» »വിക്രമാദിത്യന്റെ രഹസ്യങ്ങള്‍ കാണാന്‍ ഇവിടെ പോകാം.

വിക്രമാദിത്യന്റെ രഹസ്യങ്ങള്‍ കാണാന്‍ ഇവിടെ പോകാം.

Written By: Elizabath Joseph

ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനെക്കുറിച്ച് അറിയാത്തവര്‍ ആരു കാണില്ല. അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്ന ഭര്‍തൃഹരിയും വിക്രമാദിത്യ കഥകളിലൂടെ നമുക്ക് സുപരിചിതനാണ്. രാജ്യം വെടിഞ്ഞ് ഭരണം അനുജനായ വിക്രമാദിത്യനെ ഏല്‍പ്പിച്ച ഭര്‍തൃഹരിയുടെ പേരില്‍ ഉജ്ജയിനില്‍ ഒരു ഗുഹയുണ്ട്. ഏറെ രഹസ്യങ്ങള്‍ ഉണ്ട് എന്നു കരുതപ്പെടുന്ന ഭര്‍തൃഹരി ഗുഹയുടെ വിശേഷങ്ങള്‍!

എവിടെയാണി ഗുഹ?

എവിടെയാണി ഗുഹ?

മധ്യപ്രദേശിലെ പുരാതന നഗരമായ ഉജ്ജയിനിയിലാണ് ഭര്‍തൃഹരി ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ ഗണ്ഡലിക ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഷിപ്ര നദിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടെ സ്ഥലത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും ഇവിടുത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ കൊണ്ടും വിദേശികള്‍ അടക്കമുള്ള ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കുറെയൊക്കെ തകര്‍ന്ന നിലയിലാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. നാഥ് വിശ്വാസികളാണ് ഇവിടെ സന്ദര്‍ശിക്കുന്നവരില്‍ ഏറിയ പങ്കും.

അല്പം പുരാണം

അല്പം പുരാണം

വിക്രമാദിത്യന്റെ സഹോദരനായിരുന്ന ഭര്‍തൃഹരിയുടെ പേരിലാണല്ലോ ഈ ഗുഹയുള്ളത്. രാജ്യത്തിന്റെ ഭരണം തന്റെ സഹോദരനായ വിക്രമാദിത്യന് കൈമാറിയ ശേഷം ഭര്‍തൃഹരി ഈ കാണുന്ന ഗുഹയില്‍ വന്ന് കുറേക്കാലം താമസിക്കുകയുണ്ടായിയത്രെ. ഇവിടെ വെച്ചാണ് അദ്ദേഹം യോഗ അഭ്യസിച്ചതെന്നും പറയപ്പെടുന്നു. പുറംലോകത്തിന്റെ ശല്യമില്ലാതെ ധ്യാനിക്കാനും അദ്ദേഹം ഇവിടെ സമയം ചിലവഴിച്ചിരുന്നു.

PC: wikimedia

ഉജ്ജയിന്‍

ഉജ്ജയിന്‍

മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഉജ്ജയിന്‍ മതപരമായും സാംസ്‌കാരികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരിടമാണ്. ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന സ്ഥാനങ്ങളിലൊന്നായ ഇവിടം സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണ്. ഷിപ്ര നദിയുടെ കരയിലാണ് ഉജ്ജയിന്‍ സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

പുരാണങ്ങളിലെ ഉജ്ജയിന്‍

പുരാണങ്ങളിലെ ഉജ്ജയിന്‍

പുരാണങ്ങളുമായു ഐതിഹ്യങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഉജ്ജയിന്‍. വിജയശ്രീലാളിതനായ നേതാവ് എന്നും ഉജ്ജയിന് അര്‍ഥമുണ്ട്. അശോകന്‍, വിക്രമാദിത്യന്‍ തുടങ്ങിയ രാജാക്കന്‍മാര്‍ ഭരിച്ച് കീര്‍ത്തി കേള്‍പ്പിച്ചിരിക്കുന്ന ഇവിടെ വെച്ചാണ് കാളിദാസന്‍ തന്റെ കൃതികള്‍ രചിച്ചിരുന്നതും. സ്‌കന്ദപുരാണത്തിലെ രണ്ടു ഭാഗങ്ങള്‍ ഇവിടെ വെച്ചാണത്രെ രചിക്കപ്പെട്ടത്.

PC: wikimedia

ശിവന്റെ ഭൂമി

ശിവന്റെ ഭൂമി

വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന ഉജ്ജയിന്‍ ശിവന്റെ ഭൂമിയായാണ് അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏഴു വിശുദ്ധ നഗരങ്ങളില്‍ ഒന്നുകൂടിയാണിത്. പുരാണ രാജ്യമായ ആവന്തിയുടെ തലസ്ഥാനവും ഇവിടം തന്നെയാണ്.

PC:Gyanendra_Singh

സമീപത്തെ ആകര്‍ഷണങ്ങള്‍

സമീപത്തെ ആകര്‍ഷണങ്ങള്‍

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും സമയം ചിലവഴിക്കാന്‍ പറ്റിയതെല്ലാം ഒരുക്കിയിരിക്കുന്ന സ്ഥലമാണ് ഉജ്ജയിന്‍. ചിന്താമന്‍ ഗണേഷ് ക്ഷേത്രം,ബഡേ ഗണേഷ് ജി കാ മന്ദിര്‍,ഹര്‍സിദ്ധി ക്ഷേത്രം, വിക്രം കീര്‍ത്തി മന്ദിര്‍, ഗോപാല്‍ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍.

PC:Suyash Dwivedi

ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍

ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍

ഉജ്ജയിനിയിലെത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. കാളിദാസ അക്കാദമി, സാന്‍ഡല്‍ വാലാ കെട്ടിടം, കാളിയദേഹ് കൊട്ടാരം, വേദശാല തുടങ്ങിയവയാണ് ഇവിടേക്കുള്ള യാത്രയില്‍ വിട്ടുപോകരുതാത്ത സ്ഥലങ്ങള്‍.

PC:Prabhavsharma8

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് ഉജ്ജയിന്‍ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളവും ഇവിടെയാണ്. ട്രെയിന്‍ വരാന്‍ താല്പര്യമുള്ളവര്‍ക്ക് ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് യാത്ര ചെയ്യാം.