» »ചെന്നൈ പട്ടണം..അന്നും ഇന്നും...

ചെന്നൈ പട്ടണം..അന്നും ഇന്നും...

Written By: Elizabath

ചെന്നൈ...മലയാളികള്‍ ഇരുകയ്യും നീട്ടി സ്വന്തമാക്കിയ, അല്ലങ്കില്‍ മലയാളികളെ സ്വന്തമാക്കിയ അപൂര്‍വ്വം ഇന്ത്യന്‍ നഗരങ്ങളിലൊന്ന്. ലോകത്തിലെ തന്നെ വലിയ നഗരസമുച്ചയങ്ങളുടെ ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ള ചെന്നൈ പട്ടണത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോനഗരവും ലോകത്തിലെ തന്നെ വലിയ കടല്‍ത്തീരങ്ങളിലൊന്നായ മറീനബീച്ചും സ്ഥിതി ചെയ്യുന്ന ചെന്നൈ ഒന്നാം നൂറ്റാണ്ടു മുതല്‍ത്തന്നെ പ്രധാനനഗരങ്ങളിലൊന്നായിരുന്നു. എന്നാല്‍ ചെന്നൈയുടെ ഇന്നലകള്‍ അറിയുന്നവര്‍ ചുരുക്കമാണ്. ഒരു അന്‍പത് അല്ലെങ്കില്‍ നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈ എങ്ങനെ ആയിരുന്നു എന്നറിയുമോ? വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം വന്ന ചെന്നൈ നഗരത്തിന്റെ ഇന്നലകളിലൂടെ ഒരു യാത്ര

 മദ്രാസ് തുറമുഖം

മദ്രാസ് തുറമുഖം

ഒരു കാലത്ത് സ്വപ്നം കാണുന്നവരുടെ നഗരമായിരുന്നു മദ്രാസ്. അറബിനാടുകളിലേക്കുള്ള ഉരുക്കളില്‍ കയറി നാടുവിടാന്‍ എത്തിയിരുന്നവര്‍ തമ്പടിച്ചിരുന്ന മദ്രാസിന് നൂറ്റാണ്ടു കാലത്തോളം ഇങ്ങനെയൊരു ഇമേജായിരുന്നു ഉണ്ടായിരുന്നത്.

പുതുയുഗം പിറക്കുന്നു

പുതുയുഗം പിറക്കുന്നു

രണ്ടായിരത്തിന്റെ തുടക്കമായതോടെ നഗരത്തിന്റെ എല്ലാ മേഖലകളിലും വികസനം എത്തിയിരുന്നു. ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരമായി ചെന്നൈയുടെ മാറ്റം പെട്ടന്നായിരുന്നു.

സിറ്റി ഹാര്‍ബര്‍

സിറ്റി ഹാര്‍ബര്‍

അന്നത്തെ മദ്രാസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു സിറ്റി ഹാര്‍ബര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലം. ദക്ഷിണേന്ത്യയിലെ ഏതു സ്ഥലത്തു നിന്ന് എത്തുന്നവരെയും ഇവിടെ മദ്രാസികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

 സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

1925 ലെ ആ ഫോട്ടോ ഗ്രാഫ് കാണിക്കുന്നത് നാനൂറ് വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ ചിത്രമാണ്. ലോക്തതിലെ ഏറ്റവും വലിയ നഗരങ്ങളില്‍ 36-ാം സ്ഥാനത്തു നില്‍ക്കുന്ന ഇവിടം ബ്രിട്ടീഷുകാരുടെ സമയത്തു തന്നെ പ്രധാനപ്പെട്ട ഇടമായി മാറിയിരുന്നു

ചെന്നൈയുടെ ഒരു പഴയ ഫോട്ടോ

ചെന്നൈയുടെ ഒരു പഴയ ഫോട്ടോ

നിരവധി രാജവംശങ്ങള്‍ ഭരിച്ച ചെന്നൈ ശിലായുഗത്തില്‍ തന്നെ ജനവാസമുള്ള ഒരിടമായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ കരുതുന്നത്.

ഫസ്റ്റ്‌ലൈന്‍ ബീച്ച്

ഫസ്റ്റ്‌ലൈന്‍ ബീച്ച്

1925 ല്‍ എടുത്ത ചെന്നൈയിലെ അന്നത്തെ പ്രസിദ്ധമായ ഫസ്റ്റ് ലൈന്‍ ബീച്ചിന്റെ ഫോട്ടോയാണിത്.

 മറീന ബീച്ച്

മറീന ബീച്ച്

ലോകത്തിലെ തന്നെ വലിയ കടല്‍ത്തീരങ്ങളിലൊന്നായ മറീന ബീച്ചിന്റെ 1890ലെ ഫോട്ടോയാണിത്. ചെന്നൈയില്‍ ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്.

