» »മീന്‍പിടിക്കാന്‍ ഒരു ഹിമാചല്‍ യാത്ര!!

മീന്‍പിടിക്കാന്‍ ഒരു ഹിമാചല്‍ യാത്ര!!

Written By: Elizabath Joseph

പലവിധത്തിലുള്ള യാത്രകള്‍ ചെയ്യുന്നവരാണ് നമ്മള്‍. മീശപ്പുലിമലയില്‍ മഞ്ഞും വാരണാസിയിലെ ഗംഗാ ആരതിയും പയ്യാമ്പലം ബീച്ചിലെ സൂര്യോദയവും കൊളക്കുമലയിലെ ചായയും ഒക്കെ തേടി യാത്ര ചെയ്യുന്നവര്‍. എന്നാല്‍ മീന്‍ പിടിക്കുക എന്ന താല്പര്യത്തിന്റെ പുറത്ത് ആരും ഇതുവരെയും യാത്ര ചെയ്തതായി കേട്ടിട്ടില്ല. എന്നാല്‍ ഇങ്ങനെഒരു ആഗ്രഹമുള്ളവര്‍ കുറവല്ലതാനും. ഈ വിചിത്രമായ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒരു സ്ഥലമുണ്ട്. വികസനം ഇതുവരെയും കടന്നുവരാത്ത രോഹ്‌റു എന്ന ഗ്രാമം. ഹിമാചല്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന രോഹ്‌റു ഷിംലയില്‍ നിന്നും 115 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മീന്‍പിടിക്കാനായി മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രോഹ്‌റുവിന്റെ വിശേഷങ്ങളിലേക്ക്...

രോഹ്‌റു സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

രോഹ്‌റു സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. മിതമായി മാത്രമായിരിക്കും ഹിമാചലില്‍ ഈ സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടുക. തണുപ്പു കാലത്താണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ താല്പര്യമെങ്കില്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം.

PC: Bureau of Land Management

ഡെല്‍ഹിയില്‍ നിന്നും റോഹ്‌റുവിലേക്ക്

ഡെല്‍ഹിയില്‍ നിന്നും റോഹ്‌റുവിലേക്ക്

ഡെല്‍ഹിയില്‍ നിന്നും പ്രധാനമായും മൂന്ന് വഴികളാണ് ഇവിടേക്കുള്ളത്. അതില്‍ കുരുക്ഷേത്ര വഴി വരുന്ന റോഡാണ് യാത്രകള്‍ക്ക് ഏരെ അനുയോജ്യമായിട്ടുള്ളത്.
ഡോ. എന്‍.എസ് ഹര്‍ദികാര്‍ റോഡ് വഴി -കുരുക്ഷേത്ര-അംബാല-ചണ്ഡിഗഡ് എക്‌സ്പ്രസ് വേ-എന്‍എച്ച്5-ചണ്ഡിഗഡ് എസ്എച്ച് 5- ചണ്ഡിഗഡ് എസ്എച്ച 2- തിയോഗ്-ഹ്ട്‌കോട്ടി-റോഹ്‌റു-മാള്‍ റോഡ് വഴിയാണ് റോഹ്‌റുവില്‍ എത്തുക. 438 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

ഡോ. എന്‍.എസ് ഹര്‍ദികാര്‍ റോഡ്-എന്‍എച്ച്9-എസ് എച്ച് 12-സഹരന്‍പൂര്‍-ഡെല്‍ഹി റോഡ്-തിയോഗ്-ഹാട്‌കോടി-രോഹ്‌റു റോഡ്-രോഹ്‌റു-സന്‍ഗ്രി-റാംപൂര്‍-മാള്‍റോഡ് വഴിയുള്ളതാണ് അടുത്ത വഴി.
ആദ്യത്തെ റൂട്ടിലെ പ്രധാനപ്പെട്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

