» »കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...

Written By: Elizabath Joseph

കായംകുളം....കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിക്കരപ്പക്കിയുടെയും കഥകള്‍ പറയാതെ ചരിത്രം പൂര്‍ണ്ണമാകാത്ത നാടാണ് കായംകുളം ആലപ്പുഴ ജിലല്യിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നും പുരാതനകാലം മുതലേ ഏറെ പ്രസിദ്ധവുമായിരുന്ന ഇവിടം കേരളത്തിന്റെ റോബിന്‍ഹുഡ് എന്ന് അറിയപ്പെട്ടിരുന്ന കായംകുളം കൊച്ചുണ്ണിയുടെ വിഹാാസ്ഥലം എന്ന പേരിലാണ് പ്രശസ്തം. സഞ്ചാരികള്‍ക്കും ചരിത്രപ്രേമികള്‍ക്കും ഒരുപാടം ഇഷ്ടമാകുന്ന കായംകുളത്തിന്റെ വിശേഷങ്ങള്‍...

എവിടെയാണ് കായംകുളം

എവിടെയാണ് കായംകുളം

ആലപ്പുഴ ജില്ലയിലാണ് കായംകുളം സ്ഥിതി ചെയ്യുന്നത് എന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരുകാലത്ത് വ്യാപാരത്തിനു പേരുകേട്ട ഇവിടം അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്.

കായേന്റെ കുളം കായംകുളം ആയിമാറിയ കഥ

കായേന്റെ കുളം കായംകുളം ആയിമാറിയ കഥ

കായംകുളത്തിന് ഈ പേരു വന്നത് എങ്ങനെ ആണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വളരെ രസകരമാണ് ഇതിന്റെ ചരിത്രം. ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് ഭൂമിയിലെ ആദ്യമനുഷ്യനാണ് ആദം. ആദത്തിന് രണ്ടു മക്കളാണ് ഉള്ളത്. ആബേലും കായേനും. ഇതില്‍ കായേന്റെ കൃഷി ഭൂമി ഇവിടെ ആയിരുന്നുവത്രെ. അങ്ങനെ കായേന്റെ കളം എന്ന വാക്കില്‍ നിന്നുമാണ് കായംകുളം എന്ന സ്ഥലപ്പേര് ഉണ്ടാവുന്നത്. കളം എന്ന വാക്കിന് സാധാരാണ കൃഷിഭൂമി, വയല്‍, പാടം എന്നൊക്കെയാണ് അര്‍ഥം.

PC:Chrisisapilot

ഓടനാട്

ഓടനാട്

ആദ്യകാലങ്ങളില്‍ കായംകുളം ഓടനാട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒരു നാട്ടുരാജ്യമായിരുന്ന ഇവിടം ഓടനാട് രാജാക്കന്‍മാര്‍ ആയിരുന്നു ഭരിച്ചുകൊണ്ടിരുന്നത്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ ഓടനാടിന്റെ ഭാഗമായിരുന്നു. അക്കാല്തത് ഓടനാടിന്റെ തലസ്ഥാനം ആയിരുന്നു കായംകുളം.

PC:Nikhilb239

കായലോര പട്ടണം

കായലോര പട്ടണം

കേരളത്തിലെ കായലോര പട്ടണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായാണ് കായംകുളം അറിയപ്പെടുന്നത്. ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും ഒരേ ദൂരമാണ് ഇവിടെ എത്താന്‍ സഞ്ചരിക്കേണ്ടത്. ഒരു കായലോര പട്ടണം ആയതുകൊണ്ടുതന്നെ ആ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാര മാതൃകകളുമാണ് ഇവിടെ കാണാന്‍ സാധിക്കുക.

PC:Akhilan

കായംകുളം കായല്‍

കായംകുളം കായല്‍

കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് കായംകുളംകായല്‍. 30 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള ഈ കായല്‍ കാര്‍ത്തികപ്പള്ളി മുതല്‍ പത്മന വരെയാണ് വ്യാപിച്ചു കിടക്കുന്നത്. 51.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ഈ കായലിനുണ്ട്. കായംകുളത്തിന്റെ വിനോദസഞ്ചാരരംഗത്തിന് ഏറെ സംഭാവനകള്‍ നല്കുവാന്‍ കഴിയുന്ന ഒരിടമെന്ന നിലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ ഇടം കൂടിയാണിത്.

PC:Akhilan

 കാദീശാ പള്ളി

കാദീശാ പള്ളി

കായംകുളത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയമാണ് കാദീശപള്ളി. കദീശ എന്ന വാക്കിന് അര്‍ഥം പരിശുദ്ധന്‍ എന്നാണ്. ക്രിസ്തുവര്‍ഷം 820 ല്‍ കേരളത്തില്‍ എത്തിയ മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത് എന്നീ പുരോഹിതന്‍മാരാണ് ഈ ദേവാലയം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത് ഇവരുടെ ഓര്‍മ്മയ്ക്കായാണ് കാദീശപ്പള്ളി എന്ന പേരുവന്നത് എന്നും പറയപ്പെടുന്നു. ഫെബ്രുവരി രണ്ടിനാണ് ഇവിടുത്തെ പെരുന്നാള്‍ നടക്കുക. ബൈബിള്‍ വിവര്‍ത്തന യജ്ഞത്തിലെ പ്രമുഖനായിരുന്ന കായംകുളം ഫീലിപ്പോസ് റമ്പാന്‍ ഇവിടുത്തുകാരനായിരുന്നു.

