Search
  • Follow NativePlanet
Share
» »സിക്കിമിലെ ലെഗ്ഷിപ്പിനെക്കുറിച്ച് അറിയില്ലേ?!

സിക്കിമിലെ ലെഗ്ഷിപ്പിനെക്കുറിച്ച് അറിയില്ലേ?!

ലെഗ്ഷിപ്പ്...പേരു കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേകത തോന്നുന്നില്ലേ.. പുരാണ കഥകളിലും മിത്തുകളിലും ഒക്കെ പറയുന്ന നഗരം പോലെ പഴമയുടെ ഗന്ധവുമായി തേടിയെത്തുന്നവരെ കാത്തിരിക്കുന്ന ഒരു നാട്. രംഗിത് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ലെഗ്ഷിപ്പ് സിക്കിമിലെ മറ്റിടങ്ങളേപ്പോലെ ശാന്തമാണ്. യാതൊരു വിധ ബഹളങ്ങളും അലമ്പുകളുമില്ലാതെ ശാന്തമായി കിടക്കുന്ന ഒരു കൊച്ചു നഗരം. പേരു മുതൽ ഈ നാടിന്റെ പ്രത്യേകതകൾ തുടങ്ങുകയാണ്. ഇതാ ലെഗ്ഷിപ്പിന്റെ വിശേഷങ്ങളിലേക്ക്...

ലെഗ്ഷിപ്പ് എന്നാൽ

ലെഗ്ഷിപ്പ് എന്നാൽ

കേൾക്കുമ്പോൾ തന്നെ തോന്നുന്നില്ലേ എവിടെയോ എന്തോ തകരാറുള്ളതുപോലെ...ശരിയാണ്. ല്യൂക്സെയ്പ് എന്ന സ്ഥലപ്പേരാണ് തെറ്റായി ഉച്ചരിച്ച് ഒടുവിൽ ലെഗ്ഷിപ്പ് ആയി മാറിയത്. പറയുന്നതിലെ എളുപ്പം കൊണ്ട് ഇപ്പോൾ ലെഗ്ഷിപ്പ് എന്നു തന്നെയാണ് ഇവിടം അറിയപ്പെടുന്നത്. ലെഗ്ഷിപ്പ് എന്നാൽ മുളകിന്റെ രൂപത്തിലുള്ള ഒരു ചെടിയാണ്.

PC:Raghbirkhanna

പടിഞ്ഞാറൻ സിക്കിമിന്റെ കവാടം

പടിഞ്ഞാറൻ സിക്കിമിന്റെ കവാടം

പശ്ചിമ സിക്കിമിന്റെ കവാടം എന്നറിയപ്പെടുന്ന ലെഗ്ഷിപ്പ് പല മനോഹര പ്രദേശങ്ങളുടെയും സമീപത്തായാണ് നിലകൊള്ളുന്നത്. വിനോദ സഞ്ചര കേന്ദ്രങ്ങളും ക്ഷേത്രങ്ങളും അണക്കട്ടും ഒക്കെയുള്ള ഇവിടം സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടമാകും എന്നതിൽ സംശയമില്ല.

PC:blackseav

രംഗിത് അണക്കെട്ട്

രംഗിത് അണക്കെട്ട്

സിക്കിമിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടുകളിൽ ഒന്നായ രംഗിത് അണക്കെട്ട് ലെഗ്ഷിപ്പിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.ടിസ്താ നദിയുടെ കൈവഴിയായ രംഗിത് നദിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് 2000 മുതലാണ് പ്രവർത്തനം തുടങ്ങിയത്. മലയിടുക്കിനോട് ചേർന്നു നിർമ്മിച്ചിരിക്കുന്ന ഇത് സന്ദർശിക്കുവാനായി നിരവധി ആളുകൾ എത്തിച്ചേരുന്നു.

PC:Flickr upload bot

സൾഫറസ് ഹോട്ട് സ്പ്രിംഗ്

സിക്കിമിലെത്തുന്ന സന്ദർശകരുടെ ഏറ്റവും പ്രധാന ആകർഷണമാണ് സൾഫറസ് ഹോട്ട് സ്പ്രിംഗ്. കാടിനു നടുവിൽ ചൂടു വെള്ളം ലഭിക്കുന്ന ഈ നീരുറവയ്ക്ക് ഔഷധ ഗുണങ്ങളുണ്ട് എന്നാണ് വിശ്വാസം. ഇതിനു തൊട്ടടുത്തുള്ള ഗുഹയിലാണ് ബുദ്ധശിഷ്യനായിരുന്ന പത്മസംഭവ ധ്യാനിച്ചിരുന്നതെന്നാണ് വിശ്വാസം.

മാർച്ച് മുതൽ മേയ് വരെയുളള മാസങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

കിരാടേശ്വരർ മഹാദേവ് ക്ഷേത്രം

കിരാടേശ്വരർ മഹാദേവ് ക്ഷേത്രം

ഈ പ്രദേശത്തെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് കിരാടേശ്വരർ മഹാദേവ് ക്ഷേത്രം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഇവിടെയെത്തി പ്രാർഥിച്ചാൽ ഏത് ആഗ്രഹവും സഫലമാകുമത്രെ. ശ്രീ രാമൻ, ശിവൻ, ദുർഗ്ഗ എന്നീ മൂന്നു ദൈവങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്. മഹാഭാരത യുദ്ധത്തിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്നൊരു വിശ്വാസമുണ്ട്.

PC:Bhattaraibinod3

വെറുതേയിരിക്കേണ്ട...

വെറുതേയിരിക്കേണ്ട...

ഇത്രയും കുറച്ച് കാഴ്ചകൾ മാത്രമേ ഇവിടെയുള്ളു എന്ന് വിചാരിക്കേണ്ട. താഴ്വരകളും പർവ്വതങ്ങളും കാടുകളും ഒക്കെയായി കയറിയിറങ്ങി നടക്കുവാൻ ഒട്ടേറെയിടങ്ങൾ ഇവിടെയുണ്ട്. രംഗിത് തടാകവും സന്ദർശിക്കേണ്ട ഇടമാണ്.

റിവർ റാഫ്ടിങ്ങ്, ആംഗ്ലിങ്. നീന്തൽ തുടങ്ങിയ കാര്യങ്ങള്‍ക്കും ഇവിടെ സമയം ചിലവഴിക്കാം.

വാരണാസിയിലെ അഘോരികൾ മുതൽ അംബൂബാച്ചി മേള വരെ...ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ആഘോഷങ്ങളിതാ..!!

മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച, 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, നെല്ലിക്കാമലയുടെ മുകളിലെ ദ്രവ്യപ്പാറ!!!

കാടുകളിൽ നിന്നും കാടുകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X