കുരുക്ഷേത്ര

കുരുക്ഷേത്ര

ഡെല്‍ഹിയില്‍ നിന്നും 154 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുരുക്ഷേത്ര ഹിന്ദു ഐതിഹ്യങ്ങളുമായി ഏറെ ബന്ധമുള്ള സ്ഥലമാണ്. പുരാണങ്ങളനുസരിച്ച് പാണ്ഡവരും കൗരവരും തമ്മിലുള്ള മഹാഭാരതയുദ്ധം ഇവിടെ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. കൃഷ്ണന്‍ അര്‍ജുനനെ സഹായിച്ചതും ഇവിടെവെച്ചുതന്നെയാണ്.
ഭദ്രകാളി ക്ഷേത്രം,സ്ഥനേശ്വര്‍ മഹാദേവ ക്ഷേത്രം, ബ്രഹ്മ സരോവര്‍ തുടങ്ങിയവയാണ് ഈ യാത്രയില്‍ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

PC: OjAg

ചണ്ഡിഗഡ്

ചണ്ഡിഗഡ്

ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളില്‍ ഒന്നായ ചണ്ഡിഗഡ് കുരുക്ഷേത്രയില്‍ നിന്നും 93 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സുഖ്‌ന തടാകം,ശാവാലിക മലനിരകള്‍, ലെയ്ഷര്‍ വാലി, പൂന്തോട്ടങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
ചണ്ഡിഗഡില്‍ നിന്നും 209 കിലോമീറ്റര്‍ അകലെയാണ് രോഹ്‌റു സ്ഥിതി ചെയ്യുന്നത്.

PC: Rod Waddington

പബ്ബാര്‍ വാലി

പബ്ബാര്‍ വാലി

രോഹ്‌റുവില്‍ നിന്നും തിയോഗില്‍ നിന്നും മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന പബ്ബാര്‍ വാലി പബ്ബാര്‍ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. റോഹ്‌റുവില്‍ മീന്‍പിടുത്തത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്നതും ഇവിടെത്തന്നെയാണ്.

PC: Sunil Sharma

ദോബ്ര കവാര്‍ ഗ്രാമങ്ങള്‍

ദോബ്ര കവാര്‍ ഗ്രാമങ്ങള്‍

രോഹ്‌റുവിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാനപ്പെടട് രണ്ടു ഗ്രാമങ്ങളാണ് ദോബ്രയും കവാറും. ഔഷധസസ്യങ്ങള്‍ക്കു പേരുകേട്ട ഈ ഗ്രാമങ്ങള്‍ അപൂര്‍വ്വങ്ങളായ പുഷ്പങ്ങള്‍ക്കും മറ്റും പേരുകേട്ടയിടം കൂടിയാണ്.

PC: James Pett

ചന്‍ഷാല്‍ പീക്ക്

ചന്‍ഷാല്‍ പീക്ക്

ദോബ്രയും കവാറും തമ്മില്‍ ബന്ധിപ്പിക്കുന്ന മലമടക്കാണ് ചന്‍ഷാല്‍ പാസ്. സമുദ്രനിരപ്പില്‍ നിന്നും 14380 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചന്‍ഷാന്‍ പീക്ക് ഷിംലയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം കൂടിയാണ്.
അമിതമായി മഞ്ഞുപെയ്യുന്ന ഇവിടം സാധാരണയായി മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് തുറക്കുക. അല്ലാത്ത സമയങ്ങളില്‍ ഇവിടം അടച്ചിട്ട നിലയിലായിരിക്കും.

PC: Prithvijeet Singh Thakur

ഹ്തകോട്ടി

ഹ്തകോട്ടി

പബ്ബാര്‍ നദിയുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഹത്‌കോട്ടി രോഹ്‌റുവിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലൊന്നാണ്. പര്‍വ്വതങ്ങളില്‍ നിന്നും ആരംഭിച്ച് ബിഷ്‌കുല്‍ട്ടി നദിയും റാന്‍വ്തി നദിയും ഒരുമിക്കുന്നത് ഹത്‌കോട്ടിയില്‍ വെച്ചാണ്. മഹിഷാസുരമര്‍ദ്ദിനിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ്ഗാ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: Varun Shiv Kapur

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...