമായി തൊഴിൽ ചെയ്യുന്ന ചില കുടുബങ്ങളാണ് ഈ കണ്ണാടി നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Captain

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെങ്ങന്നൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആറൻ‌മുള. ചെങ്ങന്നൂരാണ് അറൻമുളയ്ക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഇവിടേക്ക് ബസുകൾ ലഭിക്കും. ചെങ്ങന്നൂരിൽ നിന്ന് അരമണിക്കൂർ ബസിൽ യാത്ര ചെയ്താൽ ആറൻമുളയിൽ എത്താം.
Photo Courtesy: Pradeep717 at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X