Search
  • Follow NativePlanet
Share
» »നമുക്ക് പോകാം മുന്തിരിത്തോപ്പിലേക്ക്!

നമുക്ക് പോകാം മുന്തിരിത്തോപ്പിലേക്ക്!

By Maneesh

''നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.''

മുന്തിരിവള്ളികൾക്ക് പ്രണയത്തിന്റെ ലഹരിയാണ്. പാകമായ മുന്തിരിയിൽ നിന്ന് നിർമ്മിച്ച വീഞ്ഞിനേക്കാൾ ലഹരിയുണ്ടാകും, പ്രിയതമയോടൊപ്പം മുന്തിരിവള്ളികൾക്ക് ഇടയിലൂടെ ഉലാത്തുമ്പോൾ. ക്രിസ്മസും ന്യൂയറുമൊക്കെ വരവായി ഈ ആഘോഷവേള കൂടുതൽ ആനന്ദകരമാക്കാൻ വ്യത്യസ്തമായ സ്ഥലങ്ങൾ തെരഞ്ഞെടുത്താലോ.

ഈ ശൈത്യകാലത്തെ അവധിക്കാലം കമ്പളിപുതച്ച് ആഘോഷിക്കാൻ, നാസിക്കിലേയും കർണാടകയിലേയും ചില മുന്തിരിത്തോപ്പുകൾ തെരഞ്ഞെടുക്കാം. വൈനുകൾക്ക് പേരുകേട്ട നാസിക്കിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുത‌ൽ മുന്തിരിത്തോട്ടങ്ങൾ ഉള്ളത്.

സുല വൈ‌ൻ യാർഡ്സ്

സുല വൈ‌ൻ യാർഡ്സ്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മുന്തിരിത്തോട്ടമാണ് സുല വൈ‌ൻ യാർഡ്സ്. 1997ലാണ് ഇവിടെ വൈനറി സ്ഥാപിച്ചത്. ലോക നിലവാരത്തിലുള്ള വൈനാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവിടെ സന്ദർശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിവിധ തരത്തിലുള്ള വൈനുകൾ രുചിക്കാൻ അവസരമുണ്ട്. ഇവിടെ സന്ദർശിക്കുന്നവർക്ക് താമസിക്കാനും അവസരമുണ്ട്. നാസിക്കിൽ നിന്ന് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഗംഗാപൂർ - സാവർഗോൺ റോഡിലാണ് ഈ വൈ‌ൻ യാർഡ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: DhanashriP26

ഷോട്ടോ ഇൻഡാഷ്

ഷോട്ടോ ഇൻഡാഷ്

ഇന്ത്യയിലെ പ്രശസ്തമായ മറ്റൊരു വൈനറിയാണ് ഷോട്ടോ ഇൻഡാഷ്. 1982ൽ സ്ഥാപിച്ച ഈ മുന്തിരിത്തോട്ടം 2,000 ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. വെറും 150 രൂപയ്ക്ക് ആറിൽപ്പരം വ്യത്യസ്തമായ വൈനുകൾ രുചിക്കാൻ ഇവിടെ അവസരമുണ്ട്. അവധി ദിവസങ്ങളിൽ ഇവിടെ എത്തിച്ചേർന്നാൽ നിങ്ങൾക്ക് മുന്തിരിത്തോപ്പുകൾ ചുറ്റിക്കാണാനുള്ള അവസരവും ഉണ്ട്.

പൂനയിൽ നിന്ന് 85 കിലോമീറ്റർ അകലെയായി പൂനെ നാസിക് ഹൈവെയിലാണ് ഈ മുന്തിരിത്തോട്ടം സ്ഥിതി ചെയ്യുന്നത്. www.chateauindage.com

ചിത്രത്തിന് കടപ്പാട്: Ipshita Bhattacharya

ഷെട്ടോ ഡോറി

ഷെട്ടോ ഡോറി

2007 ഫെബ്രുവരിയിലാണ് ഈ വൈനറി സ്ഥാപിച്ചത്. 400 എക്കറിലായി പരന്ന് കിടക്കുന്ന ഇവിടുത്തെ മുന്തിരിത്തോട്ടം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ഒരുക്കിയിരിക്കുന്ന മൂന്ന് കൃത്രിമ തടാകത്തിൽ സഞ്ചാരികൾക്ക് ബോട്ട് സവാരിക്ക് അവസരമുണ്ട്. താമസിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാസിക്കി‌ൽ നിന്ന് 22 കിലോമീറ്റർ വടക്കായാണ് ഈ വൈ‌‌ൻ‌ യാർഡ് സ്ഥിതി ചെയ്യുന്നത്. നാസിക്ക് - ഡിൻഡോരി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. www.chateaudori.com

ചിത്രത്തിന് കടപ്പാട്: Ipshita Bhattacharya

വാൽ ദി വിൻ

വാൽ ദി വിൻ

പ്രശസ്ത വൈൻ ബ്രാൻഡ് ആയ സാമ്പ വൈൻ നിർമ്മിക്കുന്നത് ഇവിടുത്തെ വൈനറിയിൽ നിന്നാണ്. ഇവിടെ ചെന്നാൽ ഷിയാൻ ബ്ലാങ്ക്, സോഗ്‌നോൺ ബ്ലാങ്ക്, കാബർനെ സാവിഗോൺ, ഷിറാസ്, സ്പാർകെലിംഗ് റോ‌‌സ് തുടങ്ങിയ വ്യത്യസ്തയിനം വൈനുകൾ രുചിക്കാൻ അവസരമുണ്ട്. ഇഗ്താപുരിക്കും നാസിക്കുനും ഇടയിലാണ് ഈ മുന്തിരിത്തോപ്പ് സ്ഥിതി ചെയ്യുന്നത്. www.vallee-de-vin.com

ചിത്രത്തിന് കടപ്പാട്: Ipshita Bhattacharya

ഗ്രോവർ വൈൻ‌യാർഡ്സ്

ഗ്രോവർ വൈൻ‌യാർഡ്സ്

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള മുന്തിരിത്തോപ്പാണ് ഇത്. ഈ അടുത്ത് ആഗതൻ എന്ന സിനിമയിലും ഈ മുന്തിരിത്തോട്ടം കാണിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയായി നന്ദി ഹിൽസിലാണ് ഈ വൈൻ യാർഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സന്ദർശിക്കാൻ.

ചിത്രത്തിന് കടപ്പാട്: grovervineyards.in

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X