PC: Wikipedia

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

കായംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം ഏറെ ചരിത്രപ്രാധാന്യമുള്ള ഇടമാണ്. ആദ്യകാലത്ത് കായംകുളം ഭരിച്ചിരുന്ന രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നുവത്രെ ഇവിടം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്നു കാണുന്ന രീതിയില്‍ ഒരു കൊട്ടാരം ഇവിടെ നിര്‍മ്മിക്കുന്നത്. തിരുവിചതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയാണ് ഇത് നിര്‍മ്മിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഇടത്താവളമായാണ് ഈ കൊട്ടാരം ഉപയോഗിച്ചുവന്നിരുന്നത്. കായംകുളം പിടിച്ചെടുത്ത മാര്‍ത്താണ്ഡ വര്‍മ്മ കായംകുളം രാജാക്കന്‍മാരുടെ നിര്‍മ്മിതികള്‍ പൊളിച്ചാണ് ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റുന്നത്.

PC:wikimedia

16 കെട്ടിലൊരു കൊട്ടാരം

16 കെട്ടിലൊരു കൊട്ടാരം

കേരളീയ മതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയ പതിപ്പാണ് ഇതെന്നാണ് പറയപ്പെടുന്നത്. ചുറ്റുമതിലും പടിപ്പുരയും മുറ്റവും കടന്നുമാത്രമേ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ന് പുരാവസ്തുവകുപ്പിന്റെ സംരക്ഷണയില്‍ ഉള്ള ഈ കൊട്ടാരത്തില്‍ ഒട്ടേറെ പുരാവസ്തുക്കളുടെ ശേഖരം കാണാന്‍ സാധിക്കും. നാണയങ്ങളും ചിത്രങ്ങളും രാജഭരണ കാലത്തെ പല സാധനങ്ങളും ഇവിടെ കാണാന്‍ സാധിക്കും.
ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയില്‍, കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

PC:wikimedia

കായംകുളവും കെപിഎസിയും

കായംകുളവും കെപിഎസിയും

കേരളത്തിലെ നാടകരംഗത്തിന് ശക്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് കെപിഎസി. പ്രൊഫണല്‍ നാടക സംഘമായ കെപിഎസിയുടെ ആസ്ഥാനമാണ് കായംകുളം.

PC:Akhilan

വേതാളന്‍കാവ് മഹാദേവ ക്ഷേത്രം

വേതാളന്‍കാവ് മഹാദേവ ക്ഷേത്രം

കായംകുളത്തിന് സമീപത്തുള്ള കൃഷ്ണപുരത്താണ് വേതാളന്‍കാവ് സ്ഥിതി ചെയ്യുന്നത്. ശിവനെ വേതാളരൂപത്തില്‍ ആരാധിതക്കുന്ന അപൂര്‍വ്വം ക്ഷേത്രം കൂടിയാണിത്. മകരമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ തിരുവുത്സവം കൂടാതെ ശിവരാത്രി, വിഷു എന്നിവയാണ് ഇവിടുത്തെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നത്.

PC:Akhil2009

കുറക്കാവ് ദേവി ക്ഷേത്രം

കുറക്കാവ് ദേവി ക്ഷേത്രം

കായംകുളം കൃഷ്ണപുരത്തിനു സമീപത്തുള്ള കാപ്പില്‍ എന്ന ഗ്രാമത്തിലാണ് കുറക്കാവ് ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെറ്റില പറത്തല്‍, അടുക്കു സമര്‍പ്പണം, കോഴി പറത്തല്‍, പട്ടുചാര്‍ത്തല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ശിവനെ കിരാതമൂര്‍ത്തിയായും ഭദ്രകാളിയെ കുറക്കാവില്‍ അമ്മയായും ഇവിടെ ആരാധിക്കുന്നു.

PC:Dvellakat

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

കായംകുളത്തിന്റെ ചരിത്രം എന്നുപറയുന്നത് കൊച്ചുണ്ണിയുടേതു കൂടിയാണ്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ മോഷ്ടാവായിരുന്ന കൊച്ചുണ്ണി പണക്കാര്‍ക്കെതിരെ പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരാളായിരുന്നു. പണക്കാരുടെ സ്വത്തില്‍ നിന്നും മോഷ്ടിച്ച് അത് പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും വീതിച്ചു നല്കുകയായിരുന്നു കൊച്ചുണ്ണി ചെയ്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൊച്ചുണ്ണിയുടെ മോഷണത്തിന് ഇരയാകാത്ത സമ്പന്ന കുടുംബങ്ങളും സഹായം തേടാത്ത പാവപ്പെട്ട ആളുകളും അന്ന അവിടെ ഇല്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. കായംകുളത്തുള്ള പണ്ടകശാല കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറക്കാരാണ് എന്നാണ് അവകാശപ്പെടുന്നത്.

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും

കായംകുളം കൊച്ചുണ്ണിയുടെ അടുത്തസുഹൃത്തുക്കളില്‍ ഒരാളായാണ് ഇത്തിക്കരപ്പക്കി അറിയപ്പെടുന്നത്. ഒരേ ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് മോഷ്ടാക്കളായാണ് ഇവര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

PC: Noblevmy

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴയില്‍ നിന്നും കൊല്ലത്തുനിന്നും ഒരേ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കായംകുളം. കായംകുളത്തു നിന്നും ഇവിടേക്ക് ദേശീയപാത 66 വഴി 40.9 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ആലപ്പുഴയില്‍ നിന്നും 46.8 കിലോമീറ്റര്‍ ദൂരമുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...