» » ഇന്ത്യയിലെ അറിയപ്പെടാത്ത സഞ്ചാര കേന്ദ്രങ്ങള്‍

ഇന്ത്യയിലെ അറിയപ്പെടാത്ത സഞ്ചാര കേന്ദ്രങ്ങള്‍

Written By: Elizabath

അറിയപ്പെടാത്ത സ്ഥലങ്ങള്‍ തേടി പോകുന്നത് യാത്രകളെ സ്‌നേഹിക്കുന്നവരുടെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും അത്രത്തോളം തന്നെ അജ്ഞാത സ്ഥലങ്ങളും ഇവിടെയുണ്ട്.
സഞ്ചാരികളെ ആകര്‍ഷിക്കുന്ന വളരെ കുറച്ച് മാത്രം പ്രശസ്തമായ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

മാലൂടി ക്ഷേത്രം ജാര്‍ഖണ്ഡ്

മാലൂടി ക്ഷേത്രം ജാര്‍ഖണ്ഡ്

ലോകത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന 12 സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ജാര്‍ഖണ്ഡിലെ മാലൂടി ക്ഷേത്രം. കളിമണ്ണില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ 17-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ചവയാണ്.

PC:Anirbang80

72 ക്ഷേത്രങ്ങള്‍

72 ക്ഷേത്രങ്ങള്‍

ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ 72 ക്ഷേത്രങ്ങളാണ് ഉള്ളത്. ദേവന്‍മാരുടെയും ദേവികളുടെയും രൂപങ്ങളാണ് ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
ശിവന്‍, ദുര്‍ഗ്ഗ, കാളി, വിഷ്ണു തുടങ്ങിയവര്‍ക്കായാണ് ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

PC:Sapian

ആയിരം ലിംഗം ക്ഷേത്രം, തമിഴ്‌നാട്

ആയിരം ലിംഗം ക്ഷേത്രം, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ തേനിക്കടുത്താണ് ആയിരം ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആയിരം ലിംഗം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Kujaal

 ബീംകുണ്ട്

ബീംകുണ്ട്

മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ബീംകുണ്ട് പ്രകൃതി ദത്തമായ ഒരു ജലാശയമാണ്. പാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ജലാശയം ഹൈന്ദവര്‍ക്ക് പുണ്യസ്ഥലം കൂടിയാണ്.
നീലനിറത്തില്‍ വെള്ളം കാണപ്പെടുന്ന ഇതിന്റെ ആഴം ഇതുവരെയും അളക്കാന്‍ സാധിച്ചിട്ടില്ല.

PC: Youtube

കേദരേശ്വര്‍ ഗുഹ, മഹാരാഷ്ട്ര

കേദരേശ്വര്‍ ഗുഹ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഹരിചന്ദ്രേശ്വരര്‍ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ഗുഹാക്ഷേത്രമാണ് കേദരേശ്വര്‍ ഗുഹ.
ഗുഹയ്ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ശിവലിംഗം പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഇതിനു തൊട്ടടുത്തായി പൊട്ടിയ നിലയില്‍ മൂന്നു തൂണുകളും കാണാന്‍ സാധിക്കും.
അരയ്‌ക്കൊപ്പം വെള്ളമുള്ള ഈ ഗുഹയില്‍ ശിവലിംഗത്തിന്റെ അടുത്തെത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഐസു പോലുള്ള തണുപ്പാണ് ഇവിടുത്തെ വെള്ളത്തിന്‍രെ പ്രത്യേകത.

PC:rohit gowaikar

ഗരുഡ റോക്ക്, ആന്ധ്രാപ്രദേശ്

ഗരുഡ റോക്ക്, ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ തിരുമല മലകളില്‍ കാണപ്പെടുന്ന ഗരുഡ റോക്ക് പാറകളില്‍ പ്രകൃതി ഒരുക്കിയ വിസ്മയമാണ്.
പ്രത്യേക സ്ഥലത്തു നിന്നും നോക്കിയാല്‍ മാത്രമേ പാറകളില്‍ ഗരുഡന്റെ രൂപം കാണുവാന്‍ സാധിക്കൂ.

PC:Elavana

 സോന്‍ബന്ദര്‍ ഗുഹകള്‍, ബീഹാര്‍

സോന്‍ബന്ദര്‍ ഗുഹകള്‍, ബീഹാര്‍

നിഗൂഢതകള്‍ ഉറങ്ങുന്ന സോന്‍ബന്ദര്‍ ഗുഹകള്‍ ബീഹാറിലെ വൈഭര്‍ മലനിരകള്‍ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും ആകാംഷ ഉളവാക്കുന്ന സ്മാരകങ്ങളില്‍ ഒന്നുകൂടിയാണിത്. ബിംബിസാരന്റെ നിധിശേഖരങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നാണ് കരുതപ്പെടുന്നത്.

PC: Official Site

പാണ്ഡവുല ഗുഹാലു, തെലങ്കാന

പാണ്ഡവുല ഗുഹാലു, തെലങ്കാന

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാണ്ഡവുല ഗുഹാലുവിലാണ് പാണ്ഡവന്‍മാര്‍ തങ്ങളുടെ വനവാസക്കാലത്ത് താമസിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ അവര്‍ താമസിച്ചിരുന്നതിന്റെയും വേട്ടയാടിയിരുന്നതിന്റെയും അവരുടെ ജീവിത രീതികളുടെയും ചിത്രങ്ങള്‍ ഗുഹകളില്‍ കാണാന്‍ സാധിക്കും.

PC: Official Site

മംഗല്‍ജോഡി, ഒഡീഷ

മംഗല്‍ജോഡി, ഒഡീഷ

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ പക്ഷിനിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഒഡീഷയില്‍ സ്ഥിതി ചെയ്യുന്ന മംഗല്‍ജോഡി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികള്‍ ഇവിടുത്തെ ചതുപ്പുനിലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.
സീസണില്‍ ഒന്നരലക്ഷത്തോളം പക്ഷികളാണ് ഇവിടെ എത്തുന്നത്. ഇവിടം ഒരി രാജ്യാന്തര പക്ഷിസംരക്ഷണ കേന്ദ്രം കൂടിയാണ്.

PC:Soumyadeep Chatterjee

Read more about: travel, monuments, temples