പാരീസ് കോര്‍ണര്‍

പാരീസ് കോര്‍ണര്‍

ചെന്നൈയിലെ ജോര്‍ജ് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന പാരീസ് കോര്‍ണര്‍ ബാങ്കിങ്കിനും മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കും പേരുകേട്ട സ്ഥലമാണ്. ചെന്നൈ പോര്‍ട്ടിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ ഷോപ്പിങ്ങിനായും ആളുകള്‍ എത്താറുണ്ട്. ഈ പാരീസ് കോര്‍ണറിന്റെ 1890 ലെ ഫോട്ടോയാണിത്.

മൈലാപ്പൂര്‍

മൈലാപ്പൂര്‍

തമിഴ്‌നാടിന്റെ സാംസ്‌കാരിക സംഗമസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് മൈലാപ്പൂര്‍. തിരുമലൈ എന്നും ഇവിടം അറിയപ്പെടുന്നു. കപീലശ്വര്‍ ക്ഷേത്രം, രാമകൃഷ്ണമഠ്, തോമാശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മൈലാപ്പൂരിന്റെ 1906 ലെ ഫോട്ടോയാണിത്.

പാരപെറ്റ് റോഡ്

പാരപെറ്റ് റോഡ്

ചെന്നൈയിലെ പ്രശസ്തമായ പാരപെറ്റ് റോഡിന്റെ 1980 ലെ കാഴ്ചയാണിത്. ഇന്നത് ഏറെ തിരക്കുള്ള ഒരിടമായി മാറിയിരിക്കുകയാണ്.

മൈവെരോയ് റോഡ്

മൈവെരോയ് റോഡ്

ഒരു കാലത്ത് കലകളും സംഗീതവും വിനോദങ്ങളും എല്ലാം ചേര്‍ന്ന മൈവെരോയ് റോഡിന്റെ 1885 ലെ കാഴ്ചയാണിത്.

മൗണ്ട് റോഡ്

മൗണ്ട് റോഡ്

ഇന്ന് അണ്ണാസാലൈ എന്നറിയപ്പെടുന്ന മൗണ്ട് റോഡ് ഇന്നത്തേപ്പോലെ തന്നെ നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പും ഏറെ പ്രധാനപ്പെട്ട ഒരു റോഡായിരുന്നു, മൗണ്ട് റോഡിന്റെ 1905 ലെ കാഴ്ചയാണിത്.

ജോര്‍ജ്ജ് ടൗണ്‍

ജോര്‍ജ്ജ് ടൗണ്‍

മുതിലിപേട്ട് എന്നറിയപ്പെട്ടിരുന്ന ചെന്നൈയ്ക്ക് സമീപമുള്ള ഈ സ്ഥലം ബ്രിട്ടീഷുകാര്‍ ഇവിടെ കോട്ട പണിതതിനു ശേഷമാണ് ജോര്‍ജ് ടൗണ്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ചെന്നൈയെ സംബന്ധിച്ചെടുത്തോളം ഇവിടം ഏറെ ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണിത്. ജോര്‍ജ് ടൗണിന്റെ 1800ലെ ഫോട്ടോയാണിത്

റിപ്പണ്‍ ബില്‍ഡിങ്

റിപ്പണ്‍ ബില്‍ഡിങ്

ചെന്നൈയിലെ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ ബില്‍ഡിങിന്റെ 1900 ലെ ഫോട്ടോയാണിത്. നിയോക്ലാസിക്കല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍

ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ ചെന്നൈയുടെ അടയാളങ്ങളിലൊന്നാണ്. എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്റെ 1905 ലെ ഫോട്ടോയാണിത്.

ഹിഗ്ഗിന്‍ബോതംസ്

ഹിഗ്ഗിന്‍ബോതംസ്

ചെന്നൈ കേന്ദ്രമാക്കിയുള്ള പ്രശസ്തമായ ബുക്ക് പ്രധാധകരുടെ ശൃംഗലയാണ് ഹിഗ്ഗിന്‍ബോതംസ്. അവരുടെ ആദ്യത്തെ ഷോപ്പിന്റെ 1950 ല്‍ എടുത്ത ചിത്രമാണിത്.

സ്‌പെന്‍സര്‍ പ്ലാസ

സ്‌പെന്‍സര്‍ പ്ലാസ

ചെന്നൈയിലെ ആദ്യകാല ഷോപ്പിങ് മാളുകളില്‍ ഒന്നായ സ്‌പെന്‍സര്‍ പ്ലാസയുടെ 1863 ലെ ഫോട്ടോയാണിത്.

 ഹൈക്കോടതി

ഹൈക്കോടതി

മദ്രാസ് ഹൈക്കോടതിയുടെ 1950 ലെ ഫോട്ടോയാണിത്.

ഒന്നാം ലോക മഹായുദ്ധം

ഒന്നാം ലോക മഹായുദ്ധം

ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെട്ട ഏക നഗരമാണ് ചെന്നൈ.

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

മദ്രാസിന്റെ പഴയ ചില ചിത്രങ്ങള്‍

Read more about: travel chennai tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...